ഇന്ത്യൻ നിര്‍മ്മിതമായ ഈ വിലകുറഞ്ഞ കാര്‍ വാങ്ങാൻ വിദേശത്ത് കൂട്ടയിടി!
ലോകമെമ്പാടുമുള്ള 15 വിപണികളിലേക്ക് ഈ മോഡലിനെ കമ്പനി കയറ്റുമതി ചെയ്യുന്നു. അടുത്തിടെ സീഷെൽസ്, ബംഗ്ലാദേശ്, ഉഗാണ്ട, ബ്രൂണെ എന്നിവിടങ്ങളിൽ കാർ അവതരിപ്പിച്ചു. ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, തെക്ക്-കിഴക്കൻ ഏഷ്യ, സാർക്ക്, സബ് സഹാറ, ആഫ്രിക്കൻ മേഖലകൾ എന്നിവയുൾപ്പെടെ 108 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ചെന്നൈ പ്ലാന്റിൽ നിന്ന് നിസാൻ മോട്ടോർ ഇന്ത്യ ലക്ഷണക്കണക്കിന് വാഹനങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്.
കോംപാക്ട് കാറുകൾക്ക് ഇന്ത്യൻ വാഹന വിപണിയിൽ ആവശ്യക്കാരേറെയാണ്. ഇതുമാത്രമല്ല, വിദേശരാജ്യങ്ങളിലും ഇന്ത്യൻ നിർമിത എസ്‌യുവി കാറുകള്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. നിസാൻ മാഗ്നൈറ്റ് എന്ന മെയ്‍ഡി ഇൻ ഇന്ത്യ കാർ ഇക്കൂട്ടത്തില്‍പ്പെടുന്നതാണ്. ജാപ്പനീസ് കമ്പനിയായ നിസാൻ ഇതുവരെ മാഗ്നൈറ്റിന്‍റെ ഒരുലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
2022-23 സാമ്പത്തിക വർഷത്തെ കണക്കുകൾ അടുത്തിടെ നിസാൻ മോട്ടോർ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഈ വർഷം മൊത്തം 94,219 യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. കമ്പനിയുടെ കണക്കുകൾ പ്രകാരം നിസാൻ മാഗ്നൈറ്റ് വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചു. ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി ജപ്പാനിൽ രൂപകൽപ്പന ചെയ്ത ഈ ആഡംബര കാർ ഇന്ത്യയിൽ നിർമ്മിച്ചതാണ്. ചെന്നൈ പ്ലാന്റിൽ നിന്ന് 1,00,000-ാമത്തെ മാഗ്‌നൈറ്റ് പുറത്തിറക്കിയതോടെ നിസാൻ അടുത്തിടെ ഒരു പുതിയ ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ചു.
ലോകമെമ്പാടുമുള്ള 15 വിപണികളിലേക്ക് ഈ മോഡലിനെ കമ്പനി കയറ്റുമതി ചെയ്യുന്നു. അടുത്തിടെ സീഷെൽസ്, ബംഗ്ലാദേശ്, ഉഗാണ്ട, ബ്രൂണെ എന്നിവിടങ്ങളിൽ കാർ അവതരിപ്പിച്ചു. ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, തെക്ക്-കിഴക്കൻ ഏഷ്യ, സാർക്ക്, സബ് സഹാറ, ആഫ്രിക്കൻ മേഖലകൾ എന്നിവയുൾപ്പെടെ 108 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ചെന്നൈ പ്ലാന്റിൽ നിന്ന് നിസാൻ മോട്ടോർ ഇന്ത്യ ലക്ഷണക്കണക്കിന് വാഹനങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്.
അഞ്ച് ട്രിമ്മുകളും എട്ട് കളർ ഓപ്ഷനുകളും കാറിന് ലഭിക്കുന്നു. നിസാൻ മാഗ്നൈറ്റ് എട്ട് നിറങ്ങളിൽ വിപണിയിൽ ലഭ്യമാണ്. അഞ്ച് സീറ്റുള്ള ഈ കാറിന് ഒരു ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്. ഇത് 72 പിഎസ് പവർ കപ്പാസിറ്റിയും 96 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കുന്നു. ഈ മോഡലിൽ 1 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ കരുത്തുറ്റ എഞ്ചിൻ യൂണിറ്റ് 99 ബിഎച്ച്പിയും 160 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് സ്‍പീഡ് മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക് (1.0L ടർബോ മാത്രം) ഉൾപ്പെടുന്നു.
മാഗ്‌നൈറ്റിന്റെ ടോപ്പ്-ഓഫ്-ലൈൻ വേരിയന്റിൽ 360-ഡിഗ്രി ക്യാമറയും സ്‌മാർട്ട് വാച്ച് കണക്റ്റിവിറ്റിയ്‌ക്കൊപ്പം കണക്റ്റുചെയ്‌ത 50ല്‍ അധികം കാർ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എൽഇഡി ബൈ-പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ഒആർവിഎമ്മുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, സെഗ്‌മെന്റ് ഫസ്റ്റ് ഉള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമായാണ് എസ്‌യുവി വരുന്നത്. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, വോയ്‌സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയും വാഹനത്തില്‍ ലഭിക്കുന്നു. ആറ് ലക്ഷം രൂപ മുതൽ 10.94 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിൽ വാഹനം വിപണിയിൽ ലഭ്യമാണ്.
നിസാൻ അടുത്തിടെ മാഗ്‌നൈറ്റ് ഗെസ എഡിഷനും പുറത്തിറക്കിയിരുന്നു. 7.39 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിച്ചത്. എക്സ്എൽ വേരിയന്റിനേക്കാൾ 35,000 രൂപ അധികമാണ് പ്രത്യേക പതിപ്പിന്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഏതെങ്കിലും അംഗീകൃത നിസാൻ ഡീലർഷിപ്പിൽ വാഹനം ബുക്ക് ചെയ്യാം. കോംപാക്റ്റ് എസ്‌യുവിയുടെ പുതിയ പതിപ്പ് സാൻഡ്‌സ്റ്റോൺ ബ്രൗൺ, ബ്ലേഡ് സിൽവർ, ഓനിക്സ് ബ്ലാക്ക്, ഫ്ലെയർ ഗാർനെറ്റ് റെഡ്, സ്‌ട്രോം വൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് കുറച്ച് സൗന്ദര്യവർദ്ധക മാറ്റങ്ങള്‍ ലഭിക്കുകയും സാധാരണ മാഗ്നൈറ്റ് XL വേരിയന്റിനേക്കാൾ സവിശേഷതകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.