പുതിയ എക്സ്പള്‍സ് 210-ന് കരിസ്‍മയുടെ എഞ്ചിൻ ലഭിക്കുമോ?
സമീപകാല പരീക്ഷണയോട്ട ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, വരാനിരിക്കുന്ന 2024 ഹീറോ എക്സ്പള്‍സില്‍ പുതിയ കരിസ്മയുടെ എഞ്ചിൻ സജ്ജീകരിച്ചേക്കുമെന്ന് സൂചനകളുണ്ട്.
ഹീറോ മോട്ടോകോർപ്പ് അടുത്തിടെ കരിസ്‍മ XMR അവതരിപ്പിച്ചു, സമകാലിക രൂപകൽപ്പനയും ആധുനിക ഫീച്ചറുകളുടെ ഒരു നിരയും ചേർന്ന് തികച്ചും പുതിയ പ്ലാറ്റ്‌ഫോമും എഞ്ചിനും ഉൾക്കൊള്ളുന്നു. തുടക്കത്തിൽ 1.72 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുണ്ടായിരുന്ന ബൈക്കിന് 1.80 ലക്ഷം രൂപയായി അടുത്തിടെ വർധിച്ചു.
സമീപകാല പരീക്ഷണയോട്ട ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, വരാനിരിക്കുന്ന 2024 ഹീറോ എക്സ്പള്‍സില്‍ പുതിയ കരിസ്മയുടെ എഞ്ചിൻ സജ്ജീകരിച്ചേക്കുമെന്ന് സൂചനകളുണ്ട്. 6-സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച 9,250rpm-ൽ 25.5bhp-ഉം 7,250rpm-ൽ 20.4Nm-ഉം നൽകുന്ന 210 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കരിസ്‍മ XMR-ന് കരുത്തേകുന്നത്. കരിസ്‌മ എക്‌സ്‌എംആറിൽ കാണപ്പെടുന്നതിന് സമാനമായ സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചും ഇതിൽ ഉൾപ്പെടുത്താം.
പുതിയ ഹീറോ എക്സ്പള്‍സ് 210 കരിസ്‍മ XMR-ന്റെ എഞ്ചിൻ സ്വീകരിക്കുകയാണെങ്കിൽ, ലിക്വിഡ്-കൂൾഡ് മോട്ടോർ ഫീച്ചർ ചെയ്യുന്ന രണ്ടാമത്തെ ഹീറോ മോട്ടോർസൈക്കിളായി മാറും. സ്‌പോട്ട് ടെസ്റ്റ് മ്യൂൾ നിലവിലെ മോഡലുമായി സാദൃശ്യം പുലർത്തുന്നുണ്ടെങ്കിലും, കാര്യമായ ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിലുള്ള മോഡലിന് 'എച്ച്' ചിഹ്നത്തോടുകൂടിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, ഉയർന്ന ഫ്രണ്ട് കൊക്ക്, നോബി ഡ്യുവൽ പർപ്പസ് ടയറുകൾ, ലോംഗ് ട്രാവൽ സസ്‌പെൻഷൻ എന്നിവയുണ്ട്.
റോഡില്‍ കണ്ണുംനട്ട് സര്‍ക്കാര്‍, ഒന്നുംരണ്ടുമല്ല 62,000 റോഡുകൾ സൂപ്പറാക്കും യോഗി മാജിക്ക്!
പുതിയ എക്സ്പള്‍സ് 210-നോടൊപ്പം, പുതിയ ഹീറോ എക്സ്‍ട്രീം 210-ന്റെ ഒരു ടെസ്റ്റ് പതിപ്പും കണ്ടെത്തി. ഈ ബൈക്ക് കരിസ്‍മ XMR-ന്റെ എക്‌സ്‌ഹോസ്റ്റ് പങ്കിടുന്നതായി തോന്നുന്നു. കൂടാതെ അതിന്റെ എഞ്ചിൻ എക്സ്പള്‍സ് 210 മായും പങ്കിടാൻ സാധ്യതയുണ്ട്. പുതിയ എക്‌സ്‌ട്രീം 210-ന്റെ പ്രോട്ടോടൈപ്പിൽ ഹെഡ്‌ലാമ്പ് അസംബ്ലി, മസ്‌കുലാർ ആവരണങ്ങളുള്ള ഒരു ഇന്ധന ടാങ്ക്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, അലോയ് വീലുകൾ, റോഡ്-ബയേസ്ഡ് ടയറുകൾ, സ്‌പ്ലിറ്റ് സീറ്റ്, വിശാലമായ ഹാൻഡിൽബാർ എന്നിവയും ലഭിക്കുന്നു.
പുതിയ ഹീറോ എക്സ്പള്‍സ്210-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2024-ൽ അതിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കുന്നു. കൂടാതെ, ഹീറോ അടുത്ത വർഷം ആദ്യം ഒരു പുതിയ 440 സിസി മോട്ടോർസൈക്കിൾ അവതരിപ്പിക്കാനും പദ്ധതിയിടുന്നു . ഹാർലി-ഡേവിഡ്‌സൺ X440, അതിന്റെ പ്ലാറ്റ്‌ഫോം, ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ, എഞ്ചിൻ എന്നിവ പങ്കിടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.