പുതിയ ബൊലേറോ മഹീന്ദ്ര രഹസ്യമായി തയ്യാറാക്കുന്നു, കണ്ടറിയണം കോശീ ഇനി എർടിഗയുടെ കാര്യം!
പുതിയ തലമുറ മഹീന്ദ്ര ബൊലേറോ 2026ൽ പുറത്തിറങ്ങും. നിലവിൽ മഹീന്ദ്രയുടെ പുതിയ മോഡലുകളായ ഥാർ, XUV700, സ്‍കോർപിയോ എൻ എന്നിവയ്ക്ക് ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിപണിയിൽ ഇവയുടെ ഡിമാൻഡ് വളരെ കൂടുതലാണ്.
ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ എസ്‌യുവി വിൽപ്പന കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അതിന്റെ നവീകരിച്ച എംപിവി ബൊലേറോയുടെ നിർമ്മാണത്തിലാണ്. ഇത് പുതിയ U171 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പുതിയ തലമുറ മഹീന്ദ്ര ബൊലേറോ 2026ൽ പുറത്തിറങ്ങും. നിലവിൽ മഹീന്ദ്രയുടെ പുതിയ മോഡലുകളായ ഥാർ, XUV700, സ്‍കോർപിയോ എൻ എന്നിവയ്ക്ക് ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിപണിയിൽ ഇവയുടെ ഡിമാൻഡ് വളരെ കൂടുതലാണ്.
കഴിഞ്ഞ ദശകത്തിൽ ബൊലേറോ വമ്പിച്ച വിൽപ്പന കൈവരിച്ചതിനൊപ്പം രാജ്യത്തെ ഗ്രാമീണ, നഗര വിപണികളിൽ ജനപ്രീതി നേടിയിട്ടുണ്ട്. 2026 ഓടെ അടുത്ത തലമുറ ബൊലേറോയെ അവതരിപ്പിക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നതിന്റെ കാരണം ഇതാണ്. പൂർണമായും പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും ഇത്. റിപ്പോർട്ടുകൾ പ്രകാരം, ബൊലേറോയുടെ വരാനിരിക്കുന്ന പുതിയ തലമുറ തികച്ചും പുതിയ പ്ലാറ്റ്‌ഫോമായ U171 അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ഹീറോയും, വളർച്ച ഇത്ര ശതമാനം
വരുന്ന ദശകത്തിൽ 2,000 കോടിയിലധികം രൂപയുടെ നിക്ഷേപം കാറുകൾക്കായുള്ള പുതിയ ആർക്കിടെക്ചറുകളുടെ വികസനം വേഗത്തിലാക്കും. എന്നിരുന്നാലും, ഇതിന് കൂടുതൽ ചിലവ് വന്നേക്കാം. ആഭ്യന്തര, അന്തർദേശീയ വിപണികളിൽ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ മഹീന്ദ്ര ഈ പ്ലാറ്റ്ഫോം ഉപയോഗിക്കും. എസ്‌യുവിയും പിക്കപ്പ് ട്രക്കും മഹീന്ദ്രയുടെ ആസൂത്രണത്തിന്റെ ഭാഗമാണ്.
U171 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കുറഞ്ഞത് മൂന്ന് എസ്‌യുവികളെങ്കിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 1.5 ലക്ഷത്തിലധികം വാർഷിക വിൽപ്പനയുള്ള ഇന്ത്യൻ കാർ നിർമ്മാതാക്കൾക്ക് ഇത് ഒരു വോളിയം ജനറേറ്ററായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പഴയ തലമുറ കാറുകളുടെ വിൽപ്പന തുടരാനും യാത്രാ-വാണിജ്യ വാഹന വിഭാഗത്തിൽ ആക്കം കൂട്ടാനും കമ്പനിയെ സഹായിക്കുന്നു.
ഈ പ്ലാറ്റ്‌ഫോമിന്റെ ആദ്യ മോഡൽ അടുത്ത തലമുറ ബൊലേറോ ആയിരിക്കും, ഇത് ഏകദേശം 2026-2027 ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാർക്കറ്റ് ലോഞ്ചിന് ശേഷം, U171 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പിക്കപ്പ് ട്രക്ക് അവതരിപ്പിക്കും, അത് 2027 അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.