വൻ ഡിമാൻഡ്, വെറും രണ്ടുമാസത്തിനകം സെൽറ്റോസിന് ഇത്രയും ബുക്കിംഗുകൾ, കണ്ണുനിറഞ്ഞ് കിയ!

പുതിയ സെല്‍റ്റോസിന്റെ ബുക്കിംഗുകള്‍ രണ്ട് മാസത്തിനുള്ളില്‍ 50,000 പിന്നിട്ടു. ഇതോടെ, മിഡ്-എസ് യു വി സെഗ്മെന്റില്‍ ഏറ്റവും വേഗതത്തില്‍ ഇത്രയും ബുക്കിങ് എന്ന നേട്ടവും കിയ കൈവരിച്ചു. സെല്‍റ്റോസ് ഈ മാസം ആഭ്യന്തര വിപണിയില്‍ നാല് ലക്ഷവും, കയറ്റുമതി ഉള്‍പ്പെടെ 5.47 ലക്ഷവും വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയെന്നും കമ്പനി അറിയിച്ചു.

New Kia Seltos bags 50,000 bookings within two months prn

കിയയുടെ പുതിയ സെല്‍റ്റോസിന്റെ ബുക്കിംഗുകള്‍ രണ്ട് മാസത്തിനുള്ളില്‍ 50,000 പിന്നിട്ടു. ഇതോടെ, മിഡ്-എസ് യു വി സെഗ്മെന്റില്‍ ഏറ്റവും വേഗതത്തില്‍ ഇത്രയും ബുക്കിങ് എന്ന നേട്ടവും കിയ കൈവരിച്ചു. സെല്‍റ്റോസ് ഈ മാസം ആഭ്യന്തര വിപണിയില്‍ നാല് ലക്ഷവും, കയറ്റുമതി ഉള്‍പ്പെടെ 5.47 ലക്ഷവും വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയെന്നും കമ്പനി അറിയിച്ചു.

പരിഷ്‌കരിച്ച ഡിസൈന്‍, സ്പോര്‍ട്ടി പെര്‍ഫോമന്‍സ്, മികച്ച എക്സ്റ്റീരിയര്‍ എന്നിങ്ങനെ അത്യാധുനിക സാങ്കേതികവിദ്യകള്‍ അടങ്ങിയ പുതിയ സെല്‍റ്റോസ് ജൂലായ് 21നാണ് കിയ പുറത്തിറക്കിയത്. 15 അതിസുരക്ഷാ ഫീച്ചറുകളും 17 എഡിഎഎസ് ലെവല്‍ 2 ഓട്ടോണമസ് ഫീച്ചറുകളും ഉള്‍പ്പെടെ 32 സവിശേഷതകളും വാഹനത്തിലുണ്ട്. ഡ്യുവല്‍ സ്‌ക്രീന്‍ പനോരമിക് ഡിസ്പ്ലേ, ഡ്യുവല്‍ സോണ്‍ ഫുള്ളി ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണര്‍, ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ് എന്നിവയും സെല്‍റ്റോസില്‍ സജ്ജീകരിച്ചിച്ചിട്ടുണ്ട്.

പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ടെക്-ലൈൻ, ജിടി ലൈൻ, എക്സ്-ലൈൻ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിൽ ലഭ്യമാണ്. എൻഎ പെട്രോൾ പതിപ്പിന് 10.89 ലക്ഷം മുതൽ 16.59 ലക്ഷം രൂപ വരെയാണ് വില. ടർബോ പെട്രോൾ പതിപ്പിന് 14.99 ലക്ഷം മുതൽ 19.99 ലക്ഷം രൂപ വരെയാണ് വില. സെൽറ്റോസിന്റെ ഡീസൽ പതിപ്പിന് അടിസ്ഥാന വേരിയന്റിന് 11.99 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം, ന്യൂഡൽഹി) വില.

ഇന്ത്യൻ നിരത്തിലെ ഏകാധിപൻ 6.51 ലക്ഷം രൂപയുടെ ഈ കാർ, ഇതുവരെ വാങ്ങിയത് 25 ലക്ഷം പേർ, എല്ലാ മാസവും നമ്പർ വണ്‍!

പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. എൻഎ പെട്രോൾ എഞ്ചിന് 115 bhp കരുത്തും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിലും ടർബോ ഡീസൽ എഞ്ചിൻ 116 bhp കരുത്തും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ 6-സ്പീഡ് മാനുവൽ, NA പെട്രോളുള്ള ഒരു CVT ഓട്ടോമാറ്റിക്, 6-സ്പീഡ് iMT, ടർബോ ഡീസൽ ഉള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉൾപ്പെടുന്നു.

ടർബോ പെട്രോൾ എഞ്ചിന് 160 bhp കരുത്തും 253 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് iMT അല്ലെങ്കിൽ 7-സ്പീഡ് DCT ഉൾപ്പെടുന്നു. ഈ ടർബോ പെട്രോൾ എഞ്ചിൻ HTK+, HTX+, GTX+, X-Line എന്നിവയിൽ മാത്രമേ ലഭ്യമാകൂ. മാനുവൽ ഗിയർബോക്‌സോടുകൂടിയ 1.5L NA പെട്രോൾ HTE, HTK, HTK+, HTX ട്രിമ്മുകളിൽ ലഭ്യമാണ്, അതേസമയം iMT ഗിയർബോക്‌സ് HTX ട്രിമ്മിൽ മാത്രമേ ലഭ്യമാകൂ.

പുതിയ കാലത്തെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശ്വസനീയവും സൗകര്യപ്രദവുമായ ഡ്രൈവിംഗ് അനുഭവമായി സെല്‍റ്റോസ് മാറിയിരിക്കുകയാണെന്നും വര്‍ധിത ഡിമാന്‍ഡിന് അനുസരിച്ച് ഉല്‍പ്പാദനം ഒപ്റ്റിമൈസ് ചെയ്ത് കാത്തിരിപ്പ് കാലയളവ് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സെല്‍റ്റോസിന്റെ വിജയത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ആന്‍ഡ് ബിസിനസ് ഓഫീസര്‍ മ്യുങ്-സിക് സോണ്‍ പറഞ്ഞു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios