അരുത്, ടോയിലറ്റിലുമുണ്ട് സെൻസറുകള്‍, പുകവലിച്ചാലുടൻ ട്രെയിൻ നില്‍ക്കും, പുതിയ വന്ദേ ഭാരത് സൂപ്പറാ!

അതായത് ടോയിലറ്റില്‍ കയറി പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിൻ ഉടനടി നിൽക്കും. എന്നാൽ ടോയിലറ്റിനുള്ളിൽ ഇത്തരം സംവിധാനമുണ്ടെന്ന് ഭൂരിഭാഗം യാത്രക്കാർക്കും അറിയില്ല.  കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് ഇങ്ങനെ നിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Specialties of smoke detection sensors in new Vande Bharat Express prn

ഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ രാജ്യത്തിന് സമ്മാനിച്ചത്. കേരളം, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ നഗരങ്ങളിലൂടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആണ് പ്രധാനമന്ത്രിയുടെ സമ്മാനം. ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നിരവധി വിപുലമായ സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് സ്‍മോക്ക ഡിറ്റക്ഷൻ സെൻസറുകള്‍. പുകയുടെ സാനിധ്യം തിരിച്ചറിഞ്ഞാല്‍ ട്രെയിൻ ഉടനടി നിര്‍ത്തുന്ന ഈ സെൻസറുകള്‍ പുതിയ വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലും ഉണ്ട്.  

അതായത് ടോയിലറ്റില്‍ കയറി ആരുമറിയാതെ പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിൻ ഉടനടി നിൽക്കും. എന്നാൽ ടോയിലറ്റിനുള്ളിൽ ഈ അത്യാധുനിക സംവിധാനം ഉണ്ടെന്ന് ഭൂരിഭാഗം യാത്രക്കാർക്കും അറിയില്ല.  കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് ഇങ്ങനെ നിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടോയിലറ്റിനുള്ളിൽ കയറി യാത്രക്കാരൻ പുകവലിച്ചതാണ് കാരണം. ട്രെയിൻ നിന്നതിനെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. 

പുതിയ വന്ദേഭാരത് എക്സ്പ്രസുകളിൽ നിരവധി ഇടങ്ങളില്‍ സ്മോക്ക് ഡിറ്റക്‌ഷൻ സെൻസറുകള്‍ ഉണ്ട്. കോച്ച്, യാത്രക്കാർ കയറുന്ന സ്ഥലം, ടോയിലറ്റിനകം തുടങ്ങിയ ഇടങ്ങളിലാണ് ഈ സെൻസറുകള്‍. അന്തരീക്ഷത്തിലെ പുകയുടെ അളവ് ഈ സെൻസറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അളവില്‍ കൂടുതല്‍ പുക ഉയര്‍ന്നാൽ അവ ഓണാകും. ലോക്കോ കാബിൻ ഡിസ്‌പ്ലേയിൽ അലാറം മുഴങ്ങും. ഏത് കോച്ചിൽ, എവിടെനിന്നാണ് പുക വരുന്നതെന്നും ലോക്കോ പൈലറ്റിന് മുന്നിലെ സ്‌ക്രീനിൽ തെളിയും. അലാറം മുഴങ്ങിയാൽ ട്രെയിൻ ഉടൻ നിർത്തണമെന്നാണ് നിയമം. റെയിൽവേയുടെ സാങ്കേതികവിഭാഗം ജീവനക്കാർ ഇത് കണ്ടെത്തി തീ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വേണം ഈ ഉറപ്പുവരുത്തല്‍. എങ്കിൽ മാത്രമേ ലോക്കോ പൈലറ്റ് വീണ്ടും ട്രെയിൻ സ്റ്റാർട്ട് ചെയ്യുകയുള്ളൂ.

റോഡില്‍ കണ്ണുംനട്ട് സര്‍ക്കാര്‍, ഒന്നുംരണ്ടുമല്ല 62,000 റോഡുകൾ സൂപ്പറാക്കും യോഗി മാജിക്ക്!

അടുത്തിടെ തിരുപ്പതി-സെക്കന്ദരാബാദ് വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരൻ പുകവലിച്ചത് വലിയ വാര്‍ത്തയായിരുന്നു. ട്രെയിനിൽ പുക ഉയരുകയും അപായ സൈറൺ മുഴങ്ങുകയും ചെയ്‍തതോടെ ട്രെയിൻ നിന്നു. ടിക്കറ്റില്ലാതെ കയറിയ യാത്രികൻ ടോയിലറ്റില്‍ കയറി പുകവലിച്ചതായിരുന്നു കാരണം. നിലവിൽ എൽ.എച്ച്.ബി. വണ്ടികളിലെ എ.സി. കോച്ചുകളിൽ സ്മോക്ക് സെൻസറുകള്‍ ഉണ്ട്. പുക ഉയർന്നാൽ ട്രെയിൻ സ്വയം നിൽക്കും. 

നിലവിലെ ഐ.സി.എഫ്. കോച്ചുകളിലെ എസി കമ്പാര്‍ട്ട്മെന്‍റിലും സ്‍മോക്ക് ഡിറ്റക്ഷൻ സെൻസറുകള്‍ ഘടിപ്പിക്കുന്നുണ്ട്. ഇപ്പോഴിറങ്ങുന്ന ഏറവും പുതിയ എൽ.എച്ച്.ബി. കോച്ചുകളിലെ ടോയിലറ്റുകളിലും ഇതേ സെൻസറുകള്‍ ഉണ്ട്. ട്രെയിനിലെ തീപ്പിടിത്തം ഉൾപ്പെടെ നേരത്തേ തിരിച്ചറിഞ്ഞ് സുരക്ഷ ഒരുക്കുകയെന്നതാണ് ലക്ഷ്യം. അതിനാൽ ട്രെയിനില്‍ പുകവലിച്ചാൽ ഇനി പണി ഉറപ്പാണ്. വൻ തുക പിഴ അടയ്ക്കേണ്ടിവരും. മാത്രമല്ല പുകവലിക്കാര്‍ കാരണം ട്രെയിൻ വൈകാനും ഇടയാകും.

അതേസമയം വമ്പൻ അപ്ഡേറ്റുഖളോടെയാണ് പുത്തൻ വന്ദേ ഭാരതുകള്‍ ട്രാക്കില്‍ ഇറങ്ങിയിരിക്കുന്നത്. ആ ഫീച്ചറുകള്‍ എന്തൊക്കെയാണെന്ന് അറിയാം

കൂടുതൽ ചാരിയിരിക്കാവുന്ന സീറ്റ് (17.31 ഡിഗ്രിയിൽ നിന്ന് 19.37 ഡിഗ്രിയായി വർദ്ധിച്ചു)
കുഷ്യൻ കൂടുതല്‍ മികച്ചതാക്കി
സീറ്റിന്റെ നിറം ചുവപ്പിൽ നിന്ന് നീലയിലേക്ക് മാറി
സീറ്റുകൾക്ക് താഴെയുള്ള മൊബൈൽ ചാർജിംഗ് പോയിന്റുകളിലേക്ക് മികച്ച ആക്സസ്
ഇക്കണോമിക്ക് ചെയര്‍ കാറുകളിലെ സീറ്റുകൾക്കുള്ള ഉയർന്ന ഫുട്‌റെസ്റ്റ് 
ഇക്കണോമിക്ക് ചെയര്‍ ക്ലാസിലെ അവസാന സീറ്റുകൾക്കുള്ള മാഗസിൻ ബാഗ്
ടോയ്‌ലറ്റുകളിൽ വെള്ളം പുറത്തേക്ക് തെറിക്കുന്നത് ഒഴിവാക്കാൻ ആഴത്തിലുള്ള വാഷ് ബേസിൻ
ടോയ്‌ലറ്റുകളിലെ ലൈറ്റിംഗ് ശക്തി 1.5 വാട്ടിൽ നിന്ന് 2.5 വാട്ടായി വർദ്ധിപ്പിച്ചു
മികച്ച ഗ്രിപ്പിനായി ടോയ്‌ലറ്റ് ഹാൻഡിൽ അധിക ട്വിസ്റ്റ് 
മികച്ച ജലപ്രവാഹ നിയന്ത്രണത്തിനായി വാട്ടർ ഫാസറ്റ് എയറേറ്റർ
എല്ലായിടത്തും ഒരേ നിറങ്ങള്‍ സഹിതം ടോയ്‌ലറ്റ് പാനലുകൾക്ക് സ്റ്റാൻഡേർഡ് നിറങ്ങൾ
വികലാംഗരായ യാത്രക്കാർക്ക് സൗകര്യമുള്ളിടത്ത്, വീൽ ചെയറുകൾക്ക് റിസർവ് പോയിന്റുകൾ നൽകാനുള്ള സംവിധാനം ഡ്രൈവിംഗ് ട്രെയിലർ കോച്ചുകളിൽ ഉള്‍പ്പെടുത്തി
മികച്ച സ്റ്റൈലിംഗിനും കോച്ചുകളിലെ പാനലുകളുടെ ശക്തിക്കുമായി മെച്ചപ്പെടുത്തിയ അപ്പർ ട്രിം പാനലുകൾ
അടിയന്തിര സാഹചര്യങ്ങളിൽ എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനായി മെച്ചപ്പെട്ട ബോക്സ് കവർ
പാനൽ പശ്ചാത്തലവുമായി പൊരുത്തപ്പെടുന്നതിന് ബോർഡർലെസ് എമർജൻസി ടോക്ക് ബാക്ക് യൂണിറ്റ് (അടിയന്തര സാഹചര്യത്തിൽ ഡ്രൈവറുമായി ആശയവിനിമയം നടത്താൻ)
അടിയന്തര ഘട്ടങ്ങളിൽ മികച്ച ദൃശ്യപരതയ്ക്കായി കോച്ചുകളിൽ അഗ്നിശമന ഉപകരണത്തിനായി സുതാര്യമായ ഡോർ അസംബ്ലി
കോച്ചുകൾ കൂടുതൽ മനോഹരമാക്കാൻ സിംഗിൾ പീസില്‍ പരിഷ്‍കരിച്ച പാനലുകൾ
പാനലുകളിൽ ഇൻസുലേഷനുള്ള മികച്ച എയർകണ്ടീഷനിംഗിന് മികച്ച എയർ ടൈറ്റ്നസ്
കുറഞ്ഞ സുതാര്യതയോടെ  മെച്ചപ്പെട്ട റോളർ ബ്ലൈൻഡ് ഫാബ്രിക്
എളുപ്പത്തിലുള്ള അറ്റകുറ്റപ്പണികൾക്കായി ട്രെയിലർ കോച്ചുകളിൽ ഇലക്ട്രിക്കൽ  ഹാച്ച് ഡോറുകൾ
റെസിസ്റ്റീവ് ടച്ചിൽ നിന്ന് കപ്പാസിറ്റീവ് ടച്ചിലേക്ക് മാറിക്കൊണ്ട് ലഗേജ് റാക്ക് ലൈറ്റുകളുടെ സുഗമമായ ടച്ച് നിയന്ത്രണങ്ങൾ
മികച്ച ദൃശ്യപരതയ്ക്കും സൗന്ദര്യാത്മകതയ്ക്കും വേണ്ടി ഡ്രൈവിംഗ് ട്രെയിലർ കോച്ചിൽ ഏകീകൃത നിറമുള്ള ഡ്രൈവർ ഡെസ്‍ക്
ലോക്കോ പൈലറ്റിന് എളുപ്പത്തില്‍ പ്രവേശിക്കാനും ജോലി ചെയ്യാനും വേണ്ടി ഡ്രൈവർ കൺട്രോൾ പാനലിലെ എമർജൻസി സ്റ്റോപ്പ് പുഷ് ബട്ടൺ 
കോച്ചുകൾക്കുള്ളിൽ എയറോസോൾ അധിഷ്ഠിത ഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സിസ്റ്റം മെച്ചപ്പെടുത്തി.

Latest Videos
Follow Us:
Download App:
  • android
  • ios