ഷോറൂമില്‍ കൂട്ടിയിടി, 72 മണിക്കൂറിനകം ഈ കാര്‍ വാങ്ങാൻ തള്ളിക്കയറിയത് 30,000 പേര്‍, തലകറങ്ങി കമ്പനി!
മൂന്ന് ദിവസത്തിനുള്ളിൽ ഇത് 29,700 പ്രീ-ഓർഡറുകളും 6,600 സ്ഥിരീകരിച്ച ഓർഡറുകളും നേടിയതായി കാര്‍ ന്യൂസ് ചൈന റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് ഇലക്ട്രിക്ക് കാര്‍ കമ്പനിയായ നിയോ രണ്ടാം തലമുറ ഓൾ-ഇലക്‌ട്രിക് നിയോ ES6 എസ്‌യുവിയെ അടുത്തിടെയാണ് ചൈനയിൽ അവതരിപ്പിച്ചത്. വാഹനം ഇവിടെ സൂപ്പര്‍ ഹിറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്തി വെറും മൂന്ന് ദിവസം അഥവാ 72 മണിക്കൂറിനുള്ളിൽ ഏകദേശം 30,000 യൂണിറ്റുകൾ ബുക്ക് ചെയ്‍തെന്നാണ് കണക്കുകള്‍. ചൈനീസ് കാർ നിർമ്മാതാവ് കഴിഞ്ഞ ആഴ്ചയാണ് എസ്‌യുവിയുടെ രണ്ടാം തലമുറ അവതാർ രാജ്യത്ത് അവതരിപ്പിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ ഇത് 29,700 പ്രീ-ഓർഡറുകളും 6,600 സ്ഥിരീകരിച്ച ഓർഡറുകളും നേടിയതായി കാര്‍ ന്യൂസ് ചൈന റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയിലെ നിയോയുടെ 330 ഡീലര്‍ഷിപ്പുകളിൽ ഓരോന്നിനും ശരാശരി 90 പ്രീ-ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും ഡൗൺപേമെന്റോടെ സ്ഥിരീകരിച്ച 20 ഓർഡറുകൾ ഉൾപ്പെടെയുള്ളതായും റിപ്പോർട്ട് അവകാശപ്പെടുന്നു. 2023-ന്റെ തുടക്കത്തിൽ നിയോ ES6ന്റെ മുഖ്യ എതിരാളിയായ ടെസ്‌ല ശരാശരി 30,000 മോഡൽ Y ഇലക്ട്രിക് എസ്‌യുവികൾ വിറ്റഴിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമ്പരപ്പിക്കുന്നതാണ് ഈ കണക്കുകള്‍.
ES6-ന് മുൻകൂർ ഓർഡർ നൽകിയ ഉപഭോക്താക്കളിൽ 70 ശതമാനവും 30 നും 40 നും ഇടയിൽ പ്രായമുള്ള ഉപഭോക്താക്കളാണെന്നും കാറിന്റെ ടാർഗെറ്റ് ഗ്രൂപ്പ് ചെറിയ കുട്ടികളുള്ള കുടുംബങ്ങളാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. അതേസമയം പുതിയ ES6 തിരഞ്ഞെടുക്കുന്ന മുൻ തലമുറ ES6 ഉടമകളുടെ അനുപാതം ഏകദേശം 20 ശതമാനം ആണ്. ഇത് മറ്റ് മോഡലുകളെ അപേക്ഷിച്ച് താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രണ്ടാം തലമുറ ES6 എസ്‌യുവിക്ക് വെറും 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് നിയോ അവകാശപ്പെടുന്നു. 20 ഇഞ്ച് അലോയ് വീലുകളിലും 21 ഇഞ്ച് അലോയ് വീലുകളിലും വാഹനം ലഭ്യമാണ്. നാല് ചക്രങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്ന ഡ്യുവൽ മോട്ടോർ സെറ്റപ്പിൽ നിന്നാണ് എസ്‌യുവി ഊർജം എടുക്കുന്നത്. കാറിന്റെ ഓരോ ആക്‌സിലിലും ഒരു ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു. ഡ്യുവൽ-മോട്ടോർ പവർട്രെയിനിൽ 150 kW ഫ്രണ്ട് മോട്ടോറും 210 kW റിയർ യൂണിറ്റും ഉൾപ്പെടുന്നു, മൊത്തം 482 hp പീക്ക് പവർ ഉത്പാദിപ്പിക്കുന്നു.
75 kWh ബാറ്ററി പായ്ക്ക് ഉള്ള എൻട്രി ലെവൽ വേരിയന്റിന് 52,000 ഡോളര്‍ പ്രാരംഭ വിലയിലാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഇലക്ട്രിക് എസ്‌യുവിയുടെ ലോംഗ് റേഞ്ച് പതിപ്പ് 100 kWh ബാറ്ററി പാക്കിലാണ് വരുന്നത്. അതിന്റെ വില 60,400 ഡോളര്‍ മുതൽ ആരംഭിക്കുന്നു. 150 kWh സെമി-സോളിഡ് ബാറ്ററി പായ്ക്ക് ഉള്ള കാറിന്റെ അൾട്രാ-ലോംഗ്-റേഞ്ച് പതിപ്പുണ്ട്. അത് 2023 ജൂലൈയിൽ അരങ്ങേറും. ES6-ന്റെ ഈ അൾട്രാ-ലോംഗ്-റേഞ്ച് വേരിയന്റ് ഒറ്റത്തവണ 930 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യം നിയോ ES6 ബാറ്ററി ഇല്ലാതെയും വാങ്ങാം എന്നതാണ്. ഇത് വാഹനത്തിന്‍റെ വില 42,300 ഡോളറായി കുറയ്‍ക്കുന്നു. എന്നാല്‍ ഇത്തരം ഉപഭോക്താക്കള്‍ ബാറ്ററി പാക്കിനായി പ്രതിമാസ സബ്സ്ക്രിപ്ഷൻ ഫീസ് നൽകേണ്ടിവരും.
ചൈനീസ് കമ്പനി ചതിച്ചോ? പരാതിപ്പെടുന്നത് ചില്ലറക്കാരനല്ല! സംഭവം ഇങ്ങനെ