നെക്സോണിന് ഭീഷണി, കിടിലനൊരു മോഡലുമായി സ്‍കോഡ
കമ്പനിയുടെ ഭാവിയിലെ വിൽപ്പന വർദ്ധിപ്പിക്കാൻ പുതിയ മോഡലിന് കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ടാറ്റാ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, മഹീന്ദ്ര XUV300, നിസാൻ മാഗ്‌നൈറ്റ്, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, റെനോ കിഗർ തുടങ്ങിയവയെ കോംപാക്റ്റ് എസ്‌യുവി നേരിടും.
ചെക്ക് വാഹന ബ്രാൻഡായ സ്‌കോഡ ഉടൻ തന്നെ ഇന്ത്യയിൽ ഒരു കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കും. ഇത് ആഭ്യന്തര വിപണിയിൽ നെക്‌സോണിന് എതിരാളിയാകും. എസ്‌യുവിക്ക് ഒമ്പത് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. കമ്പനിയുടെ ഭാവിയിലെ വിൽപ്പന വർദ്ധിപ്പിക്കാൻ പുതിയ മോഡലിന് കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ടാറ്റാ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, മഹീന്ദ്ര XUV300, നിസാൻ മാഗ്‌നൈറ്റ്, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, റെനോ കിഗർ തുടങ്ങിയവയെ കോംപാക്റ്റ് എസ്‌യുവി നേരിടും.
MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കോംപാക്റ്റ് എസ്‌യുവി. അഞ്ച് സീറ്റുള്ള കോംപാക്റ്റ് എസ്‌യുവി ആയിരിക്കും. ഇത് ഘടകങ്ങളും ബോഡി പാനലുകളും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. കാറിൻ്റെ എഞ്ചിനെക്കുറിച്ച് കമ്പനി സൂചന നൽകിയിട്ടില്ലെങ്കിലും 1.0 ലിറ്റർ TSI ത്രീ സിലിണ്ടർ എഞ്ചിൻ എസ്‌യുവിയിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സ്ലാവിയയിലും കുഷാക്കിലും ഒരേ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടുത്തിയേക്കും.
1.0 ലിറ്റർ TSI എഞ്ചിൻ പരമാവധി 114 bhp കരുത്തും 178 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വാഹനം ഇന്ത്യയിൽ നിർമിക്കുമെങ്കിലും മറ്റു രാജ്യങ്ങളിലേക്കും വാഹനം എത്തിക്കും. ഇൻ്റീരിയറിലേക്ക് വരുമ്പോൾ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ടച്ച് സെൻസിറ്റീവ് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, സൺറൂഫ്, വെൻ്റിലേറ്റഡ് സീറ്റുകൾ, ആപ്പിൾ കാർപ്ലേ/ ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട് തുടങ്ങിയ ആധുനിക ഫീച്ചറുകൾ എസ്‌യുവിയിൽ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ, എസ്‌യുവിക്ക് ആറ് എയർബാഗുകൾ, ഇബിഡി ഉള്ള ഇഎസ്‍സി, എബിഎസ്, കൂട്ടിയിടി ലഘൂകരണം തുടങ്ങിയ ഫീച്ചറുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.