വരുന്നൂ ടാറ്റ അൾട്രോസ് റേസർ എഡിഷൻ
ടാറ്റ മോട്ടോഴ്‌സ് ചില മാറ്റങ്ങളോടെ പഞ്ച് ഇവി അവതരിപ്പിക്കും. ഐസിഇ മോഡലിലും സമാനമായ അപ്‌ഡേറ്റുകൾ വരുത്തും. 2023 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി പുതിയ അൾട്രോസ് റേസർ എഡിഷൻ അവതരിപ്പിച്ചിരുന്നു.
2024-ൽ പുറത്തിറങ്ങുന്ന കർവ്, ഹാരിയർ ഇവി എന്നിവയുൾപ്പെടെ നിരവധി പുതിയ കാറുകളുടെ പണിപ്പുരയിലാണ് ടാറ്റ മോട്ടോഴ്‌സ്. പഞ്ച്, ആൾട്രോസ് എന്നിവയുൾപ്പെടെ നിലവിലുള്ള മോഡലുകളുടെ പുതുക്കിയ മോഡലുകൾ കമ്പനി പുറത്തിറക്കും. ടാറ്റ മോട്ടോഴ്‌സ് ചില മാറ്റങ്ങളോടെ പഞ്ച് ഇവി അവതരിപ്പിക്കും. ഐസിഇ മോഡലിലും സമാനമായ അപ്‌ഡേറ്റുകൾ വരുത്തും. 2023 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി പുതിയ അൾട്രോസ് റേസർ എഡിഷൻ അവതരിപ്പിച്ചിരുന്നു.
ടാറ്റ ആൾട്രോസ് റേസർ എഡിഷൻ ഇതിനകം തന്നെ നിരവധി തവണ ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തിയിട്ടുണ്ട്. ഈ പ്രത്യേക പതിപ്പ് 2024-ൽ എപ്പോൾ വേണമെങ്കിലും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിൻ, പുതിയ ഫീച്ചറുകൾ, കോസ്മെറ്റിക് ഡിസൈൻ നവീകരണങ്ങൾ എന്നിവയോടെയാണ് പുതിയ മോഡൽ എത്തുന്നത്. അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ മോഡൽ കൂടിയാണിത്.
ബോക്‌സി ഡിസൈൻ; പെട്രോൾ, ഇവി ഹൃദയങ്ങൾ, വരുന്നൂ കിയ ക്ലാവിസ്
ടാറ്റ ആൾട്രോസ് റേസർ എഡിഷനിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഉണ്ടാകും. ഇത് ഇതിനകം തന്നെ പുതിയ നെക്‌സോണിലും ഹാരിയറിലും കാണാം. ഇതുകൂടാതെ, ഈ സ്പോർട്ടിയർ ഹാച്ച്ബാക്കിന് ഏഴ് ഇഞ്ച് ടിഎഫ്‍ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആറ് എയർബാഗുകൾ, ഷാർക്ക് ഫിൻ ആന്റിന, റിയർ എയർ-കോൺ വെന്റ്, വോയിസ് ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ് എന്നിവയും ലഭിക്കും.
ഈ ഹാച്ച്ബാക്കിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി കാണപ്പെടും. ഇതിനുപുറമെ, വെന്റിലേറ്റഡ് സീറ്റുകൾ, ചുവപ്പും വെള്ളയും റേസിംഗ് വരകളുള്ള ലെതർ സീറ്റുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റേസർ ബാഡ്‍ജിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ എന്നിവയും അൾട്രോസ് റേസറിന് ലഭിക്കും.
ഈ സ്പോർട്ടിയർ ഹാച്ച്ബാക്കിൽ കൂടുതൽ ശക്തമായ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഇത് പുതിയ നെക്സോണിലും വാഗ്ദാനം ചെയ്യുന്നു. ഈ 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 5500 rpm-ൽ 120PS പവറും 1750 rpm മുതൽ 4000rpm വരെ 170Nm പീക്ക് ടോർക്കും സൃഷ്‍ടിക്കുന്നു. ഫ്രണ്ട് വീൽ ഡ്രൈവ് സിസ്റ്റത്തോട് കൂടിയ ആറ് സ്‍പീഡ് മാനുവൽ ഗിയർബോക്‌സാണ് ഇതിനുള്ളത്. ലോഞ്ച് ചെയ്‍ത ശേഷം, ടാറ്റ അൾട്രോസ് റേസർ എഡിഷൻ 118 bhp, 1.0L ടർബോ പെട്രോൾ എഞ്ചിൻ ഉള്ള ഹ്യുണ്ടായി i20 N ലൈനുമായി നേരിട്ട് മത്സരിക്കും. ഇതിന്റെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് iMT, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.