സബ്‌സിഡി വെട്ടിക്കുറയ്ക്കല്‍, ഈ സ്‍കൂട്ടറുകളുടെയും വില കൂടി

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കുള്ള സർക്കാർ സബ്‌സിഡി കുറച്ചതോടെ വിലക്കയറ്റം അനിവാര്യമാണെന്ന് ഒകായ ഇവി ഔദ്യോഗിക പ്രസ്‍താവനയിൽ പറഞ്ഞു. 

Okaya EV has announced a price hike prn

ഭേദഗതി വരുത്തിയ ഫെയിം 2 സ്‍കീം അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നിരക്കുകള്‍ കുറച്ചതിനാൽ ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ഒകായ ഇവിയും അതിന്റെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വില വർദ്ധന പ്രഖ്യാപിച്ചു. ഒകായ ഫാസ്റ്റ് എഫ്4, ഫാസ്റ്റ് എഫ്3, ഫാസ്റ്റ് എഫ്2ബി, ഫാസ്റ്റ് എഫ്2ടി എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില ഗണ്യമായി വർധിപ്പിച്ചതായി കമ്പനി അറിയിച്ചു. 

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കുള്ള സർക്കാർ സബ്‌സിഡി കുറച്ചതോടെ വിലക്കയറ്റം അനിവാര്യമാണെന്ന് ഒകയ ഇവി ഔദ്യോഗിക പ്രസ്‍താവനയിൽ പറഞ്ഞു. ഒകായ ഫാസ്റ്റ് എഫ്4 ന് 139,951 ആണ് പുതിയ വില. മുമ്പ് 113,999 രൂപയായിരുന്നു. അതേസമയം ഫാസ്റ്റ് എഫ് 3 ന് മുമ്പ് 104,999 രൂപയായിരുന്നത് ഇപ്പോൾ129,948 ആയി. ഫാസ്റ്റ് എഫ്2ബിയുടെ വില ഇപ്പോൾ 110,745 ആണ്. മുമ്പ് 94,999 രൂപ ആയിരുന്നു. ഫാസ്റ്റ് എഫ്2ടിയുടെ വില 91,999 ൽ നിന്ന് 107,903 രൂപ ആയി ഉയർന്നു .

ഒകയാ ഫാസ്റ്റ് എഫ്4 ഇലക്ട്രിക് സ്കൂട്ടറിന്റെ ഉപഭോക്താക്കൾക്ക് മുമ്പ് 66,000 രൂപ സബ്‌സിഡിക്ക് അർഹതയുണ്ടായിരുന്നുവെന്ന് കമ്പനി പറഞ്ഞു . എന്നിരുന്നാലും, സബ്‌സിഡി കുറച്ചതിനാൽ, സ്‌കൂട്ടറുകൾക്കുള്ള പുതുക്കിയ തുക പരമാവധി 22,500 രൂപയായി സജ്ജീകരിച്ചു. ത് നിർമ്മാതാവിന്റെ മൊത്തത്തിലുള്ള വിലനിർണ്ണയ തന്ത്രത്തെ ബാധിച്ചു.

സബ്‌സിഡി കുറച്ചതിനാലാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഒകയ ഇലക്ട്രിക് വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ അൻഷുൽ ഗുപ്ത പറഞ്ഞു. “ഞങ്ങളുടെ ഇവി വിലകൾ ക്രമീകരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ സബ്‌സിഡി കുറവുമായി പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകതയാണ്. ഉയർന്ന നിലവാരമുള്ളതും സുസ്ഥിരവുമായ ഇവി സൊല്യൂഷനുകൾ നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. മാറിക്കൊണ്ടിരിക്കുന്ന സബ്‌സിഡി നിരക്കുകളുമായി പൊരുത്തപ്പെടുന്നതിനൊപ്പം താങ്ങാനാവുന്ന വിലയോടുള്ള പ്രതിബദ്ധത നിലനിർത്താൻ പുതുക്കിയ വില ഞങ്ങളെ പ്രാപ്‍തരാക്കും.." അദ്ദേഹം വ്യക്തമാക്കി.

അതേസമയം സബസ്‍ഡി വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ഒല ഇലക്ട്രിക്ക് ഉള്‍പ്പെടെയുള്ള പല ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളും ഈ ജൂണ്‍ ഒന്നുമുതല്‍ വില കൂട്ടിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios