ഈ ജനപ്രിയ വാഹനം ഇനി കൂടുതൽ പ്രിയങ്കരമാവും; സണ്‍റൂഫ് കൂടി ഉൾപ്പെടുത്തി കിടിലൻ ഫീച്ചറുകളുമായി എത്തിക്കഴിഞ്ഞു

പുതിയ കാർ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കൾ പരിഗണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് സൺറൂഫ്. ഇലക്ട്രിക് സൺറൂഫ് കൂടി എത്തുന്നതോടെ രാജ്യത്തെ സോനെറ്റ് കോംപാക്റ്റ് എസ്‌യുവിയുടെ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താൻ കിയക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

One of the most loved car in Indian market introduced new variant with sunroof and attractive features afe

പുതിയ മാറ്റങ്ങളോടെയുള്ള സോനെറ്റ് കോംപാക്റ്റ് എസ്‌യുവിയുടെ പരീക്ഷണത്തിലാണ് ദക്ഷിണ കൊറിയൻ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യ. വാഹനം ഇന്ത്യൻ റോഡുകളിൽ ഒന്നിലധികം തവണ പരീക്ഷണം നടത്തുന്നത് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് മുന്നോടിയായി ഇപ്പോള്‍, സോനെറ്റ് കോംപാക്റ്റ് എസ്‌യുവിയുടെ ഇലക്ട്രിക് സൺറൂഫ് ഉള്‍പ്പെടുന്ന പുതിയ പതിപ്പ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ് കിയ. സോണറ്റ് സ്‍മാര്‍ട് സ്രീം G1.2 HTK+ വേരിയന്റിൽ മാത്രമേ ഇപ്പോള്‍ സണ്‍ റൂഫ് ലഭ്യമാകൂ. 9.76 ലക്ഷം രൂപയാണ് ഈ മോഡലിന്‍റെ വില.  

സെഗ്മെന്‍റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് കിയ സോണറ്റ്. 2020ൽ ഇന്ത്യയില്‍ എത്തിയതിന് ശേഷം കമ്പനി ഇതുവരെ 3.3 ലക്ഷത്തിലധികം യൂണിറ്റ് കോംപാക്റ്റ് എസ്‌യുവികള്‍ വിറ്റഴിച്ചിട്ടുണ്ട്. പുതിയ കാർ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കൾ പരിഗണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് സൺറൂഫ്. ഇലക്ട്രിക് സൺറൂഫ് കൂടി എത്തുന്നതോടെ രാജ്യത്തെ സോനെറ്റ് കോംപാക്റ്റ് എസ്‌യുവിയുടെ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താൻ കിയക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

കിയ സോനെറ്റ് സൺറൂഫ് വേരിയന്റിന് കരുത്തേകുന്നത് സ്മാർട്ട് സ്ട്രീം 1.2-ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. അത് 83പിഎസ് പവറും 115എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 4 സ്പീക്കറുകൾ, 2 ട്വീറ്ററുകൾ, ഫുൾ ഓട്ടോമാറ്റിക് എസി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവ ഈ വേരിയന്റിൽ ഉള്‍പ്പെടുന്നു. സീറോ ഡൗൺ പേയ്‌മെന്റ് ഓപ്ഷനോടൊപ്പം മൂന്ന് വർഷത്തെ മെയിന്റനൻസും അഞ്ച് വർഷത്തെ വാറന്റി കവറേജും കിയ വാഗ്ദാനം ചെയ്യുന്നു.

Read also: കാത്തിരിപ്പ് അധികം നീളില്ല; ഇന്ത്യയിൽ ഉടന്‍ വരാനിരിക്കുന്ന അഞ്ച് ഡോർ ലൈഫ്‌ സ്‌റ്റൈൽ എസ്‌യുവികൾ ഇവയാണ്

അതേസമയം അടുത്ത വര്‍ഷത്തോടെ കിയ സോനെറ്റിന്റെ പുതിയ ഫേസ്‍ലിഫ്റ്റ് മോഡല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങള്‍ ഉള്ളതാണ് ഈ മോഡല്‍.

നവീകരിച്ച ഡ്യുവൽ സ്‌ക്രീനുകളോടെയുള്ള പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഒരു സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റിനായും മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായും പ്രവർത്തിക്കും. ഈ സ്‌ക്രീനുകൾക്കായുള്ള മെച്ചപ്പെട്ട ഉപയോക്തൃ ഇന്റർഫേസും റെസല്യൂഷനും പുതിയ മോഡലിന്റെ ഫീച്ചറുകളില്‍ ഉൾപ്പെടുന്നു. ഹ്യുണ്ടായ് എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയിൽ പുതിയതായി ഉള്‍ക്കൊള്ളിക്കപ്പെട്ടതു പോലുള്ള ഡാഷ്‌ബോർഡ് ക്യാമറ (ഡാഷ്‌ക്യാം), 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവ പോലുള്ള ചില ഫീച്ചറുകളും ഇതില്‍ വരുമെന്നാണ് പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios