ഓരോ മണിക്കൂറിലും 349 വാഹനങ്ങൾക്ക് വീതം പിഴ നോട്ടീസ് അയച്ച് ഈ പൊലീസ്!
നവംബർ മാസത്തിലുടനീളം പ്രത്യേക ട്രാഫിക് ബോധവൽക്കരണ ക്യാംപെയിനിന് ഇടെയാണ് ഗൗതം ബുദ്ധ നഗർ പോലീസ് 2,51,398 ഇ-ചലാനുകൾ പുറപ്പെടുവിച്ചത്. ഇത് മണിക്കൂറിൽ ശരാശരി 349 എണ്ണത്തോളം വരും. നോയിഡയിലും ഗ്രേറ്റർ നോയിഡയിലും റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയായിരുന്നു ഈ ചലാനുകളത്രയും. ഇ-ചലാനുകളുടെ ആകെ മൂല്യം ഇക്കാലയളവിൽ 59 ലക്ഷം രൂപയിലധികം വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാസം ഓരോ മണിക്കൂറിലും ട്രാഫിക് നിയമലംഘനങ്ങൾക്ക് 349 വാഹനങ്ങൾക്ക് വീതം നോയിഡ പോലീസ് ചലാൻ നൽകിയതായി റിപ്പോര്‍ട്ട്. നവംബർ മാസത്തിലുടനീളം പ്രത്യേക ട്രാഫിക് ബോധവൽക്കരണ ക്യാംപെയിന് ഇടെയാണ് ഗൗതം ബുദ്ധ നഗർ പോലീസ് 2,51,398 ഓളം ഇ-ചലാനുകൾ പുറപ്പെടുവിച്ചത്. ഇത് മണിക്കൂറിൽ ശരാശരി 349 എണ്ണത്തോളം വരും. നോയിഡയിലും ഗ്രേറ്റർ നോയിഡയിലും റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെയായിരുന്നു ഈ ചലാനുകളത്രയും. ഇ-ചലാനുകളുടെ ആകെ മൂല്യം ഇക്കാലയളവിൽ 59 ലക്ഷം രൂപയിലധികം വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നവംബർ ഒന്നിന് പോലീസ് കമ്മീഷണർ ലക്ഷ്മി സിംഗ് ബോധവൽക്കരണ കാമ്പയിൻ ഫ്ലാഗ് ഓഫ് ചെയ്‍തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്) അനിൽ കുമാർ യാദവ് പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവത്കരിക്കാനും റോഡ് ഉപയോക്താക്കളുടെ നിയമങ്ങൾ പാലിക്കൽ നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ള പ്രത്യേക ഡ്രൈവാണ് അധികൃതർ നടത്തിയത്.
"2023 നവംബർ മാസത്തിൽ, ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിക്കുന്നതിനിടയിൽ മൊത്തം 2,51,398 ഇ-ചലാനുകൾ പുറപ്പെടുവിച്ചു, നിയമലംഘകരിൽ നിന്ന് 59.29 ലക്ഷം രൂപ പിഴ ഈടാക്കി. ഈ പിഴകളിൽ നിന്ന് 2.70 ലക്ഷം രൂപ പിരിച്ചെടുക്കുകയും സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കുകയും ചെയ്‍തു.." യാദവ് പറഞ്ഞു. 2023-ൽ ഗൗതം ബുദ്ധ് നഗറിൽ ഇതുവരെ 16.97 ലക്ഷം ഇ-ചലാനുകൾ ഇഷ്യൂ ചെയ്‌തിട്ടുണ്ടെന്നും പിഴയിനത്തിൽ 94.54 ലക്ഷം രൂപ സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബറിൽ നടന്ന പ്രത്യേക കാമ്പയിനിൽ അന്തരീക്ഷ മലിനീകരണം ഉൾപ്പെടെ വിവിധ നിയമലംഘനങ്ങൾ കാരണം 680 വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു. പ്രാദേശിക ഗതാഗത വകുപ്പ്, പിഡബ്ല്യുഡി, ജില്ലയിലെ പ്രാദേശിക വികസന അതോറിറ്റികൾ എന്നിവയുടെ ഏകോപനത്തോടെ ട്രാഫിക് പോലീസും ജില്ലയിലെ ബ്ലാക്ക് സ്‌പോട്ടുകൾ കുറയ്ക്കുന്നതിനായി പ്രവർത്തിച്ചതായി യാദവ് പറഞ്ഞു.
മൊത്തം 15 ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി അവയിൽ നാലെണ്ണത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. നിലവിൽ, 11 ബ്ലാക്ക് സ്പോട്ടുകൾ അവശേഷിക്കുന്നു. അവ തിരുത്തൽ പ്രക്രിയ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.