'ഓഡി ടീ'; 70 ലക്ഷത്തിന്‍റെ ഓഡി കാറില്‍ ചായക്കച്ചവടവുമായി യുവാക്കള്‍

എഴുപത് ലക്ഷത്തോളം വിലയുള്ള കാറിലെ ചായയ്ക്കും അല്‍പം വില കൂടുതലാണെങ്കിലും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നാണ് യുവാക്കളുടെ പ്രതികരണം. ഒരു ചായയ്ക്ക് 20  രൂപ വീതമാണ് യുവാക്കള്‍ ഈടാക്കുന്നത്.

ODT  youths selling tea in 70 lakh worth audi car etj

മുംബൈ: ആഡംബര കാറിന്‍റെ ഡിക്കിയില്‍ ചായക്കച്ചവടം നടത്തി വൈറലായി രണ്ട് യുവാക്കള്‍. മഹാരാഷ്ട്രയിലെ ലോഖണ്ഡ്വാലയിലാണ് സംഭവം. മന്നു ശര്‍മ, അമിത് കശ്യപ് എന്നീ യുവാക്കളാണ് ആഡംബര കാറായ ഓഡി കാറിലാണ് തങ്ങളുടെ ചായക്കട സെറ്റ് ചെയ്തത്. എഴുപത് ലക്ഷത്തോളം വിലയുള്ള കാറിലെ ചായയ്ക്കും അല്‍പം വില കൂടുതലാണെങ്കിലും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നാണ് യുവാക്കളുടെ പ്രതികരണം. ഒരു ചായയ്ക്ക് 20  രൂപ വീതമാണ് യുവാക്കള്‍ ഈടാക്കുന്നത്.

അന്ധേരിക്ക് സമീപമുള്ള ആഡംബര മേഖലയില്‍ ചായക്കട തുടങ്ങുമ്പോള്‍ വെറൈറ്റി ഇല്ലെങ്കില്‍ പാളുമെന്ന ധാരണയാണ് യുവാക്കളെ തങ്ങളുടെ ഓഡി കാറില്‍ തന്നെ കച്ചവടം തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. കഴിഞ്ഞ ആറ് മാസമായി ഈ മേഖലയില്‍ ഓഡിയില്‍ ചായ കച്ചവടം നടത്തുന്ന യുവാക്കള്‍ അടുത്തിടെയാണ് വൈറലായത്. ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ചേരി തിരിഞ്ഞ് ആഡംബര വാഹന പ്രേമികള്‍ പോരും തുടങ്ങിയിട്ടുണ്ട്. കട തുടങ്ങാന്‍ നോക്കിയ സമയത്ത് ഇഷ്ടപ്പെട്ട ഒരു സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ട് കൂടിയാണ് 'ഓഡി ടീ'യിലേക്ക് എത്തിച്ചത്.

കടയുടെ കൌതുകം ചായയുടെ ടേസ്റ്റിലും നില നിര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഇവരുടെ കടയിലെത്തുന്നവരുടെ പ്രതികരണം. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ് മന്നു ശര്‍മ. ഓഡി ടീ തുടങ്ങുന്നതിന് മുന്‍പ് ദക്ഷിണാഫ്രിക്കയിലായിരുന്നു മന്നു ശര്‍മ ജോലി ചെയ്തിരുന്നു. പഞ്ചാബ് സ്വദേശിയാണ് അമിത് കശ്യപ്. സ്റ്റോക്ക് മാര്‍ക്കറ്റിലായിരുന്നു അമിത് ഇതിന് മുന്‍പ് ജോലി ചെയ്തിരുന്നത്. ഭാവിയില്‍ ഓഡി ടീയുടെ ബ്രാഞ്ചുകള്‍ തുടങ്ങണമെന്ന ആഗ്രഹത്തിലാണ് ഇവരുള്ളത്. 

സഹോദരിയുടെ കുടുംബപ്രശ്നം പരിഹരിക്കാനെത്തി, കയ്യേറ്റം; യുവാവ് ഓടിച്ച ആഡംബര കാര്‍ സ്കൂട്ടറിനെ ഇടിച്ചിട്ടു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios