വമ്പൻ സുരക്ഷയോടെ ഈ രണ്ട് കാറുകളുടെയും പുതിയ വകഭേദങ്ങളുമായി സ്‌കോഡ

സ്കോഡ കുഷാക്ക് എലഗൻസിനെ 18.31 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് പുറത്തിറക്കിയത്. ഓട്ടോമാറ്റിക് വേരിയന്റിന് വില 19.51 ലക്ഷം രൂപ വരെ ഉയരുന്നു. അതേസമയം, സ്ലാവിയ എലഗൻസ് 17.52 ലക്ഷം രൂപയ്ക്കും (എക്സ്-ഷോറൂം) അതിന്റെ ഓട്ടോമാറ്റിക് പതിപ്പിന് 18.92 ലക്ഷം രൂപയ്ക്കും (എക്സ്-ഷോറൂം) പുറത്തിറക്കി.

Skoda Kushaq and Slavia Elegance Editions launched

ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡ അതിന്റെ രണ്ട് മുൻനിര മോഡലുകളായ കുഷാക്ക്, സ്ലാവിയ എന്നിവയുടെ പുതിയ വേരിയന്റ് പുറത്തിറക്കി. എലഗൻസ് എന്ന ഈ വേരിയന്‍റ് അടിസ്ഥാനപരമായി ഓഫറിലെ മറ്റ് പ്രത്യേക വേരിയന്റുകൾക്ക് പുറമെ രണ്ട് മോഡലുകളുടെയും പുതിയ ബ്ലാക്ക് വേരിയന്റാണ്. സ്കോഡ കുഷാക്ക് എലഗൻസിനെ 18.31 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിലാണ് പുറത്തിറക്കിയത്. ഓട്ടോമാറ്റിക് വേരിയന്റിന് വില 19.51 ലക്ഷം രൂപ വരെ ഉയരുന്നു. അതേസമയം, സ്ലാവിയ എലഗൻസ് 17.52 ലക്ഷം രൂപയ്ക്കും (എക്സ്-ഷോറൂം) അതിന്റെ ഓട്ടോമാറ്റിക് പതിപ്പിന് 18.92 ലക്ഷം രൂപയ്ക്കും (എക്സ്-ഷോറൂം) പുറത്തിറക്കി.

കുഷാക്ക് എസ്‌യുവിയും സ്ലാവിയ സെഡാനും സ്കോഡ ഒരു കറുത്ത തീമിൽ അവതരിപ്പിച്ചു. കുഷാക്ക് എലഗൻസ്, സ്ലാവിയ എലഗൻസ് എന്നീ വേരിയന്റുകളിൽ ചില കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ ലഭിക്കും. അത് നിലവിലുള്ള പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കും. പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഗ്രില്ലിൽ ക്രോം ഗാർണിഷ്, സ്റ്റിയറിംഗ് വീലിലെ എലഗൻസ് ബാഡ്‌ജിംഗ്, ബി പില്ലർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ രണ്ട് മോഡലുകൾക്കും സ്കോഡയുടെ 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. കുഷാക്ക്, സ്ലാവിയ എലഗൻസ് വേരിയന്റുകളിൽ മാനുവൽ, ഡിഎസ്ജി ട്രാൻസ്മിഷൻ ഓപ്ഷനുകളും ഉണ്ടാകും.

സ്‌കോഡ കുഷാക്കും സ്ലാവിയയും സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് പുറമെ നിരവധി പ്രത്യേക വകഭേദങ്ങളും ഇതിനോടകം വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്റ്റാൻഡേർഡ് ഒന്നിന് പുറമേ നാല് വേരിയന്റുകളുണ്ട്. ലാവ ബ്ലൂ, മാറ്റ് വേരിയന്റ്, മോണ്ടെ കാർലോ, ഓനിക്സ് വേരിയന്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം ആദ്യം ഉത്സവ സീസണിൽ അവതരിപ്പിച്ച ഒനിക്സ് വേരിയന്റും ആംബിഷൻ പ്ലസുമാണ് കുഷാക്കിന്റെയും സ്ലാവിയയുടെയും അവസാന വേരിയന്റുകൾ.

സെപ്റ്റംബറിൽ പുറത്തിറക്കിയ കുഷാക്ക് ഒനിക്‌സ് പ്ലസ് വേരിയന്റ് 11.59 ലക്ഷം രൂപ (എക്‌സ് ഷോറൂം) വിലയിൽ ലഭ്യമാണ്. എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റിന് മുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. പുതിയ 16 ഇഞ്ച് അലോയ് വീലുകൾ, വിൻഡോകളിലെ ക്രോം ഇൻസെർട്ടുകൾ, ഗ്രിൽ, ടെയിൽഗേറ്റ് തുടങ്ങിയ കോസ്‌മെറ്റിക് അപ്‌ഡേറ്റുകളുമായാണ് ഈ വേരിയന്റ് വരുന്നത്.

സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത സ്ലാവിയ ആംബിഷൻ പ്ലസ് 12.49 ലക്ഷം (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ വാഗ്ദാനം ചെയ്യുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമായ ടോപ്പ് എൻഡ് വേരിയന്റിന് 13.79 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. സ്ലാവിയ ആംബിഷൻ പ്ലസ് വേരിയന്റിന് സമാനമായ കോസ്മെറ്റിക് അപ്‌ഡേറ്റുകൾ ലഭിക്കുന്നു. ഇത് 1.0 ലിറ്റർ TSI പെട്രോൾ യൂണിറ്റുമായി വരുന്നു.

സ്‌കോഡ കുഷാക്ക് എസ്‌യുവിയും സ്ലാവിയ സെഡാനും നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും സുരക്ഷിതമായ രണ്ട് കാറുകളാണ്. കുഷാഖ് എസ്‌യുവി അതിന്റെ ഫോക്‌സ്‌വാഗൺ ടൈഗണിനൊപ്പം ഗ്ലോബൽ എൻസിഎപിയിൽ 5-സ്റ്റാർ റേറ്റിംഗ് നേടി. ഇന്ത്യയിൽ ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ എസ്‌യുവികളായി ഇവ രണ്ടും കണക്കാക്കപ്പെടുന്നു. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഫോക്‌സ്‌വാഗൺ വിർറ്റസിനൊപ്പം സ്ലാവിയയും 5-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios