ഫോര്‍ച്യൂണറിന് 'ചെക്ക്' വയ്ക്കാൻ ചെക്ക് റിപ്പബ്ലിക്കിലെ വണ്ടിക്കമ്പനി!
2024 സ്കോഡ കൊഡിയാക് അഞ്ചു ഏഴും സീറ്റ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും. കുഷാക്ക് പോലുള്ള ഗ്രില്ലും രണ്ടാം തലമുറ സ്പ്ലിറ്റ് എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പ് സജ്ജീകരണവും ഉൾക്കൊള്ളുന്ന സിഗ്നേച്ചർ സ്‌കോഡ ഡിസൈനോടെയാണ് പുതിയ എസ്‌യുവി വരുന്നത്. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളുള്ള ബോക്‌സി പോലുള്ള സ്റ്റൈലിംഗ് എസ്‌യുവി നിലനിർത്തുന്നു. 17 ഇഞ്ച് മുതൽ 20 ഇഞ്ച് വരെ നാല് വീൽ സൈസുകളിൽ ഇത് വാഗ്ദാനം ചെയ്യും.
ചെക്ക് വാഹന നിർമ്മാതാക്കളായ സ്‌കോഡ, 2023 ഒക്ടോബർ 4-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന പുതിയ തലമുറ കൊഡിയാക്ക് എസ്‌യുവിയുടെ ബാഹ്യ ഡിസൈൻ സ്‌കെച്ചുകൾ പുറത്തിറക്കി. പുതിയ കൊഡിയാകിന്റെ ഇന്‍റീരിയറുകളും എഞ്ചിൻ ഓപ്ഷനുകളും സ്‌കോഡ ഇതിനകം വെളിപ്പെടുത്തിയിരുന്നു. രണ്ടാം തലമുറ കൊഡിയാക്കും മിക്കവാറും 2024ൽ നമ്മുടെ വിപണിയിൽ എത്തും.
2024 സ്കോഡ കൊഡിയാക് അഞ്ചു ഏഴും സീറ്റ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും. കുഷാക്ക് പോലുള്ള ഗ്രില്ലും രണ്ടാം തലമുറ സ്പ്ലിറ്റ് എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പ് സജ്ജീകരണവും ഉൾക്കൊള്ളുന്ന സിഗ്നേച്ചർ സ്‌കോഡ ഡിസൈനോടെയാണ് പുതിയ എസ്‌യുവി വരുന്നത്. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളുള്ള ബോക്‌സി പോലുള്ള സ്റ്റൈലിംഗ് എസ്‌യുവി നിലനിർത്തുന്നു. 17 ഇഞ്ച് മുതൽ 20 ഇഞ്ച് വരെ നാല് വീൽ സൈസുകളിൽ ഇത് വാഗ്ദാനം ചെയ്യും.
പെട്രോൾ, ഡീസൽ, PHEV എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളോടെയാണ് 2024 സ്കോഡ കൊഡിയാക് വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ പതിപ്പുകളിൽ മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.5 ലിറ്റർ ടിഎസ്‌ഐയും ഫോർ വീൽ ഡ്രൈവ് സിസ്റ്റമുള്ള 204 ബിഎച്ച്പി, 2.0 ലിറ്റർ ടിഎസ്‌ഐയും ലഭിക്കും.
ഡീസൽ പതിപ്പിന് 2.0 ലിറ്റർ ടിഡിഐ എഞ്ചിൻ 7 സ്പീഡ് ഡിസിടിയും നൽകും. എഞ്ചിൻ രണ്ട് തരത്തിലുള്ള ട്യൂണുകൾ വാഗ്ദാനം ചെയ്യുന്നു - 150 ബിഎച്ച്പിയും 193 ബിഎച്ച്പിയും ഫോർ വീൽ ഡ്രൈവ് സിസ്റ്റവും. 25.7kWh ബാറ്ററി പാക്കിനൊപ്പം 1.5 ലിറ്റർ TSI എഞ്ചിനും 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോ ഗിയർബോക്സും ഉൾക്കൊള്ളുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനുമായി എസ്‌യുവി വരുന്നു. 204 ബിഎച്ച്പിയാണ് സംയുക്ത പവർ ഔട്ട്പുട്ട്. PHEV പതിപ്പ് 100 കിലോമീറ്ററിൽ കൂടുതൽ ഇലക്ട്രിക്-മാത്രം റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പുതിയ കൊഡിയാക്കിന്റെ പിൻ പ്രൊഫൈൽ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്‍തിരിക്കുന്നു. 'ഡാർക്ക് ക്രോം' എന്ന ഓപ്ഷണൽ ഫിനിഷോടെയാണ് ഡി-പില്ലർ വരുന്നത്. ഇതോടൊപ്പം, 2024 സ്കോഡ കൊഡിയാകിന് ഒരു ചുവന്ന ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന സി ആകൃതിയിലുള്ള ടെയിൽ-ലൈറ്റ് ലഭിക്കുന്നു. സ്‍കോഡ അക്ഷരങ്ങൾ ചുവന്ന ബാറിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നു. ഇതിന് 4,758 എംഎം നീളമുണ്ട്. ഇത് യഥാക്രമം 5-സീറ്റ്, 7-സീറ്റ് പതിപ്പുകളെ അപേക്ഷിച്ച് മുമ്പത്തേതിനേക്കാൾ 61 മില്ലീമീറ്ററും 59 മില്ലീമീറ്ററും നീളമുള്ളതാക്കുന്നു. ഉയരം, വീതി, വീൽബേസ് എന്നിവയിൽ സ്കോഡ ഒരു മാറ്റവും വരുത്തിയിട്ടില്ല.
എച്ച്‍വിഎസി സിസ്റ്റത്തിനും മറ്റ് ബട്ടണുകൾക്കുമുള്ള ഫിസിക്കൽ കൺട്രോളുകൾ ഫീച്ചർ ചെയ്യുന്ന പുതിയ കൊഡിയാക് ഇന്റീരിയറിനും നിരവധി മാറ്റങ്ങൾ ഉണ്ട്. കൺസോളിൽ മൂന്ന് നോബുകൾ ഉണ്ട്, അവയിൽ രണ്ടെണ്ണം താപനിലയും സീറ്റ് വെന്റിലേഷനും നിയന്ത്രിക്കുന്നതിന്. വോളിയവും ഫാൻ വേഗതയും നിയന്ത്രിക്കാൻ മിഡിൽ നോബ് ഉപയോഗിക്കുന്നു. സ്റ്റാൻഡേർഡായി ഡ്രൈവിംഗ് മോഡുകൾ, 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയുമായാണ് എസ്‌യുവി വരുന്നത്.
റോഡില്‍ കണ്ണുംനട്ട് സര്‍ക്കാര്‍, ഒന്നുംരണ്ടുമല്ല 62,000 റോഡുകൾ സൂപ്പറാക്കും യോഗി മാജിക്ക്!
ചെക്ക് ആഡംബര വാഹന നിർമ്മാതാക്കളായ സ്‌കോഡയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. അടുത്തകാലത്തായി ഇന്ത്യൻ വിപണിയിൽ പുതിയ തന്ത്രങ്ങളിലൂടെ മുഖഛായ മാറ്റിയെടുത്തിരിക്കുകയാണ് കമ്പനി. സ്‌കോഡയുടെ ചരിത്രത്തിലെ തന്നെ ഇന്ത്യയില്‍ ഏറ്റവും മികച്ച വില്‍പന നടന്ന വര്‍ഷമായി 2022 മാറിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 125ശതമാനം വളര്‍ച്ചയോടെ 53,721 കാറുകളാണ് സ്‌കോഡ ഇന്ത്യയില്‍ മാത്രം വിറ്റത്.