35 കിമി മൈലേജ്, 4.80 ലക്ഷം വില, ഉടയാത്ത സുരക്ഷ;ഇത് ടാക്സി ഡ്രൈവര്‍മാരെ നെഞ്ചോട് ചേര്‍ത്ത മാരുതി മാജിക്ക്!

മാരുതി സുസുക്കി ആൾട്ടോ കെ10 എന്ന വാഹനം തന്നെ ടാക്സിയായി നിരവധി നഗരങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ടാക്സിയായി ഉപയോഗിക്കാൻ വേണ്ടി മാത്രം തയ്യാറാക്കിയ മോഡലാണ് മാരുതി സുസുക്കി ടൂർ എച്ച്1. ഈ മോഡലിന്‍റെ ചില വിശേഷങ്ങള്‍ അറിയാം

Specialties of Maruti Suzuki Alto Tour H1 prn

മാരുതി സുസുക്കി അടുത്തിടെയാണ് അള്‍ട്ടോ കെ10 എൻട്രി ലെവൽ ടൂർ H1 വാണിജ്യ ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അള്‍ട്ടോ K10 അടിസ്ഥാനമാക്കി, പുതിയ ടൂര്‍  H1 പഴയ അള്‍ട്ടോ 800 ടൂര്‍ H1-ന് പകരമായി വരുന്നു. മാരുതി സുസുക്കി ആൾട്ടോ കെ10 എന്ന വാഹനം തന്നെ ടാക്സിയായി നിരവധി നഗരങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ടാക്സിയായി ഉപയോഗിക്കാൻ വേണ്ടി മാത്രം തയ്യാറാക്കിയ മോഡലാണ് മാരുതി സുസുക്കി ടൂർ എച്ച്1. ഈ മോഡലിന്‍റെ ചില വിശേഷങ്ങള്‍ അറിയാം

പവർട്രെയിൻ വിശദാംശങ്ങൾ
മാരുതി ടൂർ എച്ച്1 പെട്രോളിൽ 1.0L, കെ സീരീസ്, ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ വിവിടി നാച്ചുറലി ആസ്പിറേറ്റഡ് മോട്ടോർ ഉപയോഗിക്കുന്നു. അത് 5500rpm-ൽ 65bhp കരുത്തും 3500rpm-ൽ 89 എൻഎം ടോര്‍ക്കും സൃഷ്‍ടിക്കും. ആൾട്ടോ കെ10ന് കരുത്ത് പകരുന്നതും ഇതേ പെട്രോൾ മോട്ടോറാണ്. ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുള്ള പെട്രോൾ എഞ്ചിനാണ് സിഎൻജി പതിപ്പിലുള്ളത്. ഇത് 55 ബിഎച്ച്പി പവറും 82.1 എൻഎം ടോർക്കും നൽകുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളും 5-സ്‍പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്നു.

"കഴിവുകളിൽ തൃപ്‍തിയില്ല.." പുത്തൻ ജിംനിയെ കണ്ടംതുണ്ടമാക്കി വെട്ടിമുറിച്ച് ഉടമ ചെയ്‍ത ചെയ്‍ത്ത്!

വില
ടാക്സി മേഖലയെ ഉദ്ദേശിച്ചുള്ള മോഡലാണ് എന്നതുകൊണ്ട് തന്നെ കുറഞ്ഞ വിലയിൽ ഈ വാഹനം ലഭ്യമാക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ഡിസൈനിലെ ഭംഗിക്ക് അപ്പുറത്ത് കുറഞ്ഞ ചിലവിൽ മികച്ച വാഹനം എന്ന ലക്ഷ്യത്തിലാണ് മാരുതി സുസുക്കി ടൂർ എച്ച്1 നിർമ്മിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.  മെട്രോ നഗരങ്ങളിൽ ക്യാബുകളായി ഉപയോഗിക്കാൻ അനുയോജ്യമാണ് ആൾട്ടോ ടൂർ എച്ച് 1. ഈ എൻട്രി ലെവൽ കൊമേഴ്‌സ്യൽ ഹാച്ച്ബാക്ക് പെട്രോൾ, സിഎൻജി പതിപ്പുകളിൽ വരുന്നു. അവയുടെ വില യഥാക്രമം 4.80 ലക്ഷം രൂപയും 5.70 ലക്ഷം രൂപയുമാണ്. അതായത് സിഎൻജി വേരിയന്റിന് 91,000 രൂപ അധികമായി ചിലവാകും. രണ്ട് വിലകളും എക്സ്-ഷോറൂം ആണ്.

മൈലേജ്
മികച്ച മൈലേജും ഈ വാഹനം നൽകുന്നുണ്ട്.  ഈ എൻട്രി ലെവൽ ഫ്ലീറ്റ് ഹാച്ച്ബാക്ക് പെട്രോൾ എഞ്ചിനിനൊപ്പം ലിറ്ററിന് 24.60 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ സിഎൻജി പതിപ്പ് 34.46 കിമി എന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ഇത്രയും മൈലേജ് നൽകുന്ന മറ്റൊരു കൊമേഴ്‌സ്യൽ ഹാച്ച്ബാക്ക് ഇന്ത്യയില്‍ ഇല്ലെന്നാണ് മാരുതി പറയുന്നത്. 

സുരക്ഷ
സേഫ്റ്റിയുടെ കാര്യത്തിലും മികച്ച വാഹനമാണിത്. ഡ്യുവൽ എയർബാഗുകൾ, പ്രീ ടെൻഷനറും ഫോഴ്‌സ് ലിമിറ്ററും ഉള്ള ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, മുന്നിലും പിന്നിലും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, എഞ്ചിൻ ഇമ്മൊബിലൈസർ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), സ്പീഡ് ലിമിറ്റിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകൾ മാരുതി സുസുക്കി ടൂർ എച്ച്1 കൊമേഴ്ഷ്യൽ ഹാച്ച്ബാക്കിൽ കമ്പനി നൽകിയിട്ടുണ്ട്.  മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, മെറ്റാലിക് സിൽക്കി സിൽവർ, ആർട്ടിക് വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ സ്‌കീമുകളിലാണ് എൻട്രി ലെവൽ കൊമേഴ്‌സ്യൽ ഹാച്ച് വാഗ്ദാനം ചെയ്യുന്നത്. 80 കിമി ആണ് ഇതിന്റെ പരമാവധി വേഗത പരിധി. 

പ്രധാന സവിശേഷതകൾ

  • ഡ്യുവൽ എയർബാഗുകൾ
  • ഇബിഡി ഉള്ള എബിഎസ്
  • ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകൾ
  • മുന്നിലും പിന്നിലും യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ
  • മാനുവൽ എയർ കണ്ടീഷനിംഗ്
  • പവർ സ്റ്റിയറിംഗ്
  • റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ
  • മുന്നിലും പിന്നിലും കറുത്ത ബമ്പറുകൾ
  • കറുത്ത ഒആര്‍വിഎമ്മുകളും ഡോർ ഹാൻഡിലുകളും

ലോഞ്ച് ചെയ്‍തിട്ട് ആഴ്ചയൊന്ന് മാത്രം, പുത്തൻ മാരുതി ജിംനി വില്‍ക്കാൻ വച്ച് ഉടമ; കാരണം ഇതാണ്!

Latest Videos
Follow Us:
Download App:
  • android
  • ios