ഏത് കാർ ബ്രാൻഡാണ് ഏറ്റവും കൂടുതൽ അപകട സാധ്യത? ഇതാ ഞെട്ടിക്കുന്ന പഠനം!

യുഎസ് ആസ്ഥാനമായ ലെൻഡിംഗ് ട്രീ എന്ന ഓൺലൈൻ സ്ഥാപനം യുഎസിൽ നടത്തിയ ഒരു വിശകലനത്തിൽ ടെസ്‌ല വാഹനങ്ങൾ മറ്റ് 29 ബ്രാൻഡുകളെ അപേക്ഷിച്ച് അപകടങ്ങളിൽ പെട്ടതായി കണ്ടെത്തിയത്.

Tesla is the highest accident rate of any auto brand

ടെസ്‌ല ഡ്രൈവർമാരാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള വാഹനങ്ങൾ ഓടിക്കുന്നവർ എന്ന് പഠന റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ ലെൻഡിംഗ് ട്രീ എന്ന ഓൺലൈൻ സ്ഥാപനം യുഎസിൽ നടത്തിയ ഒരു വിശകലനത്തിൽ ടെസ്‌ല വാഹനങ്ങൾ മറ്റ് 29 ബ്രാൻഡുകളെ അപേക്ഷിച്ച് അപകടങ്ങളിൽ പെട്ടതായി കണ്ടെത്തിയത്.

1,000 ഡ്രൈവർമാരെ പരിശോധിച്ചാൽ 23 അപകടങ്ങളിലും ടെസ്‌ല ഡ്രൈവർമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശകലനം കണ്ടെത്തി. യുഎസിൽ ലഭ്യമായ ബ്രാൻഡുകൾ മാത്രമാണ് ഈ വിലയിരുത്തലിന്റെ ഭാഗമായി പരിശോധിച്ചത്. മാത്രമല്ല അപകടങ്ങൾക്ക് കാരണമായ ഘടകങ്ങൾ വിശകലനത്തിൽ കണ്ടെത്തിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും, ഇത് ടെസ്‌ലയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും യുഎസ് ആസ്ഥാനമായുള്ള ഇവി ഭീമൻ അതിന്റെ ഓട്ടോപൈലറ്റിലോ സെൽഫ് ഡ്രൈവ് സാങ്കേതികവിദ്യയിലോ സംശയിക്കുന്ന തകരാർ പരിശോധിച്ച് ശരിയാക്കാൻ ഏകദേശം രണ്ട് ദശലക്ഷത്തോളം വാഹനങ്ങൾ തിരിച്ചുവിളിക്കുന്ന പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് വരുന്നത് എന്നതാണ് ശ്രദ്ധേയം.

ഫോര്‍ഡ് തിരിച്ചെത്തുന്നോ? ചെന്നൈയിലെ പ്ലാന്റ് വില്‍ക്കാനുള്ള നടപടികളില്‍ നിന്ന് പിന്മാറി

ഇലക്ട്രിക്ക് വാഹന മേഖലയിലെ ആഗോള ജേതാവാണ് ടെസ്‌ല. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ബ്രാൻഡുകളെക്കാൾ ഗണ്യമായ നേട്ടമുണ്ട് കമ്പനിക്ക്. എന്നാൽ ടെസ്‌ല വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങൾ ലോകമെമ്പാടും വാർത്തയാകാറുണ്ട്. കാരണം ടെസ്‍ലയുടെ ഓട്ടോപൈലറ്റ് മോഡ് സംശയത്തിന്‍റെ നിഴലിലാണ്. പക്ഷേ ഓട്ടോപൈലറ്റ് പോലുള്ള സാങ്കേതിക വിദ്യകൾ ഒരു ഡ്രൈവറുടെപൂർണ്ണ നിയന്ത്രണത്തില്‍ വാഹനം ഉണ്ടായിരിക്കുമ്പോൾ ഉള്ളതിനേക്കാൾ വളരെ സുരക്ഷിതമാണെന്ന് സിഇഒ എലോൺ മസ്‌ക് അവകാശപ്പെടുന്നു. എന്നാൽ ഇത് പലരും അംഗീകരിക്കുന്നില്ല. 

അതേസമയം ഏറ്റവും സുരക്ഷിതമായ കാറുകൾക്ക് പോലും പക്വതയും പരിചയവും ആത്മവിശ്വാസവും ഉള്ള ഒരു ഡ്രൈവർ ആവശ്യമാണ് എന്നതാണ് സത്യം. ഡ്രൈവർ തെറ്റുകൾ വരുത്തിയാൽ വാഹനത്തിന്റെ സുരക്ഷ ഉറപ്പുനൽകാൻ ഒരു സുരക്ഷാ ഫീച്ചറുകൾക്കും കഴിയില്ല എന്നതാണ് യാതാർത്ഥ്യം.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios