"അവിശ്വസനീയം.." ഒരു മാസത്തെ ഇന്ധന ചെലവ് വെറും 300 രൂപ മാത്രം, ഈ കറുമ്പനാളൊരു കുറുമ്പനാ!

പല തരത്തിലുള്ള ഇലക്ട്രിക് ബൈക്കുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകുമെങ്കിലും, ഇവിടെ ഇനി പറയാൻ പോകുന്ന ബൈക്ക് വളരെ വ്യത്യസ്‍തമാണ്. ഇലക്ട്രിക്ക് ഇരുചക്രവാഹന നിർമ്മാതാക്കളായ ഡാൽമിയയുടെ സൈബർഗ് ആർമര്‍ എന്ന ഇലക്ട്രിക്ക് ബൈക്കിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.  അത് ഒരു ക്രൂയിസർ ഡിസൈൻ ഇലക്ട്രിക് ബൈക്കാണ്. ക്രൂയിസർ ഡിസൈനിൽ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് ബൈക്കാണിത്. എന്താണ് ഇതിന്റെ പ്രത്യേകത എന്ന് നമുക്ക് നോക്കാം.

Specialties of Dalmia Cyborg Armour Electric Bike prn

പ്പോൾ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ മാത്രമല്ല ഇലക്ട്രിക് ബൈക്കുകളും മികച്ച വില്‍പ്പന നേടുന്നു. നിരവധി കമ്പനികൾ സ്‌പോർട്‌സ്, റോഡ്‌സ്റ്റർ, നേക്കഡ് ഡിസൈൻ ഇലക്ട്രിക് ബൈക്കുകൾ വിപണിയിൽ ഇറക്കിക്കൊണ്ടിരിക്കുന്നുണ്ട്. ലളിതമായ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ താല്‍പ്പര്യമില്ലാത്തവർക്ക് ദൃഢമായ ഇലക്‌ട്രിക് ബൈക്ക് വാങ്ങാം എന്നതാണ് ഇലക്ട്രിക് ബൈക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. പല ഇലക്ട്രിക് ബൈക്കുകളിലും, നിങ്ങൾക്ക് ഇലക്ട്രിക് സ്‍കൂട്ടറുകളേക്കാൾ കൂടുതൽ റേഞ്ചും ലഭിക്കും. ബാറ്ററി ഇൻസ്റ്റാൾ ചെയ്യാൻ ഈ ബൈക്കുകള്‍ക്ക് കൂടുതൽ സ്ഥലം ലഭിക്കുന്നു എന്നതാണ് ഇതിന് മുഖ്യകാരണം. 

പുതിയ 750 സിസി ബോബർ ബുള്ളറ്റിന്‍റെ പണിപ്പുരയില്‍ റോയൽ എൻഫീൽഡ്

പല തരത്തിലുള്ള ഇലക്ട്രിക് ബൈക്കുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകുമെങ്കിലും, ഇവിടെ ഇനി പറയാൻ പോകുന്ന ബൈക്ക് വളരെ വ്യത്യസ്‍തമാണ്. ഇലക്ട്രിക്ക് ഇരുചക്രവാഹന നിർമ്മാതാക്കളായ ഡാൽമിയയുടെ സൈബർഗ് ആർമര്‍ എന്ന ഇലക്ട്രിക്ക് ബൈക്കിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.  അത് ഒരു ക്രൂയിസർ ഡിസൈൻ ഇലക്ട്രിക് ബൈക്കാണ്. ക്രൂയിസർ ഡിസൈനിൽ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ ഇലക്ട്രിക് ബൈക്കാണിത്. എന്താണ് ഇതിന്റെ പ്രത്യേകത എന്ന് നമുക്ക് നോക്കാം.

ഡിസൈൻ
ഹോളിവുഡ് ശൈലിയിൽ തോന്നുന്ന, വളരെ കുറഞ്ഞ ചിലവുള്ള, ഉയർന്ന മൈലേജ് നൽകുന്ന ബൈക്കാണ് എല്ലാവർക്കും വേണ്ടത്. ഇത് മനസിൽവച്ചുകൊണ്ടാണ് ഡാല്‍മിയ സൈബർഗ് ആർമറിനെ ഡിസൈൻ ചെയ്‍തിരിക്കുന്നത്. ഹാർലി ഡേവിഡ്‌സണിന്റെ മോട്ടോർസൈക്കിളിന് സമാനമായ രൂപകൽപനയാണ് ആര്‍മറിന് കമ്പനി നൽകിയിരിക്കുന്നത്. ക്രൂയിസർ ലുക്കാണ് ബൈക്കിന് നൽകിയിരിക്കുന്നത്. ഇതിന് മസ്‍കുലർ ഫോക്സ് ഇന്ധന ടാങ്ക്, എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റ്, ഉയർത്തിയ ഹാൻഡിൽബാർ എന്നിവ ലഭിക്കുന്നു.

വമ്പൻ റേഞ്ച്
ഇതിൽ, മൂന്നു മുതല്‍ നാല് മണിക്കൂറുകള്‍ക്ക് ഉള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയുന്ന നീക്കം ചെയ്യാവുന്ന ബാറ്ററിയാണ് കമ്പനി നൽകുന്നത്. ഒറ്റ ചാർജിൽ 150 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഇലക്ട്രിക് ബൈക്കാണിത്.

വില 2.29 ലക്ഷം ഓണ്‍ലി, റോയൽ എൻഫീൽഡിന് മുട്ടൻപണിയുമായി ഹീറോ-ഹാർലി ബൈക്ക്!

ഫീച്ചറുകള്‍
ഒരു വേരിയന്റിലും ഒരു കളർ ടോണിലും മാത്രമാണ് കമ്പനി ഈ ബൈക്ക് വിൽക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉപഭോക്താക്കൾക്ക് കറുപ്പ് നിറത്തിൽ ലഭ്യമാണ്. കൂടുതൽ പ്രകാശത്തിനായി ബൈക്കിൽ രണ്ട് അധിക ലൈറ്റുകൾ നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഇന്ധന ടാങ്കിൽ ഘടിപ്പിച്ച ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും വിശാലമായ സീറ്റോടുകൂടിയ ബാക്ക് റെസ്റ്റും ഇതിന് ലഭിക്കുന്നു. ബൈക്ക് റൈഡർക്കുള്ള ഫുട്‌റെസ്റ്റുകൾ മുൻവശത്താണ്. അത് യാത്ര ചെയ്യുമ്പോൾ ഒരു ക്രൂയിസർ ബൈക്കിന്റെ ഫീൽ നൽകും. മികച്ച ഗ്രിപ്പിനായി, ബൈക്കിൽ 17 ഇഞ്ച് വീതിയുള്ള ടയറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ജിയോ ഫെൻസ്, ജിയോ ലൊക്കേറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി ചാർജർ, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് മോഡ്, പാർക്കിംഗ് മോഡ് തുടങ്ങി നിരവധി ഫീച്ചറുകൾ ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിൽ നൽകിയിട്ടുണ്ട്.

ഒരു മാസത്തെ ചെലവ് വെറും 172 രൂപ
സൈബോർഗ് ആര്‍മര്‍ ഒരുദിവസം 50 കിലോമീറ്റര്‍ വച്ച് അഞ്ച് വർഷത്തേക്ക് ഓടിക്കാൻ 18,000 രൂപ ചിലവാകും എന്നാണ് കമ്പനി അവകാശപ്പെടുന്ന കണക്കുകൾ. ഇതനുസരിച്ച് ഒരു മാസം ഈ ബൈക്ക് ഓടിക്കാൻ വെറും 500 രൂപ മാത്രം മുടക്കിയാല്‍ മതിയാകും. 

വില
സൈബർഗ് ആർമറിന് വില 1,85,000 രൂപയാണ് ദില്ലി എക്‌സ് ഷോറൂം വില. കോമാകി റേഞ്ചർ, ജാവ ഫോർട്ടി ടു, റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹണ്ടർ 350 തുടങ്ങിയ ബൈക്കുകളാണ് സൈബർഗ് ആർമറിന്‍റെ പ്രധാന എതിരാളികൾ.

പെടയ്ക്കണ മീനോ..! വിപണിയില്‍ കോളിളക്കം സൃഷ്‍ടിച്ച് ഈ ഹോണ്ട ബൈക്ക്!

Latest Videos
Follow Us:
Download App:
  • android
  • ios