ഈ സൂപ്പർ റോഡ് ഫെബ്രുവരി 27 ന് തുറക്കുമോ? മോദിയെ ഉറ്റുനോക്കി വടക്കൻ കേരളം!

ദേശീയപാതയിലെ തലശ്ശേരി – മാഹി ബൈപ്പാസ് ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Rumors about Thalassery Mahe Bypass Will Inaugurate On 2024 February 27

​ര​നൂ​റ്റാ​ണ്ടുകാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മമിട്ട് തലശേരി -മാ​ഹി ബൈ​പ്പാ​സ് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ദേശീയപാതയിലെ തലശ്ശേരി – മാഹി ബൈപ്പാസ് ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപനത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ഇതേ ദിവസം സംസ്ഥാനത്തെ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇതോടൊപ്പം ഓൺലൈനായി മാഹി ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങ് നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകൾ.

അതേസമയം കാലങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. തലശ്ശേരി - മാഹി ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ വടകരയിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയ്ക്കും. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്.

മാ​ഹി, ത​ല​ശേരി പ​ട്ട​ണ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​തെ മു​ഴ​പ്പി​ല​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഴി​യൂ​രി​ൽ 20 മി​നിറ്റ് കൊ​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാം. ത​ലശേ​രി, മാ​ഹി 
പ​ട്ട​ണ​ങ്ങ​ളി​ലെ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടാ​തെ ഈ ​ആ​റു​വ​രി പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാം. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല​ട​ക്കം 1181 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ലെ ഇകെ.കെ ക​മ്പ​നി​ക്കാ​ണ് നി​ർ​മ്മാ​ണ ചു​മ​ത​ല. 2021 ലാ​യി​രു​ന്നു പാ​ത ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​ള​യം, കോ​വി​ഡ് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ര​ണ്ട് വ​ർ​ഷം നീ​ണ്ടു​പോ​യി. ബാ​ല​ത്തി​ൽ പാ​ലം പ്ര​വൃ​ത്തി ന​ട​ക്ക​വെ 2020 ൽ ​ഇ​തി​ന്റെ ബീ​മു​ക​ൾ പു​ഴ​യി​ൽ പ​തി​ച്ച​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​മ​യ​മെ​ടു​ത്ത​ത്. 900 മീ​റ്റ​ർ നീ​ള​മാ​യി​രു​ന്നു പാ​ല​ത്തി​ന്റേ​ത്. വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ പ്ര​ദേ​ശ വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം കാ​ര​ണം ദേ​ശീ​യ​പാ​ത വി​ഭാ​ഗം പാ​ല​ത്തി​ന്റെ നീ​ളം വീ​ണ്ടും 66 മീ​റ്റ​ർ കൂ​ടി നീ​ട്ടിയിരുന്നു. 

പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റർ നീളുന്ന പാലം ഉൾപ്പെടെ നാലു വലിയ പാലങ്ങളും അഴിയൂർ മുക്കാളിയിലെ റെയിൽവേ മേൽപാലം, നാല് വെഹിക്കുലാർ അണ്ടർപാസുകൾ, 12 ലൈറ്റ് വെഹിക്കുലാർ അണ്ടർപാസുകൾ, ഒരു വെഹിക്കുലാർ ഓവർപാസ്, അഞ്ച് സ്മോൾ വെഹിക്കുലാർ അണ്ടർപാസുകൾ, എന്നിവയാണ് മാഹി - മുഴപ്പിലങ്ങാട് ബൈപാസിൽ ഉൾപ്പെടുന്നത്. 2020 മേയിൽ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണ് നിർമാണം തുടങ്ങിയതെങ്കിലും കൊവിഡ് ലോക്ഡൗണും നെട്ടൂർ ബാലത്തെ പാലത്തിന്‍റെ നിർമാണത്തിൽ വന്ന പ്രശ്നങ്ങളും നിർമാണത്തിന് തടസമാവുകയായിരുന്നു.

അതേസമയം ബൈപാസ് പ്രവൃത്തിയിൽ ബാക്കിയുണ്ടായിരുന്ന അഴിയൂരിലെ റെയിൽവേ മേൽപാലത്തിൽ മുഴുവൻ ഗർഡറുകളും സ്ഥാപിച്ച് ടാറിങ്ങും പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കൽ നീണ്ട 13 സ്ഥലങ്ങളിൽ സർവീസ് റോഡ് നിർമാണം ബാക്കിയുണ്ട്. ഇത് ഉടൻ പൂർത്തിയാക്കാൻ കഴിയില്ല. ഉദ്ഘാടന ചടങ്ങോടെ തൊഴിലാളികളെ പിൻവലിക്കാനാണ് കരാർ കമ്പനി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. ഭൂമി വിട്ടുകിട്ടുന്നത് വൈകുന്ന സാഹചര്യത്തിൽ തൊഴിലാളികളെ അനിശ്ചിതമായി ഇവിടെ നിയോഗിക്കുന്നത് കനത്ത നഷ്‍ടമുണ്ടാക്കുമെന്നും കമ്പനി പറയുന്നതായും റിപ്പോര്‍ട്ടുകൾ ഉണ്ട്. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios