'ആരുമില്ലാത്ത നിസാന് മാഗ്നൈറ്റ് തുണ', ഷോറൂമുകളില്‍ തിരക്കൊഴിയുന്നില്ല, കണ്ണുനിറഞ്ഞ് കമ്പനി!


ഇപ്പോഴിതാ 2023 ജൂണിൽ മൊത്തം 5,832 കാറുകൾ രജിസ്റ്റർ ചെയ്തതായി നിസ്സാൻ മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. ജാപ്പനീസ് വാഹന നിർമ്മാതാവ് ഇന്ത്യൻ ആഭ്യന്തര വിപണിയിൽ 2,552 യൂണിറ്റുകൾ വിറ്റു, 3,280 നിറ്റുകൾ വിദേശ വിപണികളിലേക്ക് കയറ്റി അയച്ചു. ഈ വിൽപ്പന പ്രകടനത്തിന് മാഗ്നൈറ്റ് എസ്‌യുവിയെ തന്നെയാണ് കമ്പനി കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കുറച്ച് കാലമായി ബ്രാൻഡിന്റെ ബെസ്റ്റ് സെല്ലറാണ്. 

Nissan clocks 5,832 units in June 2023 prn

ടുത്തകാലംവരെ ഇന്ത്യന്‍ വാഹന വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടുപെടുകയായിരുന്നു ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍. അതിനിടെ കമ്പനിയുടെ ഇന്ത്യയിലെ തലേവര  മാറ്റിയെഴുതിയ വാഹനമാണ് മാഗ്നൈറ്റ്. അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ സംഭവിച്ചത്. കമ്പനിയുടെ ഓരോ മാസത്തെ വില്‍പ്പന കണക്കുകളും ഇത് തെളിയിക്കുന്നു. 

ഇപ്പോഴിതാ 2023 ജൂണിൽ മൊത്തം 5,832 കാറുകൾ രജിസ്റ്റർ ചെയ്തതായി നിസ്സാൻ മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. ജാപ്പനീസ് വാഹന നിർമ്മാതാവ് ഇന്ത്യൻ ആഭ്യന്തര വിപണിയിൽ 2,552 യൂണിറ്റുകൾ വിറ്റു, 3,280 നിറ്റുകൾ വിദേശ വിപണികളിലേക്ക് കയറ്റി അയച്ചു. ഈ വിൽപ്പന പ്രകടനത്തിന് മാഗ്നൈറ്റ് എസ്‌യുവിയെ തന്നെയാണ് കമ്പനി കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കുറച്ച് കാലമായി ബ്രാൻഡിന്റെ ബെസ്റ്റ് സെല്ലറാണ്. 

ജാപ്പനീസ് വാഹന നിർമ്മാതാക്കളിൽ നിന്ന് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് നിസാൻ മാഗ്നൈറ്റ്. 2020 ഡിസംബര്‍ ആദ്യവാരമാണ് നിസാൻ ഇന്ത്യ സബ് കോംപാക്റ്റ് എസ്‌യുവിയായ മാഗ്നൈറ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.  അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. ചെന്നൈയിലെ പ്ലാന്റിൽ നിസാൻ മാഗ്‌നൈറ്റ് അടുത്തിടെ 100,000 യൂണിറ്റുകളുടെ ഉത്പാദന നാഴികക്കല്ല് പിന്നിട്ടിരുന്നു. മൊത്തം 16 വേരിയന്റുകളിൽ വിൽക്കുന്ന നിസ്സാൻ മാഗ്‌നൈറ്റ് മത്സരാധിഷ്ഠിത വിലയിൽ വരുന്നു, കൂടാതെ നിരവധി സവിശേഷതകളും ആകർഷകമായ രൂപകൽപ്പനയും വഹിക്കുന്നു. നിസാൻ മാഗ്‌നൈറ്റ് എസ്‌യുവിയുടെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വാഹന നിർമ്മാതാവ് കാറിന്റെ പ്രത്യേക പതിപ്പും അടുത്തിടെ അവതരിപ്പിച്ചിരുന്നു. നിസ്സാൻ മാഗ്‌നൈറ്റ് ഗീസ സ്‌പെഷ്യൽ എഡിഷൻ എന്ന ഈ  പതിപ്പ് 7.39 ലക്ഷം രൂപ  ദില്ലി എക്‌സ്-ഷോറൂം പ്രാരംഭ വിലയിൽ വരുന്നു.

2023 ജൂണിൽ 5,832 യൂണിറ്റുകൾ പോസ്‌റ്റ് ചെയ്യുന്നതിൽ മാഗ്‌നൈറ്റ് എസ്‌യുവിയുടെ സ്‌പെഷ്യൽ എഡിഷൻ പതിപ്പും നിർണായക പങ്കുവഹിച്ചതായി നിസാൻ ഇന്ത്യ പറയുന്നു. ഇന്ത്യൻ വിപണിയിൽ വിൽക്കുന്നതിനു പുറമേ, നിസ്സാൻ മാഗ്നൈറ്റ് ചില വിദേശ വിപണികളിലും വിൽക്കുന്നു.  ഇന്ത്യയിൽ നിർമ്മിച്ച മോഡൽ കയറ്റുമതി ചെയ്യുകയാണ് കമ്പനി. സീഷെൽസ്, ബംഗ്ലാദേശ്, ഉഗാണ്ട, ബ്രൂണെ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവയുൾപ്പെടെ 15 ആഗോള വിപണികളിലേക്ക് ഇന്ത്യയിൽ നിർമ്മിത മാഗ്‌നൈറ്റ് എസ്‌യുവി കയറ്റുമതി ചെയ്യുന്നതായി നിസാൻ പറയുന്നു. 

ഇന്ത്യൻ നിര്‍മ്മിതമായ ഈ വിലകുറഞ്ഞ കാര്‍ വാങ്ങാൻ വിദേശത്ത് കൂട്ടയിടി!

Latest Videos
Follow Us:
Download App:
  • android
  • ios