ടിവി പരസ്യ ചിത്രീകരണത്തിനിടെ ക്യാമറയിൽ ഒന്ന് കുടുങ്ങി; ഒരു വലിയ സൂചന തന്നെ, ടാറ്റയുടെ ഈ വരവിന് മാസ് കൂടും!

ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, എസ്‌യുവി രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിലേക്ക് അയച്ചുതുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പുറത്തുവന്ന ചിത്രം പുതിയ നെക്സോണിന്റെ പിൻ പ്രൊഫൈൽ വെളിപ്പെടുത്തുന്നു.

Tata Nexon facelift rear design leaked all details you want to know btb

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്-4 മീറ്റർ ഓഫറുകളിലൊന്നാണ് നെക്‌സോൺ. വരാനിരിക്കുന്ന നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിനെ കാത്തിരിക്കുകയാണ് ഫാൻസ്.  പുതുക്കിയ കോംപാക്ട് എസ്‌യുവി സെപ്റ്റംബർ 14ന് പുറത്തിറങ്ങും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, എസ്‌യുവി രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിലേക്ക് അയച്ചുതുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പുറത്തുവന്ന ചിത്രം പുതിയ നെക്സോണിന്റെ പിൻ പ്രൊഫൈൽ വെളിപ്പെടുത്തുന്നു.

മൊത്തത്തിലുള്ള സിൽഹൗറ്റിന് മാറ്റമില്ല. എങ്കിലും ടാറ്റ അതിന് പുതിയ രൂപം നൽകുന്നതിനായി സ്റ്റൈലിംഗിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇല്യൂമിനേറ്റഡ് ലൈറ്റ് സ്ട്രൈപ്പിനോട് ചേർന്നുള്ള Y-പാറ്റേണുള്ള പുതിയ ടെയിൽ ലാമ്പ് ക്ലസ്റ്ററുകളാണ് ഏറ്റവും പ്രകടമായ മാറ്റങ്ങളിലൊന്ന്. പ്ലാസ്റ്റിക് ക്ലാഡിംഗും റിഫ്‌ളക്ടറിനും റിവേഴ്‌സ് ലാമ്പുകൾക്കുമായി നീണ്ടുനിൽക്കുന്ന ഹൗസിംഗും ഉപയോഗിച്ചുകൊണ്ട് ബമ്പറിന് ഒരു പുതിയ ഡിസൈനും ലഭിക്കുന്നു.

എസ്‌യുവിയുടെ ആദ്യ ബാച്ച് ഡീലർഷിപ്പ് യാർഡുകളിൽ എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഏറ്റവും പുതിയ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു. ടെസ്റ്റ് ഡ്രൈവുകൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം ഔദ്യോഗിക ടിവി പരസ്യ ചിത്രീകരണത്തിനിടെയും അടുത്തിടെ പുത്തൻ ടാറ്റാ നെക്‌സോൺ ക്യാമറയില്‍ കുടുങ്ങിയിരുന്നു. എസ്‌യുവി അതിന്‍റെ ബോഡി സ്റ്റൈൽ നിലനിർത്തി. പക്ഷേ കൂടുതൽ ആധുനികമായ ഒരു സ്റ്റൈലിംഗ് നൽകുന്നതിനായി ടാറ്റ ഫ്രണ്ട് ഫാസിയയെ പൂർണ്ണമായും പരിഷ്‍കരിച്ചു.

പുതിയ ഗ്രില്ലും മെലിഞ്ഞ ഹെഡ്‌ലാമ്പ് സജ്ജീകരണവും പുതിയ അലോയി വീലുകളും ലഭിക്കുന്നതിനാൽ മുൻഭാഗം കര്‍വ്വ് എസ്‍യുവി കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് മനസിലാക്കാം. ചെറുതായി പരിഷ്‍കരിച്ച സി-പില്ലർ ഒഴികെ, സൈഡ് പ്രൊഫൈൽ നിലവിലെ മോഡലിന് സമാനമാണ്. 2023 ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് സ്‍മാര്‍ട്ട്, സ്‍മാര്‍ട്ട് പ്ലസ്, സ്‍മാര്‍ട്ട് പ്ലസ് (എസ്), പ്യുവർ, പ്യൂവർ (എസ്), ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ്, ക്രിയേറ്റീവ് പ്ലസ് (എസ്), ഫിയർലെസ്, ഫിയർലെസ് (എസ്), ഫിയർലെസ് പ്ലസ് (എസ്) എന്നിങ്ങനെ 11 വേരിയന്റുകളിൽ വാഗ്‌ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ് എന്നത് ഒരു സൺറൂഫിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. അതേസമയം പ്ലസ് ട്രിമ്മുകൾക്ക് ഓപ്ഷണൽ പാക്കേജുകൾ വരാനും സാധ്യതയുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത നെക്‌സോൺ നിലവിലുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ നിലനിർത്തും. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിക്കുന്നതാണ് ഒരു പ്രധാന മെക്കാനിക്കൽ മാറ്റം. ട്രാൻസ്മിഷൻ ലൈനപ്പിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി യൂണിറ്റ് എന്നിവയും ഉൾപ്പെടും. ടർബോ പെട്രോൾ എഞ്ചിൻ നാല് ഗിയർബോക്സ് ഓപ്ഷനുകളോടും കൂടി വാഗ്ദാനം ചെയ്തേക്കാം. എൻട്രി ലെവൽ പെട്രോൾ ട്രിമ്മുകളിൽ അഞ്ച് സ്‍പീഡ് മാനുവൽ ട്രാൻസ്‍മിഷൻ ലഭ്യമാകും.

അതേസമയം പുതിയ ഏഴ് സ്പീഡ് ഡിസിടി യൂണിറ്റ് ഉയർന്ന ട്രിമ്മുകൾക്ക് മാത്രമായിരിക്കും. ഈ സബ് കോംപാക്റ്റ് എസ്‌യുവിക്കുള്ളിൽ, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടെ കാര്യമായ അപ്‌ഡേറ്റുകൾ പ്രതീക്ഷിക്കുന്നു. കൂടുതൽ ആധുനികവും ഉന്മേഷദായകവുമായ രൂപത്തിനായി മെലിഞ്ഞ എസി വെന്റുകൾ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ടച്ച് അധിഷ്‌ഠിത എച്ച്വിഎസി കൺട്രോൾ പാനൽ എന്നിവ ഉൾക്കൊള്ളുന്ന ഡാഷ്‌ബോർഡ് പുനർരൂപകൽപ്പന ചെയ്‌തു. ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, മാരുതി സുസുക്കി ബ്രെസ, മഹീന്ദ്ര XUV300 തുടങ്ങിയവരാണ് മുമ്പത്തെപ്പോലെ നെക്സോണിന്‍റെ നേരിട്ടുള്ള എതിരാളികൾ.

കമ്പനിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയില്ലെങ്കിലും ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാം; നിയമം പറയുന്നത്, വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios