34 കിമി മൈലേജ്, വില 5.54 ലക്ഷം, മാരുതിയുടെ ഈ 'മാന്ത്രിക കാർ' വാങ്ങാൻ കൂട്ടയിടി!

മാരുതി വാഗൺആറിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില മുൻനിര മോഡലിൽ 5.54 ലക്ഷം മുതൽ 7.38 ലക്ഷം രൂപ വരെയാണ്. വാഗൺ ആർ സിഎൻജി വേരിയന്‍റിന്‍റെ മൈലേജ് 34.5 കിമി ആണ്.
 

Sales report of  Maruti Suzuki Wagon R in February 2024

ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹാച്ച്ബാക്ക് കാറുകളുടെ ഡിമാൻഡ് വളരെ വലുതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാരുതി സുസുക്കി ഹാച്ച്ബാക്ക് സെഗ്‌മെൻ്റിൽ തുടർച്ചയായി നേതൃസ്ഥാനം വഹിക്കുകയാണ്. കഴിഞ്ഞ മാസം, അതായത് 2024 ഫെബ്രുവരിയിൽ ഒരിക്കൽ കൂടി, മാരുതി സുസുക്കി വാഗൺആർ ഹാച്ച്ബാക്ക് വിഭാഗത്തിലെ വിൽപ്പനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ കാലയളവിൽ മാരുതി വാഗൺആർ മൊത്തം 19,412 യൂണിറ്റ് കാറുകൾ വിറ്റു. കൃത്യം ഒരു വർഷം മുമ്പ് 2023 ഫെബ്രുവരിയിൽ മാരുതി വാഗൺആർ 16,889 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. ഇക്കാലയളവിൽ മാരുതി വാഗൺആറിൻ്റെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 14.94 ശതമാനം വളർച്ചയുണ്ടായി. മാരുതി വാഗൺആറിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില മുൻനിര മോഡലിൽ 5.54 ലക്ഷം മുതൽ 7.38 ലക്ഷം രൂപ വരെയാണ്. വാഗൺ ആർ സിഎൻജി വേരിയന്‍റിന്‍റെ മൈലേജ് 34.05 കിമി ആണ്.

17,517 യൂണിറ്റ് കാർ വിറ്റഴിച്ച് ഹാച്ച്ബാക്ക് സെഗ്‌മെൻ്റിൽ മാരുതി ബലേനോ രണ്ടാം സ്ഥാനത്താണ്. 2023 ഫെബ്രുവരിയിൽ മാരുതി ബലേനോ മൊത്തം 18,593 യൂണിറ്റ് കാറുകൾ വിറ്റു. 13,165 യൂണിറ്റ് കാറുകൾ വിറ്റഴിച്ച് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മാരുതി സ്വിഫ്റ്റ്. 2023 ഫെബ്രുവരിയിൽ മാരുതി സ്വിഫ്റ്റ് മൊത്തം 18,412 യൂണിറ്റ് കാറുകൾ വിറ്റു. ഈ പട്ടികയിൽ 11,723 യൂണിറ്റുകൾ വിറ്റ് മാരുതി ആൾട്ടോ നാലാം സ്ഥാനത്താണ്. അതേസമയം 2023 ഫെബ്രുവരിയിൽ മാരുതി ആൾട്ടോ 18,114 യൂണിറ്റ് കാർ വിറ്റഴിച്ചു.

6,947 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ ടിയാഗോ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ടാറ്റ ടിയാഗോ 2023 ഫെബ്രുവരിയിൽ മൊത്തം 7,457 യൂണിറ്റ് കാറുകൾ വിറ്റു. ടിയാഗോയുടെ ഇലക്ട്രിക് വേരിയൻ്റും ഈ വിൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഹാച്ച്ബാക്ക് കാർ വിൽപ്പന പട്ടികയിൽ 5,131 യൂണിറ്റുകൾ വിറ്റഴിച്ച് ഹ്യുണ്ടായ് i20 ആറാം സ്ഥാനത്താണ്. അതേസമയം 2023 ഫെബ്രുവരിയിൽ ഹ്യൂണ്ടായ് i20 മൊത്തം 9,287 യൂണിറ്റ് കാറുകൾ വിറ്റഴിച്ചു.

4,947 യൂണിറ്റുകൾ വിറ്റഴിച്ച് ഹ്യുണ്ടായ് i10 നിയോസ് ഈ കാർ വിൽപ്പന പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 4,581 യൂണിറ്റ് കാർ വിറ്റ ടൊയോട്ട ഗ്ലാൻസ ഈ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. അതേസമയം, കഴിഞ്ഞ മാസം 4,568 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റ ആൾട്രോസ് ഈ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. അതേസമയം 3,566 യൂണിറ്റ് കാർ വിറ്റ മാരുതി സെലേറിയോ പത്താം സ്ഥാനത്താണ്.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios