150 കിമി മൈലേജുള്ള സ്‍കൂട്ടര്‍ വേണോ? വെറും വാക്കല്ല, വിലയിലും കൊതിപ്പിക്കും!

ഇപ്ലൂട്ടോ 7G പ്രോയുടെ ബുക്കിംഗ് ഇപ്പോൾ എല്ലാ പ്യുവര്‍ ഇവി ഡീലർഷിപ്പുകളിലും തുറന്നിരിക്കുന്നു. മെയ് അവസാനത്തോടെ ഡെലിവറി ആരംഭിക്കും.

Pure EV ePluto 7G Pro electric scooter launched in India prn

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക്ക് ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പ്യുവർ ഇലക്ട്രിക്ക് ഇന്ത്യൻ വിപണിയില്‍ പുതിയ ഇപ്ലൂട്ടോ 7G പ്രോ ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചു. പുതിയ ഇവിയുടെ എക്സ്-ഷോറൂം വില 94,999 രൂപയാണ്.  ഇപ്ലൂട്ടോ 7ജി പ്രോ ഇപ്പോൾ ഇന്ത്യയിലുടനീളം മാറ്റ് ബ്ലാക്ക്, ഗ്രേ, വൈറ്റ് എന്നിങ്ങനെ മൂന്ന് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്.  ഇപ്ലൂട്ടോ 7G പ്രോയുടെ ബുക്കിംഗ് ഇപ്പോൾ എല്ലാ പ്യുവര്‍ ഇവി ഡീലർഷിപ്പുകളിലും തുറന്നിരിക്കുന്നു. മെയ് അവസാനത്തോടെ ഡെലിവറി ആരംഭിക്കും.

ഈ സ്‍കൂട്ടറില്‍ പ്യുവര്‍ ഇവിയുടെ ഇക്കോഡ്രിഫ്റ്റ് മോട്ടോർസൈക്കിൾ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. സ്മാർട്ട് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും (ബിഎംഎസ്) ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഫീച്ചർ ചെയ്യുന്ന എഐഎസ് 156 സർട്ടിഫൈഡ് 3.0 കെഡബ്ല്യുഎച്ച് ബാറ്ററിയാണ്  ഇപ്ലൂട്ടോ 7G പ്രോയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇക്കോഡ്രിഫ്റ്റ് മോട്ടോർസൈക്കിൾ പ്ലാറ്റ്‌ഫോമിലും ഈ ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. 2.4 KW മോട്ടോർ കൺട്രോൾ യൂണിറ്റും (MCU) CAN അധിഷ്‌ഠിത ചാർജറും ഉള്ള 1.5 KW മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഇത് മൂന്ന് വ്യത്യസ്‍ത മോഡുകളിൽ 100 കിലോമീറ്റർ മുതൽ 150 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. CAN അടിസ്ഥാനമാക്കിയുള്ള ചാർജർ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മൂന്ന് വ്യത്യസ്ത മോഡുകളിൽ ഡ്രൈവ് ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് 100-150 കിലോമീറ്റർ സ്കൂട്ടർ ഓടിക്കാൻ കഴിയും. 

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാല് മൈക്രോ കൺട്രോളറുകൾ, സ്മാർട്ട് ബിഎംഎസ് തുടങ്ങിയ സവിശേഷതകളും എല്‍ഇഡി ഹെഡ്‍ലാമ്പുകളും ഈ സ്കൂട്ടറിനുണ്ട്. ഈ സ്കൂട്ടറിന് ഇത് കൂടാതെ ഒടിഎ ഫേംവെയർ അപ്ഡേറ്റുകളും കൈകാര്യം ചെയ്യാൻ കഴിയും. കൂടാതെ, സ്മാർട്ട് ബിഎംഎസ് പോലുള്ള ഫീച്ചറുകളും നൽകിയിട്ടുണ്ട്.

ഇപ്ലൂട്ടോ 7G PRO-യുടെ ബുക്കിംഗ് ഇപ്പോൾ എല്ലാ പ്യവര്‍ ഇവി ഡീലർഷിപ്പുകളിലും തുറന്നിരിക്കുന്നു. മെയ് അവസാനത്തോടെ ഡെലിവറി ആരംഭിക്കും. 94,999 രൂപയാണ് ഇപ്ലൂട്ടോ 7G PRO-യുടെ പാൻ ഇന്ത്യ എക്‌സ് ഷോറൂം വില. എന്നിരുന്നാലും, സംസ്ഥാനതല സബ്‌സിഡികൾ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (ആർടിഒ) ഫീസ് എന്നിവയെ ആശ്രയിച്ച് ഓൺ-റോഡ് വില വ്യത്യാസപ്പെടാം.

ലോഞ്ച് കൂടാതെ, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും തങ്ങളുടെ ഡീലർ ശൃംഖല സജീവമായി വികസിപ്പിക്കുകയാണെന്ന് പ്യുവര്‍ ഇവി  അവകാശപ്പെടുന്നു. 2024 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ, 300-ലധികം ടച്ച് പോയിന്റുകൾ സ്ഥാപിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. വളരെ ജനപ്രിയമായ 7G മോഡലിന്റെ ഈ നവീകരിച്ച പതിപ്പ്, ഉപഭോക്താക്കൾക്ക് നവീകരണത്തിനും സുസ്ഥിരതയ്ക്കും മികവ് നൽകുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്യുവർ ഇവിയുടെ സഹസ്ഥാപകനും സിഇഒയുമായ രോഹിത് വധേര പറഞ്ഞു. ഇപ്ലൂട്ടോ 7ജി പ്രോ ദൈർഘ്യമേറിയ സ്‌കൂട്ടറുകൾ തേടുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്നും പ്രീ-ലോഞ്ച് ഘട്ടത്തിൽ 5000-ലധികം അന്വേഷണങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും റിലീസ് ചെയ്ത് ആദ്യ മാസത്തിനുള്ളിൽ 2000-ത്തിലധികം ബുക്കിംഗുകൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios