ഇതാ റോയൽ എൻഫീൽഡിന്‍റെ 'മഹാവിസ്ഫോടനം', എഥനോള്‍ ബുള്ളറ്റ് ഡീലര്‍ഷിപ്പുകളില്‍!

എഥനോളില്‍ പ്രവർത്തിക്കുന്ന ഈ പുത്തൻ ബുള്ളറ്റ് ഡീലർഷിപ്പുകളിലേക്ക് എത്തി തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ട്. പരിമിതമായ ഡീലർഷിപ്പുകളിലേക്ക് എത്തനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇ-20 കംപ്ലയൻസ് മോഡൽ കമ്പനി അയച്ചു തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 20 ശതമാനം എഥനോൾ കലർന്ന ഇന്ധനവും 80 ശതമാനം പെട്രോളും ബൈക്കിൽ ഉപയോഗിക്കാമെന്നാണ് വിവരം. 

Reports says Royal Enfield Classic 350 powered by ethanol E-20 compliance engine arrived in dealerships prn

ക്കണിക്ക് ഇന്ത്യൻ ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് വിപണിയില്‍ വൻ തരംഗം സൃഷ്‍ടിക്കാനുള്ള നീക്കത്തിലാണ്. എത്തനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടോർസൈക്കിൾ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കമ്പനിയില്‍ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൈക്കുകളിലൊന്നായ റോയൽ എൻഫീൽഡ് ക്ലാസിക് 350-ലേക്ക് കമ്പനി ഈ പുതിയ അപ്‌ഡേറ്റ് നടത്തിയിട്ടുണ്ട്.

എഥനോളില്‍ പ്രവർത്തിക്കുന്ന ഈ പുത്തൻ ബുള്ളറ്റ് ഡീലർഷിപ്പുകളിലേക്ക് എത്തി തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ട്. പരിമിതമായ ഡീലർഷിപ്പുകളിലേക്ക് എത്തനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇ-20 കംപ്ലയൻസ് മോഡൽ കമ്പനി അയച്ചു തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 20 ശതമാനം എഥനോൾ കലർന്ന ഇന്ധനവും 80 ശതമാനം പെട്രോളും ബൈക്കിൽ ഉപയോഗിക്കാമെന്നാണ് വിവരം. 

"ബുള്ളറ്റ് ഡാാ.."എതിരാളികള്‍ മനസില്‍ കണ്ടത് റോയല്‍ എൻഫീല്‍ഡ് മാനത്ത് കണ്ടു!

എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 350 ന് 349 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ലഭിക്കുന്നത്. ഈ പെപ്പി എഞ്ചിൻ 20.2 bhp കരുത്തും 27 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്‍മിഷൻ. ഇതിന് ട്യൂബ്‌ലെസ് ടയറുകൾ ലഭിക്കുന്നു, കൂടാതെ അനലോഗ് സ്പീഡോമീറ്ററും ടെയിൽ-ടെയിൽ ലൈറ്റുകളും ഉള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ലഭിക്കുന്നു.

വിപണിയിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350 യുടെ പ്രാരംഭ വില 1.93 ലക്ഷം മുതൽ 2.25 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ഈ ബൈക്ക് ലിറ്ററിന് 41 കിലോമീറ്റർ മൈലേജ് നൽകുന്നു. സുരക്ഷയ്ക്കായി, ഈ ബൈക്കിന്റെ രണ്ട് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ നൽകിയിട്ടുണ്ട്, അതിനാൽ റൈഡർക്ക് അതിന്റെ നിയന്ത്രണം അനുഭവപ്പെടുന്നു.

പെട്രോളിൽ കലർത്തി വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കാവുന്ന ഒരു തരം ദ്രാവകമാണ് എഥനോൾ. ഇത് പ്രധാനമായും കരിമ്പിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്, എന്നാൽ മറ്റ് പല പഞ്ചസാര വിളകളിൽ നിന്നും ഇത് തയ്യാറാക്കാം. എത്തനോളിന്റെ ഉപയോഗം 35 ശതമാനം കാർബൺ മോണോക്സൈഡ് ഉദ്‌വമനം കുറയ്ക്കുന്നു. ഇത് മാത്രമല്ല, സൾഫർ ഡയോക്സൈഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇതുകൂടാതെ, എത്തനോൾ ഹൈഡ്രോകാർബണുകളുടെ ഉദ്വമനം കുറയ്ക്കുന്നു. എത്തനോൾ 35% ഓക്സിജൻ അടങ്ങിയിട്ടുണ്ട്.

ഒരു ഫട് ഫട് ശബ്‍ദം കേള്‍ക്കുന്നില്ലേ? അവൻ വരുന്നുണ്ട്, സാധാരണക്കാരന്‍റെ ബുള്ളറ്റ് രാജൻ!

2022 നവംബറിൽ കേന്ദ്ര സർക്കാർ എത്തനോളിന്റെ വിവിധ ഇനങ്ങളും വിലയും നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് സി ഹെവി മൊളാസസ് റൂട്ടിൽ നിന്നുള്ള എത്തനോൾ ലിറ്ററിന് 49.41 രൂപയും ബി ഹെവി മൊളാസസ് റൂട്ടിൽ നിന്നുള്ള എത്തനോളിന്റെ വില ലിറ്ററിന് 60.73 രൂപയും കരിമ്പ് ജ്യൂസ് സിറപ്പ് റൂട്ടിൽ നിന്നുള്ള എത്തനോളിന്റെ വില ലിറ്ററിന് 65.61 രൂപയുമാണ്. പെട്രോള്‍ വിലയില്‍ ഉഴറുന്ന ഇരുചക്ര വാഹന യാത്രികര്‍ക്ക് എഥനോള്‍ രക്ഷകനാകുമെന്ന് ഉറപ്പ്. 

Latest Videos
Follow Us:
Download App:
  • android
  • ios