മോദിയുടെ നേതൃത്വത്തില്‍ ഇനി വെറും അഞ്ചുവര്‍ഷം മതി ലോക വാഹനവിപണിയെ ഇന്ത്യ കീഴടക്കാനെന്ന് ഗഡ്‍കരി!

ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2028 ഓടെ രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായം 15 ലക്ഷം കോടി രൂപയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 

Nitin Gadkari says India to Become world's largest automobile market in next five years prn

ഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി അവകാശപ്പെട്ടതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി പട്ടണത്തിൽ 'രാജു ഷ്രോഫ് റോഫെൽ യൂണിവേഴ്‌സിറ്റി' കാമ്പസ് ഉദ്ഘാടനം ചെയ്‍ത ശേഷം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണികളുടെ പട്ടികയിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനം നേടിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിലവിൽ ചൈന ഒന്നാം സ്ഥാനത്തും അമേരിക്ക രണ്ടാം സ്ഥാനത്തുമാണ്. 

നിലവിൽ രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വലുപ്പം 7.5 ലക്ഷം കോടിയാണ് എന്നും ഈ വ്യവസായം ഇതുവരെ 4.5 കോടി തൊഴിലവസരങ്ങൾ സൃഷ്‍ടിച്ചു എന്നും ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പരമാവധി ചരക്ക് സേവന നികുതി (ജിഎസ്ടി) നൽകുന്നുവെന്നും ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തെക്കുറിച്ചും ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണിയായി മാറാനുള്ള രാജ്യത്തിന്റെ സാധ്യതയെക്കുറിച്ചും സംസാരിക്കുന്നതിനിടയില്‍ നിതിൻ ഗഡ്‍കരി വ്യക്തമാക്കി. 

ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2028 ഓടെ രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായം 15 ലക്ഷം കോടി രൂപയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. "അഞ്ച് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഞങ്ങൾ ഒന്നാം സ്ഥാനത്തെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്, വ്യവസായത്തിന്റെ വലുപ്പവും 15 ലക്ഷം കോടി രൂപയാകും.. " മന്ത്രി പറഞ്ഞു.

ഈ വളർച്ചയോടെ ഇന്ത്യൻ വാഹന വ്യവസായം രാജ്യത്തെ ഒരു സൂപ്പർ സാമ്പത്തിക ശക്തിയാകാനും ഭാവിയിൽ ലോകത്തെ ഒന്നാം നമ്പർ സമ്പദ്‌വ്യവസ്ഥയാകാനും സഹായിക്കുമെന്നും ഗഡ്‍കരി കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ എല്ലാ ഊർജ്ജ ആവശ്യങ്ങൾക്കും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന നിലവിലെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഹരിതവും ശുദ്ധവുമായ ഇന്ധന ഓപ്ഷനുകളിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയും മന്ത്രി ആവർത്തിച്ചു. ഇന്ത്യ പ്രതിവർഷം 16 ലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധനം ഇറക്കുമതി ചെയ്യുന്നുവെന്നും ഗ്രീൻ ഹൈഡ്രജനും അമോണിയയും ഭാവിയിലെ ഇന്ധനങ്ങളാണെന്നും ഇന്ത്യയെ ഊർജ കയറ്റുമതി രാജ്യമാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

"റോഡുകള്‍ നന്നായി, ഇനി ടയറുകള്‍ നന്നായേ തീരൂ.." ടയര്‍ കമ്പനികളോട് നിലപാട് വ്യക്തമാക്കി നിതിൻ ഗഡ്‍കരി!

 

Latest Videos
Follow Us:
Download App:
  • android
  • ios