പുതിയ പ്ലാനുകളുമായി റെനോ ഇന്ത്യ
പുതിയ ക്വിഡ് ഇവിയും ഡസ്റ്ററും മാത്രമല്ല, ക്വിഡ്, കിഗർ, ട്രൈബർ എന്നിവയുൾപ്പെടെ നിലവിലുള്ള ഉൽപ്പന്നങ്ങൾക്കും റെനോ പ്രധാന അപ്‌ഡേറ്റുകൾ നൽകും. മൂന്ന് മോഡലുകൾക്കും കാര്യമായ ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറും ലഭിക്കും.
ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യൻ വിപണിയിൽ ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. 2024-25 ൽ കമ്പനി ക്വിഡ് ഇലക്ട്രിക് നമ്മുടെ വിപണിയിൽ അവതരിപ്പിക്കും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകൾക്ക് എതിരാളിയായി ഒരു പുതിയ ബി-സെഗ്‌മെന്റ് എസ്‌യുവിയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ബി-സെഗ്‌മെന്റ് എസ്‌യുവി മൂന്നാം തലമുറ ഡസ്റ്റർ എസ്‌യുവി ആയിരിക്കാനാണ് സാധ്യത. ഇത് 2024 ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.
പുതിയ ക്വിഡ് ഇവിയും ഡസ്റ്ററും മാത്രമല്ല, ക്വിഡ്, കിഗർ, ട്രൈബർ എന്നിവയുൾപ്പെടെ നിലവിലുള്ള ഉൽപ്പന്നങ്ങൾക്കും റെനോ പ്രധാന അപ്‌ഡേറ്റുകൾ നൽകും. മൂന്ന് മോഡലുകൾക്കും കാര്യമായ ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറും ലഭിക്കും. റെനോ ക്വിഡ്, കിഗര്‍, ട്രൈബര്‍ എന്നിവയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പുകൾ 2024-ൽ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നു. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതിനാൽ, പുതിയ മോഡലുകൾക്ക് സുരക്ഷാ ഘടകങ്ങളിലും മെച്ചപ്പെടുത്തലുകൾ ലഭിക്കും.
ട്രൈബർ 3-വരി എംപിവിക്ക് കൂടുതൽ കരുത്തുറ്റ എഞ്ചിനിനൊപ്പം കൂടുതൽ സവിശേഷതകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിഗറിന് കരുത്തേകുന്ന 1.0 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കാൻ സാധ്യതയുണ്ട്. ഈ എഞ്ചിൻ 99 bhp കരുത്തും 160 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇതോടൊപ്പം, ട്രൈബർ ലൈനപ്പിൽ ഒരു സിവിടി ഗിയർബോക്‌സ് ഓപ്ഷനും ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ക്വിഡ് ഇവി (ഡാസിയ സ്‍പ്രിംഗ്) ഒരു 26.8kWh ലിഥിയം അയേണ്‍ ബാറ്ററി പായ്ക്ക് അവതരിപ്പിക്കുന്നു, ഒറ്റ ചാർജിൽ 225 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. 45 ബിഎച്ച്‌പിയും 125 എൻഎമ്മും നൽകുന്ന ഫ്രണ്ട് ആക്‌സിലിൽ ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ സവിശേഷത. ഇന്ത്യയിലെ ക്വിഡ് ഇവി, എംജി കോമറ്റ്, ടാറ്റ ടിയാഗോ ഇവി എന്നിവയ്ക്ക് എതിരാളിയാകും. കിഗർ എസ്‌യുവിയുടെ ഇലക്‌ട്രിഫൈഡ് പതിപ്പിലും റെനോ പ്രവർത്തിക്കുന്നുണ്ട്.
അടുത്ത തലമുറ ഡസ്റ്റർ 2025-ൽ നമ്മുടെ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഡസ്റ്ററിന്റെ പരീക്ഷണം യൂറോപ്പിൽ ഡാസിയ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പുതിയ CMF-B മോഡുലാർ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡലിന് കൂടുതല്‍ വലിപ്പവും ഉണ്ടായിരിക്കും. മാത്രമല്ല, പുതിയ സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഏഴ് സീറ്റർ എസ്‌യുവിയും റെനോ ഇന്ത്യ അവതരിപ്പിക്കും. ഇന്ത്യയിൽ പെട്രോൾ, ഇ20, ഇലക്ട്രിക് പവർട്രെയിനുകൾ എന്നിവ ഉൾപ്പെടുമെന്ന് റെനോ സ്ഥിരീകരിച്ചു. പുതിയ ഡസ്റ്ററിന് പെട്രോൾ എഞ്ചിൻ ലഭിക്കും. അതേസമയം ഒരു ഇവി പതിപ്പ് ഭാവിയിൽ ലൈനപ്പിൽ ചേരാനും സാധ്യതയുണ്ട്.