ഈ കാറുകള്‍ക്ക് വില കുറയില്ല, നിലപാട് വ്യക്തമാക്കി ധനമന്ത്രി

ന്യൂഡൽഹിയിൽ നടക്കുന്ന ബി 20 ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെ അത്തരത്തിലുള്ള ഒരു നിർദ്ദേശവും നിലവിൽ പരിഗണനയിലില്ലെന്ന് നിര്‍മ്മല സീതാരാമൻ പറഞ്ഞു. ഇലക്‌ട്രിക് വാഹനങ്ങളുടെ (ഇവി) ഇറക്കുമതി തീരുവ കുറയ്ക്കാൻ മന്ത്രാലയത്തിന് മുമ്പാകെ ഒരു നിർദ്ദേശവുമില്ലെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. അതുകൊണ്ടുതന്നെ വിദേശത്ത് നിന്ന് വരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയില്ല. 

Nirmala Sitharaman says no proposal to lower import duty on import electric vehicles prn

ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നതായുള്ള വാർത്തകൾ നിഷേധിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ന്യൂഡൽഹിയിൽ നടക്കുന്ന ബി 20 ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെ അത്തരത്തിലുള്ള ഒരു നിർദ്ദേശവും നിലവിൽ പരിഗണനയിലില്ലെന്ന് നിര്‍മ്മല സീതാരാമൻ പറഞ്ഞു. ഇലക്‌ട്രിക് വാഹനങ്ങളുടെ (ഇവി) ഇറക്കുമതി തീരുവ കുറയ്ക്കാൻ മന്ത്രാലയത്തിന് മുമ്പാകെ ഒരു നിർദ്ദേശവുമില്ലെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. അതുകൊണ്ടുതന്നെ വിദേശത്ത് നിന്ന് വരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയില്ല. 

40,000 ഡോളറിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് നിലവിലുള്ള 100 ശതമാനം, മറ്റുള്ളവയ്ക്ക് 70 ശതമാനം എന്നിവയിൽ നിന്ന് 15 ശതമാനം വരെ കുറഞ്ഞ നികുതി നിരക്കിൽ പൂർണ്ണമായി നിർമ്മിച്ച ഇവികൾ ഇറക്കുമതി ചെയ്യാൻ വാഹന നിർമ്മാതാക്കളെ അനുവദിക്കുന്ന നയം സർക്കാർ നടപ്പിലാക്കിയേക്കുമെന്ന സമീപകാല റിപ്പോർട്ടുകളെ തള്ളിയാണ് കേന്ദ്ര മന്ത്രിയുടെ ഈ പ്രസ്‍താവന. 

പ്രാദേശിക ഉൽപ്പാദനത്തിന് തയ്യാറാകുന്ന വാഹന നിർമ്മാതാക്കൾക്കുള്ള ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കുന്ന ഒരു പുതിയ ഇവി പോളിസിയിൽ ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്‍തിരുന്നു. രാജ്യത്ത് തങ്ങളുടെ ഉൽപ്പാദന സൗകര്യങ്ങൾ സ്ഥാപിക്കാൻ തയ്യാറുള്ള ഇവി നിർമ്മാതാക്കൾക്ക് ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നുണ്ടെന്നുമായിരുന്നു റിപ്പോർട്ടുകള്‍. രാജ്യത്തിന്റെ ഇവി ഉൽപ്പാദന ശേഷി കുത്തനെ ഉയർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിക്ക് ഗണ്യമായ ഉത്തേജനം നൽകുന്നതാണ് ഇറക്കുമതി തീരുവ പരിഷ്‍കരണം. വാഹന നിർമ്മാതാക്കൾ കുറഞ്ഞത് 40 ശതമാനം വാഹനങ്ങളെങ്കിലും തദ്ദേശീയമായി നിർമ്മിക്കാൻ പ്രതിജ്ഞാബദ്ധമാണെങ്കിൽ, ഇവികളുടെ ഇറക്കുമതി തീരുവ 100 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‍തിരുന്നു. 

റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കുന്നത് ഇനി കൂടുതല്‍ എളുപ്പം! എങ്ങനെയെന്നത് ഇതാ! 

ഇലോൺ മസ്‌കിന്റെ ടെസ്‌ല ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിടെ യുഎസ്എ സന്ദർശനത്തിന് ശേഷം ടെസ്‌ല അധികൃതർ ഇന്ത്യൻ സർക്കാരുമായി ചർച്ച പുനരാരംഭിച്ചു. ടെസ്‌ല നേരത്തെ തങ്ങളുടെ കാറുകളുടെ ഇറക്കുമതിക്ക് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഇന്ത്യൻ സർക്കാർ നിരസിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വേഗത വർധിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രം നടപ്പാക്കിയ നടപടികൾ സംസ്ഥാനങ്ങളുടെ കാപെക്‌സ് ചെലവ് വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നും ഉച്ചകോടിയിൽ സംസാരിച്ച നിര്‍മ്മല സീതാരാമൻ പറഞ്ഞു. നിലവിലുള്ള സർക്കാരിനെ പ്രതികരണശേഷിയുള്ളതും സുസ്ഥിരവുമായ നയം നൽകുന്ന സർക്കാരായി കാണണമെന്നും നിര്‍മ്മല സീതാരാമൻ ആവശ്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios