ശുഭ്‌മാന്‍റെ റേഞ്ച് റോവറിന് സാറയുടെ കൈയ്യടി, എപ്പിക് മറുപടിയുമായി ഹര്‍ദിക്!

പുതിയ റേഞ്ച് റോവര്‍ വേലാര്‍ വാങ്ങി ക്രിക്കറ്റ് താരം ശുഭ്‍മാൻ ഗില്‍. സാറാ ടെന്‍ഡുല്‍ക്കറിന്‍റെയും ഹര്‍ദിക് പാണ്ഡ്യയുടെയും കമന്‍റുകള്‍ വൈറല്‍

Shubman Gill And Sara Tendulkar New Gossip With Hardik Pandya

ഭാവി ഇന്ത്യൻ ക്രിക്കറ്റിന്‍റെ വാഗ്ദാനങ്ങളിലൊരാളായായ ശുഭ്‍മാൻ ഗില്‍ ലാൻഡ് റോവറിന്റെ ആഡംബര എസ്‌യുവി റേഞ്ച് റോവർ വേലാർ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. പുതിയ റേഞ്ച് റോവര്‍ വാങ്ങിയ വിവരം ശുഭ്‍മാൻ സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്.‌  എന്നാൽ വാഹനത്തിന്റെ വിലയോ ഫീച്ചറുകളോ ഒന്നുമല്ല സച്ചിൻ തെൻഡുൽക്കറിന്റെ മകള്‍ സാറാ ടെണ്ടുല്‍ക്കറിന്‍റെയും ഹർദിക് പാണ്ഡ്യയുടെയും മറുപടികളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

റേഞ്ച് റോവറിനൊപ്പമുള്ള ശുഭ്‍മാന്റെ ഇൻസ്റ്റഗ്രാം ചിത്രത്തിന് താഴെ സാറ അഭിനന്ദന കമന്‍റിട്ടു. ഇതിന് ഗിൽ നന്ദിയും പറഞ്ഞു. പിന്നാലെ ഇതിന് മറുപടിയുമായി ഹാർദിക് പാണ്ഡ്യ എത്തുകയായിരുന്നു. ‌‌സാറയുടെ ഭാഗത്തു നിന്ന് നന്ദി അറിയിക്കുന്നു എന്നായിരുന്നു പാണ്ഡ്യയുടെ പോസ്റ്റ്.

Shubman Gill And Sara Tendulkar New Gossip With Hardik Pandya

നേരത്തെ തന്നെ സാറയും ശുഭ്‍മാനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകൾ  പ്രചരിച്ചിരുന്നു. ഇതിനെ കൂടുതൽ ബലപ്പെടുത്തുന്നതാണ് പാണ്ഡ്യയുടെ മറുപടി എന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും പറയുന്നത്. എന്നാല്‍ പ്രണയ വാര്‍ത്തകള്‍ക്ക് ആരും ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

Shubman Gill And Sara Tendulkar New Gossip With Hardik Pandya

2018ൽ നടന്ന അണ്ടർ19 ക്രിക്കറ്റ് ലോകകപ്പിലെ മാൻ ഓഫ് ദ സീരിസായിരുന്നു ഈ കൊൽ‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ശുഭ്‍മാന്‍ ഗില്‍. പാകിസ്ഥാനെതിരേ സെമിഫൈനലില്‍ സെഞ്ചുറി നേടിയതടക്കം ടൂര്‍ണമെന്റില്‍ 372 റണ്‍സാണ് ശുഭ്മാന്‍ നേടിയത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായിരുന്നു ശുഭ്മാന്‍. 

Shubman Gill And Sara Tendulkar New Gossip With Hardik Pandya

സംഗതി എന്തായാലും ശുഭ്‍മാന്‍ ഗില്‍ സ്വന്തമാക്കിയ റേഞ്ച് റോവര്‍ വേലാറും അത്ര ചിലക്കറക്കാരനൊന്നുമല്ല. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വേലാറിന്‍റെ വില്‍പ്പന അടുത്തിടെയാണ് ലാന്‍ഡ് റോവര്‍ ആരംഭിച്ചത്. 2.0 ലിറ്റര്‍ പെട്രോള്‍ (184 Kw, 2.0 ലിറ്റര്‍ ഡീസല്‍ (132 Kw) എന്നീ പവര്‍ ട്രെയ്‍നുകളില്‍ ലഭ്യമാകും. 

പ്രീമിയം ലെഥര്‍ ഇന്‍റീരിയറുകള്‍, ഫുള്‍ സൈസ് സ്പെയര്‍ വീലുകള്‍ സഹിതമുള്ള 50.8 സെമി (20) വീലുകള്‍, ആര്‍-ഡൈനാമിക് എക്സ്റ്റീരിയര്‍ പാക്ക്, അഡാപ്ടീവ് ഡൈനാമിക്സ്, സിഗ്നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ സഹിതമുള്ള പ്രീമിയം എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് മുതലായ ഫീച്ചറുകളും വാഹനത്തിലുണ്ട്. 72.47 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്-ഷോറൂം വില.

Shubman Gill And Sara Tendulkar New Gossip With Hardik Pandya

Latest Videos
Follow Us:
Download App:
  • android
  • ios