ഇങ്ങനൊരു സൂപ്പര്‍ റോഡ് രാജ്യത്ത് ആദ്യം, ഇനി മിനുക്കുപണികള്‍ മാത്രമെന്ന് ഗഡ്‍കരി!

ഈ പുതിയ എക്‌സ്പ്രസ് വേ നിർമ്മിക്കാൻ, വിഖ്യാതമായ ഈഫൽ ടവർ നിർമ്മിക്കാൻ ഉപയോഗിച്ചതിന്റെ 30 മടങ്ങോളം കൂടുതലുള്ള രണ്ട് ലക്ഷം മെട്രിക് ടൺ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം 20 ലക്ഷം ക്യുബിക് മീറ്റർ കോൺക്രീറ്റും എക്സ്പ്രസ് വേയിൽ ഉപയോഗിക്കും. ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ നിർമ്മിക്കാൻ ഉപയോഗിച്ചതിന്റെ ആറ് മടങ്ങോളം കൂടുതലാണ്. 

Nitin Gadkari says Dwarka Expressway project will be completed soon prn

രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയായ ദ്വാരക എക്‌സ്‌പ്രസ് വേയുടെ നിർമ്മാണം പൂർത്തിയായി വരികയാണെന്നും ഈ റോഡ് ഉടൻ പ്രവർത്തനക്ഷമമാകുമെന്നും വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഈ സൂപ്പര്‍ റോഡ് പ്രവർത്തനക്ഷമമായാൽ, ദ്വാരകയിലെയും പഴയ ഗുരുഗ്രാം മേഖലയിലെയും നിവാസികൾക്ക് ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേ ഉപയോഗിച്ച് സോഹ്‌ന വഴി ജയ്‌പൂരിലെത്താൻ രണ്ട് മണിക്കൂർ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞു. ഇന്‍റർനാഷണൽ ദിവ്യ പരിവാർ സൊസൈറ്റിയും ചാണക്യ വാർത്ത പരിവാറും ചേർന്ന് സെക്ടർ 9 എയിൽ സ്ഥാപിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ കൾച്ചറൽ സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങിന് ഗുരുഗ്രാമില്‍ എത്തിയതായിരുന്നു ഗഡ്കരി.  

ഈ റോഡ് പദ്ധതിയും നഗര വിപുലീകരണ റോഡ് 2 (വടക്കൻ ഡൽഹിയിലെ അലിപൂർ മുതൽ മഹിപാൽപൂർ വരെ) അടുത്ത ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നത് ഡൽഹി-ജയ്പൂർ ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസൗകര്യം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും ഇടയാക്കുമെന്നും നിതിൻ ഗഡ്‍കരി വ്യക്തമാക്കി. ഡൽഹിയും ജയ്പൂരും തമ്മിലുള്ള ദൂരം ഏകദേശം 270 കിലോമീറ്ററാണ്, നിലവിൽ ഡൽഹി-ജയ്പൂർ ദേശീയ പാതയിലൂടെ മൂന്ന് മുതൽ നാല് മണിക്കൂർ വരെ എടുക്കും.

"മോദിയുടെ കീഴിൽ വേഗത ഉറപ്പാക്കാൻ ഞങ്ങള്‍ പ്രതിജ്ഞാബന്ധര്‍.." 2,900 കോടിയുടെ സൂപ്പര്‍റോഡുകളുമായി ഗഡ്‍കരി!

ദ്വാരക എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേ എന്നാല്‍
രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയാണ് ദ്വാരക എലിവേറ്റഡ് അർബൻ എക്സ്പ്രസ് വേ.  ദില്ലിയിലെ അഴിയാത്ത ഗതാഗതക്കുരുക്കും വാഹനങ്ങളുണ്ടാക്കുന്ന വായു-ശബ്ദമലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹി ഡീകണ്‍ജക്ഷന്‍ (തിരക്ക് കുറയ്ക്കല്‍) പദ്ധതിയുടെ ഭാഗമായി ദ്വാരക എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയുടെ നിര്‍മാണം ആരംഭിച്ചത്. 10,000 കോടി രൂപ ചെലവിലാണിത് നിർമിക്കുന്നത്. ദ്വാരകയിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താൻ എക്‌സ്പ്രസ് വേ സഹായിക്കും. ദേശീയപാത 8ൽ 50 ശതമാനത്തോളം ഗതാഗതം കുറയ്ക്കാനും ഇത് സഹായിക്കും.

പൂര്‍ത്തിയായാല്‍ ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് അർബൻ ഹൈവേയായി മാറും ദ്വാരക എക്‌സ്‌പ്രസ്‌വേ. സമീപകാലത്ത് നിർമ്മിച്ച ഏറ്റവും ചെറിയ പാതകളിലൊന്നായിരിക്കും ഇത്. ഡൽഹിയിലെ ദ്വാരകയെയും ഹരിയാനയിലെ ഗുരുഗ്രാമിനെയും ബന്ധിപ്പിക്കുന്നതാണ് 29 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അതിവേഗ പാത. എൻഎച്ച്-8-ലെ ശിവ്-മൂർത്തിയിൽ നിന്നും ഡൽഹി-ഗുരുഗ്രാം എക്‌സ്‌പ്രസ്‌വേയിൽ നിന്നും ആരംഭിക്കുന്ന എക്‌സ്പ്രസ് വേ, ഖേർക്കി ദൗള ടോൾ പ്ലാസയ്ക്ക് സമീപം, ദ്വാരക സെക്ടർ 21 വഴി, ഗുരുഗ്രാം അതിർത്തിയിലും ബസായിയിലും അവസാനിക്കുന്നു. അതിവേഗ പാതയുടെ 19 കിലോമീറ്റർ ഹരിയാനയിലും ബാക്കിയുള്ള 10 കിലോമീറ്റർ ഡൽഹിയിലുമാണ്.

പുതിയ എക്‌സ്പ്രസ് വേ നിർമ്മിക്കാൻ, വിഖ്യാതമായ ഈഫൽ ടവർ നിർമ്മിക്കാൻ ഉപയോഗിച്ചതിന്റെ 30 മടങ്ങോളം കൂടുതലുള്ള രണ്ട് ലക്ഷം മെട്രിക് ടൺ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം 20 ലക്ഷം ക്യുബിക് മീറ്റർ കോൺക്രീറ്റും എക്സ്പ്രസ് വേയിൽ ഉപയോഗിക്കും. ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ നിർമ്മിക്കാൻ ഉപയോഗിച്ചതിന്റെ ആറ് മടങ്ങോളം കൂടുതലാണ്. 

ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ ആകെ 16 പാതകളാണുള്ളത്. എളുപ്പത്തിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി ഇരുവശത്തും മൂന്നുവരി സർവീസ് റോഡിനുള്ള വ്യവസ്ഥയും ഇതിലുണ്ടാകും. ഇതിനായി തുരങ്കങ്ങളും അണ്ടർപാസുകളും എലിവേറ്റഡ് ഫ്‌ളൈഓവറുകളും  ഉൾപ്പെടുന്ന നാല് ഇന്റർചേഞ്ചുകൾ ഇതിന് ഉണ്ടായിരിക്കും. 3.6 കിലോമീറ്റർ നീളവും 8 വരി വീതിയുമുള്ള ഏറ്റവും നീളമേറിയതും വീതിയുള്ളതുമായ രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാതയും ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ ഉണ്ടാകും. ഓട്ടോമേറ്റഡ് ടോളിംഗ് സംവിധാനവും ഇന്റലിജന്റ് ട്രാൻസ്‌പോർട്ടേഷൻ സംവിധാനവും (ഐടിഎസ്) ദ്വാരക എക്‌സ്പ്രസ് വേയിൽ ഉണ്ടാകും. അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം, ടോൾ മാനേജ്‌മെന്റ് സിസ്റ്റം, സിസിടിവി ക്യാമറകൾ എന്നിവ ഉൾപ്പെടുന്ന ഹൈടെക് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങളും ഇതിലുണ്ടാകും. 

പിന്നെയും പിന്നെയും റോഡുകളുമായി യുപി, കഴിഞ്ഞദിവസം തുറന്നത് 3300 കോടിയുടെ രണ്ട് സൂപ്പര്‍ റോഡുകള്‍!

അതേസമയം ഈ സൂപ്പര്‍ റോഡിന്‍റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കാൻ നിതിൻ ഗഡ്‍കരി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതോടെ, സമയപരിധി പാലിക്കാൻ തങ്ങൾ ജോലികൾ വേഗത്തിലാക്കിയതായി ഹൈവേ അതോറിറ്റിയും കരാറുകാരും പറയുന്നു. ജൂലൈ 22ന് എൻഎച്ച്എഐ ചെയർമാൻ എക്സ്പ്രസ് വേയുടെ ഗുരുഗ്രാം സെക്ഷൻ അവലോകനം ചെയ്യുകയും എൻഎച്ച്എഐ, പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവരെ ജോലി വേഗത്തിലാക്കാനും സെക്ടർ റോഡുകളുമായി ബന്ധിപ്പിക്കുന്നതിലെ തടസ്സങ്ങൾ നീക്കാനും നിർദേശിക്കുകയും ചെയ്തു. പാക്കേജ് മൂന്ന്, നാല് എന്നിവയുടെ ജോലികൾ ഏറെക്കുറെ പൂർത്തിയായെങ്കിലും പാക്കേജ് രണ്ടിന് കീഴിൽ ടോൾ പ്ലാസ വരുന്ന ഡൽഹി സെക്ഷനുമായി ബന്ധിപ്പിക്കാൻ കുറച്ച് മാസങ്ങൾ കൂടി എടുക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios