ക്രെറ്റയ്ക്ക് എട്ടിന്‍റെ പണിയുമായി വരുന്നൂ പുതിയ ഹോണ്ട എസ്‌യുവി

പുതിയ ഹോണ്ട എസ്‌യുവി മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ് എന്നിവയ്‌ക്കൊപ്പം ഹ്യുണ്ടായ് ക്രെറ്റയെ വെല്ലുവിളിക്കും

New Honda SUV Launching By July-Sep 2023 prn

ഹോണ്ട കാർസ് ഇന്ത്യ അടുത്തിടെയാണ് റിയര്‍ ഡ്രൈവ് എമിഷൻ കംപ്ലയിന്റ് എഞ്ചിനുകൾ, ഒരു കൂട്ടം പുതിയ ഫീച്ചറുകൾ, കുറഞ്ഞ ഡിസൈൻ അപ്‌ഡേറ്റുകൾ എന്നിവയുള്ള സിറ്റി സെഡാൻ അവതരിപ്പിച്ചത്. ഇപ്പോൾ, ജാപ്പനീസ് വാഹന നിർമ്മാതാവ് 2023 പകുതിയോടെ (അതായത് ജൂലൈ മുതൽ സെപ്റ്റംബർ വരെ) അതിന്റെ പുതിയ മിഡ് സൈസ് എസ്‍യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ ഹോണ്ട എസ്‌യുവി മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ് എന്നിവയ്‌ക്കൊപ്പം ഹ്യുണ്ടായ് ക്രെറ്റയെ വെല്ലുവിളിക്കും. വരാനിരിക്കുന്ന ഹോണ്ട മിഡ്-സൈസ് എസ്‌യുവിയെക്കുറിച്ച് ഇതുവരെ നമുക്കറിയാവുന്നതെല്ലാം ഇതാ.

അഡാസ്
ഹോണ്ടയുടെ ക്രെറ്റ എതിരാളി റഡാർ അധിഷ്‌ഠിത അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്‌റ്റൻസ് സിസ്റ്റം സാങ്കേതികവിദ്യയുമായി വരുമെന്ന് ഏറ്റവും പുതിയ സ്ഥിരീകരണം. കൂട്ടിയിടി ലഘൂകരണ ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹൈ-ബീം തുടങ്ങിയ നൂതന സുരക്ഷാ സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യും. മോഡലിന് ആറ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ലോഞ്ച് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും ഉൾപ്പെടുത്താം. 360 ഡിഗ്രി ക്യാമറ, കണക്റ്റഡ് കാർ ടെക്, ഹോണ്ടയുടെ ലെയ്ൻ വാച്ച് സിസ്റ്റം എന്നിവയും മറ്റ് നിരവധി ഫീച്ചറുകളും ഉണ്ട്.

ഹൈബ്രിഡ് പവർട്രെയിൻ
പുതിയ ഹോണ്ട എസ്‌യുവിയുടെ എഞ്ചിൻ സവിശേഷതകൾ ഇപ്പോഴും വ്യക്തമല്ല. 1.5L iVTEC പെട്രോളും 1.5L അറ്റ്കിൻസൺ സൈക്കിളും e:HEV ഹൈബ്രിഡ് ടെക്നോടുകൂടിയാണ് എസ്‌യുവി വരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പെട്രോൾ യൂണിറ്റ് 121 bhp കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യും. ഹൈബ്രിഡ് സജ്ജീകരണം 253 എൻഎം ടോർക്കിനൊപ്പം 109 ബിഎച്ച്പി കരുത്തും നൽകുന്നു.

പുതിയ ഹോണ്ട എസ്‌യുവിയുടെ ഡിസൈനും സ്റ്റൈലിംഗും ആഗോള-സ്പെക്ക് പുതിയ ഡബ്ലിയു ആര്‍വിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കും. മുൻവശത്ത്, മെഷ്-ടൈപ്പ് ഗ്രില്ലും എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും നീളമുള്ള ബോണറ്റും ഉണ്ടാകും. ചെറുതായി ടേപ്പർ ചെയ്‍ത റൂഫ്‌ലൈൻ, വലിയ ഗ്ലാസ് ഏരിയകൾ, ഇലക്ട്രിക് സൺറൂഫ്, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്‌പോയിലർ, എൽഇഡി ഘടകങ്ങളുള്ള റാപ്പറൗണ്ട് ടെയിൽലാമ്പുകൾ എന്നിവയ്‌ക്കൊപ്പം എസ്‌യുവി എത്തിയേക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios