ഒരുമാസം ടൂവീലറുകള്‍ വാങ്ങിയത് ഒരുലക്ഷത്തിനുമേല്‍ ഇന്ത്യക്കാര്‍, വില്‍പ്പനയില്‍ ചരിത്രവുമായി സുസുക്കി!
സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2023 ജൂലൈയിൽ 1,07,836 യൂണിറ്റുകളുടെ വിൽപ്പന കണക്കുകൾ റിപ്പോർട്ട് ചെയ്‍തു സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ഒരു ലക്ഷത്തിലധികം പ്രതിമാസ വിൽപ്പന രേഖപ്പെടുത്തുന്നത് ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2023 ജൂലൈയിൽ 1,07,836 യൂണിറ്റുകളുടെ വിൽപ്പന കണക്കുകൾ റിപ്പോർട്ട് ചെയ്‍തു സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ഒരു ലക്ഷത്തിലധികം പ്രതിമാസ വിൽപ്പന രേഖപ്പെടുത്തുന്നത് ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കണക്കിൽ ആഭ്യന്തര വിപണിയിൽ വിറ്റ 80,309 യൂണിറ്റുകളും 2023 ജൂലൈയിൽ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്ത 27,527 യൂണിറ്റുകളും ഉൾപ്പെടുന്നു. 2022 ജൂലൈയെ അപേക്ഷിച്ച് ഏകദേശം 41.5 ശതമാനം വാര്‍ഷിക വിൽപ്പന വളർച്ച കമ്പനിക്ക് ലഭിച്ചു.
ആക്സസ് 125ന്‍റെ ഉല്‍പ്പാദനം അമ്പത് ലക്ഷം തികിഞ്ഞു എന്ന നാഴികക്കല്ലും കമ്പനി സ്വന്തമാക്കി. ഹരിയാനയിലെ ഗുരുഗ്രാമിൽ സ്ഥിതി ചെയ്യുന്ന ഖേർക്കി ധൗല പ്ലാന്റിൽ നിന്ന് അമ്പത് ലക്ഷം തികിഞ്ഞ ആക്‌സസ് 125 സുസുക്കി പുറത്തിറക്കി. 125 സിസി സ്‌കൂട്ടർ സെഗ്‌മെന്റിൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്നതിനാൽ സുസുക്കിക്ക് ആക്‌സസ് 125 ഒരു പ്രധാന ഉൽപ്പന്നമാണ്.
പരമാവധി 8.58 bhp കരുത്തും 10 Nm ന്റെ പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനിലാണ് ആക്‌സസ് 125 വരുന്നത്. മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഒരൊറ്റ ഷോക്ക് അബ്‌സോർബറുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ച്, മുൻ ചക്രത്തിൽ ഒരു ഡിസ്ക് അല്ലെങ്കിൽ ഡ്രം ബ്രേക്കുമായി സ്കൂട്ടർ വരുന്നു. പിൻ ചക്രത്തിന് ഡ്രം ബ്രേക്ക് മാത്രമേ ലഭിക്കൂ. സിബിഎസ് സ്റ്റാൻഡേർഡായി സ്‍കൂട്ടർ വരുന്നു. ഹോണ്ട ആക്ടിവ 125 , ഹീറോ മാസ്‌ട്രോ 125, യമഹ ഫാസിനോ 125, ടിവിഎസ് ജൂപ്പിറ്റർ 125 എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്.
നിഗൂഢത ഒളിപ്പിച്ച് ഹോണ്ടയുടെ ക്ഷണക്കത്ത്, വരാനിരിക്കുന്നത് ഒരു 'മിസ്റ്റീരിയസ്' ബൈക്കോ?!
ജൂലൈയിൽ പ്രതിമാസ വിൽപ്പന ഒരുലക്ഷം എത്തിയതിൽ സന്തോഷിക്കുന്നുവെന്നും ഇത് ഞങ്ങളുടെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെയും ബ്രാൻഡിലുള്ള അവരുടെ തുടർച്ചയായ വിശ്വാസത്തിന്റെയും തെളിവാണെന്നും ഈ നേട്ടത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കെനിച്ചി ഉമേദ പറഞ്ഞു. ഇന്ത്യയിലും വിദേശ വിപണികളിലും തങ്ങളുടെ സ്‌കൂട്ടറുകൾക്കും മോട്ടോർസൈക്കിളുകൾക്കുമുള്ള ശക്തമായ ഡിമാൻഡാണെന്നതാണ് ഈ ശക്തമായ വിൽപ്പന കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്നും ഈ പ്രതിമാസ വിൽപ്പന നാഴികക്കല്ല് കൈവരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഉപഭോക്താക്കളോടും ഡീലർ പങ്കാളികളോടും സ്റ്റാഫ് അംഗങ്ങളോടും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.