17 കാരൻ ബൈക്കില്‍ കറങ്ങി, ബൈക്കുടമയായ ജ്യേഷ്‍ഠന് വമ്പൻ പിഴയും തടവും!

30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും നല്‍കിയത്. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

Penalty for bike owner to give bike to his 17 year old brother for ride prn

പ്രായപൂര്‍ത്തിയാകാത്ത അനുജന് പൊതു നിരത്തില്‍ ബൈക്ക് ഓടിക്കാന്‍ നല്‍കിയ ജ്യേഷ്ഠന് പിഴയും തടവ് ശിക്ഷയും വിധിച്ച് കോടതി. തൃശ്ശൂര്‍ തലപ്പിള്ളി അഗതിയൂര്‍ സ്വദേശിയെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും നല്‍കിയത്. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

2022 ഫെബ്രുവരി 18-ന് മങ്കട പോലീസ് രജിസ്റ്റര്‍ചെയ്‍ത കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി. ജ്യേഷ്ഠന്റെ ബൈക്കുമെടുത്ത് പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡില്‍ സുഹൃത്തിനൊപ്പം മറ്റൊരുബൈക്കിലെ സുഹൃത്തുക്കളെയുംകൂട്ടി കറങ്ങുകയായിരുന്നു അനുജന്‍. ഇതിനിടെ ഇരു ബൈക്കുകളും റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു. തുടര്‍ന്ന് ഇരു ബൈക്കുകളിലും സഞ്ചരിച്ചിരുന്ന നാലുപേര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‍തു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

കണ്ണൂരില്‍ ബൈക്കിൽ കറങ്ങി ആറാം ക്ലാസുകാരൻ, പിഴയടച്ച് അച്ഛന്‍റെ കീശകീറി!

അതേസമയം കുട്ടികൾ വാഹനം ഓടിക്കുന്നതുമൂലം രക്ഷിതാക്കൾ അറസ്റ്റിലാകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 18 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുചക്രവാഹനവുമായി നിരത്തിലിറങ്ങുന്നതായും കുട്ടികൾ ഓടിച്ച വാഹനം അപകടം വരുത്തുമ്പോഴാണ് പല രക്ഷിതാക്കളും വിവരം അറിയുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

സംസ്ഥാനത്ത് ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ കേസുകൾ ഓരോ ജില്ലയിലും കൂടി വരുന്നതായി പോലീസും മോട്ടോർ വാഹനവകുപ്പും പറയുന്നു. പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ച കേസിൽ പിതാവിന് കാസർകോട് സിജെഎം കോടതി അടുത്തിടെ തടവ് ശിക്ഷ വിധിച്ചിരുന്നു. മൂത്തമകന്‌ വേണ്ടി വാങ്ങിയ വണ്ടി പ്രായപൂർത്തിയാകാത്ത രണ്ടാമത്തെ മകൻ ഓടിക്കുന്നതിനിടെ പോലീസ് പിടികൂടി. തുടര്‍ന്നാണ് രക്ഷിതാവ് ജയിലിൽ കഴിയേണ്ടിവന്നത്. 

അതേസമയം ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ വാഹനം ഓടിക്കും എന്നത് വലിയ നേട്ടമായി കാണുന്നവരാണ് പല രക്ഷിതാക്കളും. ഇത്തരം ചില കുട്ടി ഡ്രൈവിംഗുകളുടെ വീഡിയോ ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇത്തരം സാഹസങ്ങളുടെ അപകടം പലരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യയിൽ, ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനും റോഡിൽ മോട്ടോർ വാഹനം ഓടിക്കുന്നതിനുമുള്ള നിയമപരമായ പ്രായം 18 വയസാണ്. ഈ വയസ് നിലനിർത്തുന്നതിന്റെ പ്രധാന കാരണം പ്രധാനമായും ഡ്രൈവിംഗ് ഒരു ലളിതമായ ജോലിയല്ല എന്നതാണ്. റോഡിൽ ഒരു വാഹനം ഓടിക്കുന്നത് പക്വതയും ഉത്തരവാദിത്തവും ആവശ്യമുള്ള ഒരു പ്രവർത്തനമാണ്. നമ്മുടെ രാജ്യത്ത് പ്രായപൂർത്തിയാകാത്ത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കാത്തതിന്റെയും നിയമവിരുദ്ധമായതിന്റെയും പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സ്‌കൂട്ടറുമായി കറങ്ങിയയാള്‍ക്ക് 25 വയസുവരെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന് അടുത്തിടെ കോടതിവിധിയും വന്നിരുന്നു. 

ലക്ഷ്വറി എസ്‌യുവി ഓടിച്ച് കുട്ടി, പിതാവിന് പൊങ്കാലയിട്ട് ജനം!

Latest Videos
Follow Us:
Download App:
  • android
  • ios