ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ടാറ്റയുടെ സഞ്ചാരം, അന്തംവിട്ട് വാഹനലോകം!
ഇപ്പോൾ കമ്പനി അതിന്‍റെ ഇവി വിഭാഗം കൂടുതൽ വലുതാക്കാൻ ലക്ഷ്യമിടുന്നു. ഈ തന്ത്രത്തിന്റെ ഭാഗമായി, രാജ്യത്തുടനീളം ഇലക്ട്രിക്ക് വാഹനങ്ങള്‍ മാത്രം വില്‍ക്കുന്ന ഡീലർഷിപ്പുകൾ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലെ മുടിചൂടാ മന്നനാണ് നിലവില്‍ ടാറ്റാ മോട്ടോഴ്സ്. ഇപ്പോൾ കമ്പനി അതിന്‍റെ ഇവി വിഭാഗം കൂടുതൽ വലുതാക്കാൻ ലക്ഷ്യമിടുന്നു. ഈ തന്ത്രത്തിന്റെ ഭാഗമായി, രാജ്യത്തുടനീളം ഇലക്ട്രിക്ക് വാഹനങ്ങള്‍ മാത്രം വില്‍ക്കുന്ന ഡീലർഷിപ്പുകൾ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ബിസിനസ് വിപുലീകരിക്കുന്നതിനായി വിദേശ വിപണികളിലേക്ക് ഇലക്ട്രിക് കാറുകൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതിയും കമ്പനി ആലോചിക്കുന്നതായിട്ടാണ് റിപ്പോർട്ടുകള്‍.
ചെറുതും വലുതുമായ നഗരങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യയിലുടനീളം ഇവി മാത്രം ഡീലർഷിപ്പുകൾ ആരംഭിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്. 2025-ഓടെ മൊത്തം കാർ വിൽപ്പനയുടെ 25 ശതമാനവും ഇവികളാക്കി അടുത്ത നാല് വർഷത്തിനുള്ളിൽ 10 ഇലക്ട്രിക് കാറുകൾ തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നതായി ടാറ്റ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത് എന്നതാണ് ശ്രദ്ധേയം. നടപ്പ് സാമ്പത്തിക വർഷത്തില്‍ ഏകദേശം 100,000 ഇവി വിൽക്കാനും കമ്പനി ലക്ഷ്യമിടുന്നു.
ഇതിനകം തന്നെ ടാറ്റ.ഇവി എന്ന പേരില്‍ ഇവി വിംഗിനെ കമ്പനി റീബ്രാൻഡ് ചെയ്‍തിട്ടുണ്ട്. ഈ റീബ്രാൻഡഡ് ഇവി വിഭാഗത്തിന് കീഴിൽ കഴിഞ്ഞ ദിവസം കമ്പനി പുതിയ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി . ഇന്ത്യയിലുടനീളം ഇവി മാത്രമുള്ള ഡീലർഷിപ്പുകൾ ആരംഭിക്കാനുള്ള കമ്പനിയുടെ പദ്ധതിക്ക് ഉത്തേജകമായാണ് പുതിയ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിനെ ടാറ്റ മോട്ടോഴ്‌സ് മാനേജ്‌മെന്റ് കാണുന്നതെന്നാണ് റിപ്പോർട്ടുകള്‍.
ഇവി-ഒൺലി ഡീലർഷിപ്പുകൾ ആരംഭിക്കുന്നത് ഒരു ഇന്ത്യയിലും പുരോഗമനപരമായ പ്രോജക്റ്റായിരിക്കുമെന്നും ടാറ്റ മോട്ടോഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. വർദ്ധിച്ചുവരുന്ന വിൽപ്പനയും പുതിയ നെക്‌സോൺ ഇവിയും ഇവി മാത്രമുള്ള ഡീലർഷിപ്പുകൾ ആരംഭിക്കാനുള്ള പദ്ധതിക്ക് പിന്നിൽ ഉത്തേജകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ടാറ്റയ്ക്ക് പെട്രോൾ, ഡീസൽ കാറുകൾക്കായി രാജ്യവ്യാപകമായി ഡീലർഷിപ്പ് ശൃംഖലയുണ്ട്. ഈ ഐസിഇ വാഹന ഡീലർഷിപ്പ് ശൃംഖലയിലൂടെയാണ് ഇലക്ട്രിക് കാറുകൾ വിൽക്കുന്നത്. ഇവി മാത്രമുള്ള ഡീലർഷിപ്പുകൾ റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ ഒരു വ്യതിരിക്ത ശൃംഖലയായിരിക്കും. ഇന്ത്യയിലുടനീളം തങ്ങളുടെ സാനിധ്യം വർധിപ്പിക്കുന്നതിനായി വലിയതും ചെറുതുമായ നഗരങ്ങളിൽ പുതിയ ഇവി ഔട്ട്‌ലെറ്റുകൾ പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പറയുന്നു. എന്നിരുന്നാലും, ഇവി മാത്രമുള്ള ഡീലർഷിപ്പുകൾ നിലവിലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റ് നെറ്റ്‌വർക്കിനെ ആശ്രയിച്ചിരിക്കും.
ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാറുകളുടെ ഉൽപ്പാദനം വർധിപ്പിക്കാനും പുതിയ സീറോ-എമിഷൻ മോഡലുകൾ അതിവേഗം പുറത്തിറക്കാനുമുള്ള കഴിവ് പുതിയ ഇവി ഡീലർഷിപ്പുകൾക്കായുള്ള പദ്ധതിയെ പിന്തുണയ്ക്കുമെന്നും ശൈലേഷ് ചന്ദ്ര പറഞ്ഞു. ഇലക്ട്രിക് കാറുകൾ കയറ്റുമതി ചെയ്യുന്നതിനായി വിദേശ വിപണികളിൽ പരീക്ഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.