വില കൂടുന്നു, ടാറ്റാ കാറുകള്‍ പൊള്ളും; ഈ ബുക്കിംഗുകള്‍ക്ക് മാത്രം രക്ഷ!
ഐസിഇ, ഇലക്ട്രിക്ക് ഉള്‍പ്പെടെയുള്ള മോഡലുകളുടെ വില 2023 ജൂലൈ 17 മുതൽ കൂട്ടനാണ് തീരുമാനം. മോഡലുകളിലും വേരിയന്റുകളിലും ശരാശരി 0.6 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. മുൻകാല ഇൻപുട്ട് ചെലവുകളുടെ ശേഷിക്കുന്ന ആഘാതം നികത്തുന്നതിനാണ് വില വർദ്ധനയ്ക്ക് കമ്പനി കാരണമായി പറയുന്നത്.
ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളിൽ ഒരാളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പാസഞ്ചർ വാഹനങ്ങളുടെ വില കൂട്ടാൻ തീരുമാനിച്ചു. ഐസിഇ, ഇലക്ട്രിക്ക് ഉള്‍പ്പെടെയുള്ള മോഡലുകളുടെ വില 2023 ജൂലൈ 17 മുതൽ കൂട്ടനാണ് തീരുമാനം. മോഡലുകളിലും വേരിയന്റുകളിലും ശരാശരി 0.6 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. മുൻകാല ഇൻപുട്ട് ചെലവുകളുടെ ശേഷിക്കുന്ന ആഘാതം നികത്തുന്നതിനാണ് വില വർദ്ധനയ്ക്ക് കമ്പനി കാരണമായി പറയുന്നത്.
അതേസമയം ജൂലൈ 16 വരെ ബുക്കിംഗ് നടത്തുന്ന ഉപഭോക്താക്കൾക്കും ജൂലൈ 31 വരെയുള്ള ഡെലിവറികൾക്കും കമ്പനി വില പരിരക്ഷ വാഗ്‍ദാനം ചെയ്യും. 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനി ഇന്ത്യയിൽ 140,120 പാസഞ്ചർ വാഹനങ്ങൾ വിറ്റിരുന്നു. എട്ട് ശതമാനം വർധിച്ചു. 330 പാസഞ്ചർ വാഹനങ്ങൾ കയറ്റുമതി ചെയ്‍തു. ഇതനുസരിച്ച് 63 ശതമാനം ഉയർന്നു. കമ്പനിയുടെ മെയ് മാസത്തെ വിൽപ്പന കണക്കുകളും അടുത്തിടെ പ്രഖ്യാപിച്ചു. മൊത്തം ആഭ്യന്തര വിൽപ്പനയിൽ ഒരു ശതമാനം വർധിച്ച് 80,383 യൂണിറ്റിലെത്തി. മുൻ വർഷം വിറ്റ 79,606 യൂണിറ്റുകളിൽ നിന്നാണ് ഈ വളര്‍ച്ച. ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര യാത്രാ വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ മാസം 47,235 യൂണിറ്റായി ഉയർന്നു, ഒരു വർഷം മുമ്പ് ഇതേ മാസം വിറ്റ 45,197 യൂണിറ്റുകളെ അപേക്ഷിച്ച് അഞ്ച് ശതമാനം നേരിയ വളർച്ച രേഖപ്പെടുത്തി.
ഇനി കളി മാറും, ഹൃദയം മാറ്റാൻ മൂന്ന് ടാറ്റാ ജനപ്രിയന്മാര്‍!
ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹന വിഭാഗത്തിൽ എക്കാലത്തെയും ഉയർന്ന ത്രൈമാസ വിൽപ്പന രേഖപ്പെടുത്തി. 19,346 യൂണിറ്റുകൾ വിറ്റ്, 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തേക്കാൾ 105 ശതമാനം വളർച്ച രേഖപ്പെടുത്തി. സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയിൽ ഉത്സവ സീസൺ ആരംഭിക്കുന്നതോടെ പാസഞ്ചർ വാഹനങ്ങളുടെ ആവശ്യം ശക്തമായി തുടരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
അതേസമയം കമ്പനിയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയില്‍, ജീവനക്കാരുടെ വൈവിധ്യം വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ സ്ത്രീകളെ പ്ലാന്റുകളില്‍ നിയമിക്കുന്നതിന് ടാറ്റാ മോട്ടോഴ്‍സ് ശക്തമായ നീക്കം നടത്തുകയാണ്. നിലവിൽ കമ്പനിയുടെ ആറ് നിർമ്മാണ പ്ലാന്റുകളിലായി 4,500 സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ഹാരിയർ , സഫാരി തുടങ്ങിയ 1,500-ലധികം എസ്‌യുവികൾ നിർമ്മിക്കുന്ന പൂനെ പ്ലാന്‍റിലും സ്‍ത്രീ തൊഴിലാളികളാണ്.
പ്രൊഡക്ഷൻ-സ്പെക്ക് കര്‍വ്വ് എസ്‌യുവിയെ ടാറ്റ ഫ്രെസ്റ്റ് എന്ന് വിളിക്കുമെന്ന് സൂചന നൽകി കമ്പനി അടുത്തിടെ ഇന്ത്യയിൽ 'ഫ്രസ്റ്റ്' നെയിംപ്ലേറ്റ് ട്രേഡ് മാർക്ക് ചെയ്തു . വരും വർഷങ്ങളിൽ കര്‍വ്വ് കൺസെപ്റ്റ് ഒരു ഇലക്ട്രിക്, ഐസിഇ പതിപ്പ് സൃഷ്‍ടിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.