കൊടും ചതി, ഈ കാറുകള്‍ രേഖപ്പെടുത്തുന്നത് നിങ്ങളുടെ ലൈംഗിക ജീവിതം മുതൽ രാഷ്ട്രീയം വരെ; ഞെട്ടിക്കും പഠനം!

വൻകിട കാർ നിർമ്മാണ കമ്പനികൾ ഡ്രൈവർമാരെയും യാത്രക്കാരെയും കുറിച്ച് ധാരാളം വിവരങ്ങൾ ശേഖരിക്കുന്നു എന്നറിയുമ്പോൾ പലരും ഞെട്ടിയേക്കാം. ലോകത്തെ പല പ്രമുഖ വാഹന നിര്‍മ്മാതാക്കളും ഡ്രൈവർമാരുടെ ലൈംഗിക ജീവിത വിവരങ്ങൾ ഉള്‍പ്പെടെ ട്രാക്ക് ചെയ്യുന്നതായാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. 

These cars are recording privacy information, including your sex life, shocking study by Mozilla Foundation prn

ന്യൂജെൻ കാറുകൾ ഉടമകൾക്ക് ധാരാളം സൗകര്യങ്ങൾ വാഗ്‍ദാനം ചെയ്‌തേക്കാം. പക്ഷേ ഡാറ്റ സ്വകാര്യത ഒരു പേടിസ്വപ്‌നമായി മാറുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. വൻകിട കാർ നിർമ്മാണ കമ്പനികൾ ഡ്രൈവർമാരെയും യാത്രക്കാരെയും കുറിച്ച് ധാരാളം വിവരങ്ങൾ ശേഖരിക്കുന്നു എന്നറിയുമ്പോൾ പലരും ഞെട്ടിയേക്കാം. ലോകത്തെ പല പ്രമുഖ വാഹന നിര്‍മ്മാതാക്കളും ഡ്രൈവർമാരുടെ ലൈംഗിക ജീവിത വിവരങ്ങൾ ഉള്‍പ്പെടെ ട്രാക്ക് ചെയ്യുന്നതായാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. കാലിഫോർണിയ ആസ്ഥാനമായുള്ള മോസില്ല ഫൗണ്ടേഷന്റെ പഠനമാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ആപ്പുകൾ വഴിയും സാറ്റലൈറ്റ് വഴിയും കണക്റ്റുചെയ്‌ത സവിശേഷതകളുള്ള ആധുനിക കാറുകൾ ഉപഭോക്താക്കളുടെ വൻതോതിലുള്ള വ്യക്തിഗത ഡാറ്റ ശേഖരിക്കുകയും ബാഹ്യമായി പങ്കിടുകയും ചെയ്യുന്നുവെന്നാണ്  പഠനം വെളിപ്പെടുത്തുന്നത്.  

യുണൈറ്റഡ് സ്റ്റേറ്റ്സിലും യൂറോപ്യൻ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന 25 കാർ ബ്രാൻഡുകളെയാണ് മൊസില്ലയുടെ ഗവേഷകര്‍ അവലോകനം ചെയ്‍തത്. അവയെല്ലാം ഡാറ്റ സ്വകാര്യത ലംഘിക്കുന്നതായി കണ്ടെത്തി. വിവിധ സര്‍ക്കാരുകളുമായോ നിയമ നിർവ്വഹണ ഏജൻസികളുമായോ പങ്കിടുന്ന വ്യക്തിഗത വിവരങ്ങൾ തങ്ങൾ ശേഖരിക്കുന്നുവെന്ന് മിക്കവാറും എല്ലാ കാർ നിർമ്മാതാക്കളും ഗവേഷകരോട് സമ്മതിച്ചിട്ടുണ്ട്. വാഹന നിര്‍മ്മാതാക്കളില്‍ നിന്നും ഈ രഹസ്യ വിവരങ്ങൾ വാങ്ങുന്നവരുടെ പട്ടികയിൽ  ബ്രോക്കർമാർ, നിയമ നിർവ്വഹണ ഏജൻസികൾ, മറ്റ് കമ്പനികൾ എന്നിവ ഉൾപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡാറ്റ ഉപയോഗം, ഡാറ്റ നിയന്ത്രണം, ട്രാക്ക് റെക്കോർഡ്, സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾക്ക് കീഴിൽ വിശകലനം ചെയ്‍ത ശേഷമാണ് മോസില്ല ഫൗണ്ടേഷൻ ബ്രാൻഡുകളുടെ ഡാറ്റാ സ്വകാര്യതയെക്കുറിച്ച് പഠിച്ചത്. 

പെട്രോളിനും ഡീസലിനും വില കുത്തനെ കുറച്ചേക്കും, അപ്രതീക്ഷിത 'സര്‍ജിക്കല്‍ സമ്മാനം' തരാന്‍ കേന്ദ്രം ഒരുങ്ങുന്നു!

പ്രൈവസി നോട്ട് ഇൻക്ലൂഡഡ് എന്ന് പേരിലായിരുന്നു സര്‍വ്വേ. ഈ വാഹനങ്ങളും ഹാക്കിംഗിന് സാധ്യതയുള്ളതിനാൽ വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.  മോസില്ല ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച 25 കാർ ബ്രാൻഡുകളുടെയും 15 കാർ കമ്പനികളുടെയും അവലോകനത്തിൽ, ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസാൻ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ലൈംഗിക പ്രവർത്തനങ്ങൾ, ആരോഗ്യം, മാനസികാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിറ്റിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ജർമ്മൻ കാർ നിർമ്മാണ കമ്പനിയായ ഫോക്സ്‌വാഗനും ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾക്കായി പ്രൊഫൈലുകൾ സൃഷ്ടിക്കുന്നതിന് ഡ്രൈവർമാരുടെ ശബ്ദം റെക്കോർഡുചെയ്യാൻ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അവലോകനം ചെയ്‍ത കാർ ബ്രാൻഡുകളിൽ 84 ശതമാനവും ഡാറ്റ ബ്രോക്കർമാർ പോലുള്ള മറ്റ് കമ്പനികൾക്ക് വിവരങ്ങൾ നൽകിയതായും മൊസില്ല ഗവേഷകർ കണ്ടെത്തി. ചില കണക്കുകൾ പ്രകാരം നൂറുകണക്കിന് ബില്യൺ യൂറോയ്ക്കാണ് കച്ചവടം എന്നാണ് റിപ്പോര്‍ട്ടുകള്‍. 84 ശതമാനം കാർ ബ്രാൻഡുകളും സേവന ദാതാക്കൾ, ഡാറ്റ ബ്രോക്കർമാർ, മറ്റ് വെളിപ്പെടുത്താത്ത ബിസിനസ്സുകൾ എന്നിവരുമായി ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ പങ്കിടുന്നതായി സമ്മതിച്ചതായി പഠനം കണ്ടെത്തി. കമ്പനികളില്‍ ഭൂരിഭാഗവും തങ്ങൾ തങ്ങളുടെ ഉപഭോക്താക്കളുടെ ഡാറ്റ വിറ്റുവെന്ന് പറഞ്ഞു. പകുതിയിലധികം പേരും അഭ്യർത്ഥന പ്രകാരം സർക്കാരുമായും നിയമപാലകരുമായും ഡാറ്റ പങ്കിടുന്നതായും സമ്മതിച്ചു.

ഈ കാർ കമ്പനികൾക്ക് ശേഖരിക്കാൻ കഴിയുന്ന ഡാറ്റയുടെ അളവ് ഞെട്ടിപ്പിക്കുന്നതാണെന്ന് മോസില്ല ഫൗണ്ടേഷന്റെ ഉടമയും പ്രധാന ഗവേഷകനുമായ ജെയ്ൻ കാൽട്രൈഡർ പറഞ്ഞു. അതേസമയം യൂറോപ്യന്മാർ അവരുടെ പ്രധാന സ്വകാര്യതാ നിയമമായ ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) വഴി ദുരുപയോഗത്തിൽ നിന്ന് കൂടുതൽ പരിരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. 

നിസാൻ, ടെസ്‌ല, കിയ, ഹ്യുണ്ടായ് മോട്ടോർ, ടൊയോട്ട , ഫോക്‌സ്‌വാഗൺ , ബിഎംഡബ്ല്യു എന്നിവയാണ് ഡാറ്റ സ്വകാര്യത ലംഘിക്കുന്നതായി കണ്ടെത്തിയ ആഗോള ബ്രാൻഡുകളിൽ ചിലത്. ഇൻ-കാർ ആപ്പുകൾ, ടെലിമാറ്റിക്സ്, ഡിജിറ്റൽ കൺട്രോൾ എന്നിവ ഉപയോഗിക്കുമ്പോൾ അവ്യക്തമായ ഡാറ്റ സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തിഗത ഡാറ്റ മോഷ്‍ടിക്കുമെന്ന് പഠനം പറയുന്നു. ഇവയിൽ ലൈംഗിക പ്രവർത്തനങ്ങളോടും അതിലേറെ കാര്യങ്ങൾക്കുമുള്ള സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടേക്കാം. ഗവൺമെന്റുമായോ നിയമ നിർവ്വഹണ ഏജൻസികളുമായോ പങ്കിടുന്ന അത്തരം വ്യക്തിഗത വിവരങ്ങൾ തങ്ങൾ ശേഖരിക്കുന്നുവെന്ന് മിക്കവാറും എല്ലാ കാർ നിർമ്മാതാക്കളും സമ്മതിച്ചിട്ടുണ്ട്. ഗൂഗിൾ അല്ലെങ്കിൽ അലക്‌സാ പോലുള്ള കണക്റ്റുചെയ്‌ത ഗൃഹോപകരണങ്ങൾ, ഫിറ്റ്‌നസ് ട്രാക്കറുകൾ മുതൽ സ്‌മാർട്ട് സ്‌പീക്കറുകൾ വരെ വരെയുള്ള ഡസൻ മറ്റ് ഉൽപ്പന്നങ്ങളിൽ ഏറ്റവും മോശം ഡാറ്റ പ്രൈവസി റെക്കോർഡ് കാറുകളാണെന്നും സർവേ പറയുന്നു.

ഗവേഷകര്‍ കാർ കമ്പനികളുടെ സ്വകാര്യതാ നയങ്ങൾ പരിശോധിക്കുകയും ജർമ്മനി, ഫ്രാൻസ്, യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ അവരുടെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയും ചെയ്‍തു. ഡസൻ കണക്കിന് സെൻസറുകൾ വഴി വ്യവസായം വൻതോതിൽ ഡാറ്റ ശേഖരിച്ചതായി അവർ കണ്ടെത്തി.  പണം സമ്പാദിക്കാൻ കാറുകൾ വിൽക്കുന്നത് മാത്രമല്ല പുതിയ കാലത്ത് വാഹന നിര്‍മ്മാതാക്കള്‍ ചെയ്യുന്നതെന്നും ഡാറ്റ ശേഖരിക്കുകയും പിന്നീട് ആ ഡാറ്റ ഉപയോഗിച്ച് പണം സമ്പാദിക്കുകയും ചെയ്യുക എന്നതാണെന്നും കാൽട്രൈഡർ പറഞ്ഞു. 

ആളുകൾക്ക് തങ്ങളുടെ കാറുകളുടെ സ്വകാര്യതാ നിയമങ്ങൾ വ്യക്തമായും അറിഞ്ഞും സമ്മതിക്കാനുള്ള അവസരം വളരെ അപൂർവമായേ ലഭിക്കുന്നുള്ളൂവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് അനുസരിച്ച്, കാർ കമ്പനിയായ സുബാരുവിന്‍റെ കാറുകളിലൊന്നിൽ യാത്രക്കാരനായിരിക്കുക എന്നതിനർത്ഥം അവരുടെ സ്വകാര്യതാ നയം അംഗീകരിക്കുക എന്നാണെന്നും ഗവേഷകര്‍ പറയുന്നു. സർവേയിൽ പങ്കെടുത്ത 25 ബ്രാൻഡുകളിൽ 19 എണ്ണവും തങ്ങൾക്ക് വ്യക്തിഗത ഡാറ്റ വിൽക്കാൻ കഴിയുമെന്ന് പറഞ്ഞു. അതേസമയം പകുതി കമ്പനികളും സർക്കാരുകൾ ആവശ്യപ്പെട്ടാൽ ഈ വിവരങ്ങൾ പങ്കിടാൻ തയ്യാറാണ്. എന്നാല്‍ തങ്ങളുടെ കാറുകൾ ശേഖരിക്കുന്ന എല്ലാ ഡാറ്റയും ഇല്ലാതാക്കാൻ ഡ്രൈവർമാർക്ക് വാഗ്‍ദാനം ചെയ്യുന്ന രണ്ട് കാർ നിർമ്മാതാക്കളാണ് ഫ്രഞ്ച് കമ്പനികളായ റെനോയും ഡാസിയയും.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios