നീലനിറം, ന്യൂജെൻ സ്റ്റൈല്‍; ആദ്യമായി റോഡിലിറങ്ങി ക്യാമറയില്‍ കുടുങ്ങി പുത്തൻ നെക്സോണ്‍
ലോഞ്ചിംഗിന് മുന്നോടിയായി, പുതിയ നെക്‌സോൺ ആദ്യമായി റോഡിൽ കാണപ്പെട്ടു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഏറെനാളായി കാത്തിരിക്കുന്ന 2023 നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബറിൽ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്. 2023 ടാറ്റാ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് ശ്രദ്ധേയമായ ഡിസൈൻ മാറ്റങ്ങളോടും പുതിയ ഇന്‍റീരിയറോടും കൂടി വരും. ലോഞ്ചിംഗിന് മുന്നോടിയായി, പുതിയ നെക്‌സോൺ ആദ്യമായി റോഡിൽ കാണപ്പെട്ടു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഔദ്യോഗിക ടിവി പരസ്യ ചിത്രീകരണത്തിനിടെയാണ് 2023 ടാറ്റാ നെക്‌സോൺ ക്യാമറയില്‍ കുടുങ്ങിയത്. എസ്‌യുവി അതിന്‍റെ ബോഡി സ്റ്റൈൽ നിലനിർത്തി. എന്നിരുന്നാലും, കൂടുതൽ ആധുനികമായ ഒരു സ്റ്റൈലിംഗ് നൽകുന്നതിനായി ടാറ്റ ഫ്രണ്ട് ഫാസിയയെ പൂർണ്ണമായും പരിഷ്‍കരിച്ചു. പുതിയ ഗ്രില്ലും മെലിഞ്ഞ ഹെഡ്‌ലാമ്പ് സജ്ജീകരണവും പുതിയ അലോയി വീലുകളും ലഭിക്കുന്നതിനാൽ മുൻഭാഗം കര്‍വ്വ് എസ്‍യുവി കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ചെറുതായി പരിഷ്‍കരിച്ച സി-പില്ലർ ഒഴികെ, സൈഡ് പ്രൊഫൈൽ നിലവിലെ മോഡലിന് സമാനമാണ്. പുറകിൽ, മെലിഞ്ഞ ടെയിൽ ലൈറ്റുകളും ഒരു പുതിയ ബമ്പറും ഉപയോഗിച്ച് എസ്‌യുവിക്ക് വീണ്ടും വർക്ക് ചെയ്‍ത ടെയിൽഗേറ്റ് ലഭിക്കുന്നു.
റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കുന്നത് ഇനി കൂടുതല്‍ എളുപ്പം! എങ്ങനെയെന്നത് ഇതാ!
പുതിയ നെക്‌സോൺ മൊത്തം 11 വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. 'X' - XE, XM, XM+, XZ+, XZ+ ലക്സ് എന്നിവയിൽ ആരംഭിച്ച പഴയ നാമകരണം ഉപേക്ഷിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം പുതിയ നെക്സോണില്‍ പഞ്ചിന്റെ പേരിടൽ സംവിധാനം കമ്പനി സ്വീകരിക്കുമെന്നാണഅ പുതിയ റിപ്പോര്‍ട്ട്. സ്‍മാര്‍ട്ട്, സ്‍മാര്‍ട്ട് പ്ലസ്, സ്‍മാര്‍ട്ട് പ്ലസ്, സ്‍മാര്‍ട്ട് പ്ലസ് (എസ്), പ്യുവര്‍, പ്യവര്‍ (എസ്), ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ്, ക്രിയേറ്റീവ് പ്ലസ് (എസ്), ഫിയര്‍ലെസ്, ഫിയര്‍ലെസ് (എസ്), ഫിയര്‍ലെസ് പ്ലസ് (എസ്) എന്നീ ട്രിമ്മുകളിൽ ഇത് ഓഫർ ചെയ്യും. പുതുക്കിയ എസ്‌യുവിക്ക് ഓരോ അനുബന്ധ ട്രിമ്മിലും ഓപ്‌ഷണൽ പാക്കേജുകൾ ലഭിക്കുമെന്നാണ് ട്രിമ്മിന് ശേഷമുള്ള 'പ്ലസ്' സൂചിപ്പിക്കുന്നത്. എസ് എന്നത് സൺറൂഫിന്റെ ലഭ്യതയെ സൂചിപ്പിക്കുന്നു.
ക്യാബിനിനുള്ളിൽ, പുതിയ ടാറ്റ നെക്‌സോണിന് പുതിയ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഉള്ള സെൻട്രൽ കൺസോളോടുകൂടിയ പുതിയ ഡാഷ്‌ബോർഡ് ലേഔട്ട് ലഭിക്കും. ഇതിന് പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ ടച്ച് അധിഷ്‍ഠിത ഏസി നിയന്ത്രണങ്ങൾ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, വെന്‍റിലേറ്റഡ് സീറ്റുകൾ എന്നിവ ലഭിക്കുന്നു. എസ്‌യുവിക്ക് സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും ലഭിക്കും.
രണ്ട് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് പുത്തൻ നെക്സോണ്‍ വാഗ്ദാനം ചെയ്യുന്നത് - 1.2 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോളും 1.5 ലിറ്റർ ടർബോ ഡീസലും. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്, ആറ് സ്പീഡ് എഎംടി എന്നിങ്ങനെ നാല് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് എസ്‌യുവി വാഗ്‍ദാനം ചെയ്യുന്നത്. പെട്രോൾ പതിപ്പിന് എല്ലാ നാല് ഗിയർബോക്‌സ് ഓപ്ഷനുകളും ലഭിക്കും. അതേസമയം ഡീസലിന് ആറ് സ്‍പീഡ് മാനുവലും ആറ് സ്‍പീഡ് എഎംടിയും ഉണ്ടായിരിക്കും.