രണ്ട് പുതിയ സ്‍കൂട്ടറുകൾ, ബൈക്ക്, കാർ; അത്ര 'സിംപിള്‍' അല്ല സിംപിളിന്‍റെ ഇലക്ട്രിക് പ്ലാനുകൾ!
ലോഞ്ച് ഇവന്റിൽ, അടുത്ത 18 മാസത്തിനുള്ളിൽ രണ്ട് പുതിയ ഇലക്ട്രിക് സ്‍കൂട്ടറുകളും ഒരു ഇലക്ട്രിക് ബൈക്കും നിർമ്മിക്കുമെന്ന് ഇരുചക്രവാഹന കമ്പനി വെളിപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന സിമ്പിൾ ഇലക്ട്രിക് സ്‍കൂട്ടറുകൾസിമ്പിൾ വണ്ണിനേക്കാൾ താങ്ങാനാവുന്നതായിരിക്കും.
ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയായ സിമ്പിൾ എനർജി അടുത്തിടെയാണ് ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കിയത്. സിമ്പിൾ വൺ എന്നാണ് ഇതിന്‍റെ പേര്. 1.45 ലക്ഷം മുതൽ 1.50 ലക്ഷം രൂപ വരെ എക്സ്-ഷോറൂം, വിലയിലാണ് കമ്പനി ഈ മോഡലിനെ അവതരിപ്പിച്ചത്. ലോഞ്ച് ഇവന്റിൽ, അടുത്ത 18 മാസത്തിനുള്ളിൽ രണ്ട് പുതിയ ഇലക്ട്രിക് സ്‍കൂട്ടറുകളും ഒരു ഇലക്ട്രിക് ബൈക്കും നിർമ്മിക്കുമെന്ന് ഇരുചക്രവാഹന കമ്പനി വെളിപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന സിമ്പിൾ ഇലക്ട്രിക് സ്‍കൂട്ടറുകൾസിമ്പിൾ വണ്ണിനേക്കാൾ താങ്ങാനാവുന്നതായിരിക്കും.
അവയിലൊന്ന് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതും മറ്റൊന്ന് ദൈനംദിന ഉപയോഗത്തിനായി നിർമ്മിച്ചതുമാണ്. വണ്ണുമായി പ്ലാറ്റ്‌ഫോം പങ്കിടുന്ന വരാനിരിക്കുന്ന സിമ്പിൾ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില ഒരുലക്ഷം മുതൽ 1.5 ലക്ഷം രൂപ വരെയാണ്. അടുത്ത എട്ട് മുതല്‍ 10 വരെ മാസത്തിനുള്ളിൽ ഈ മോഡലുകൾ ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ പുതിയ ഇലക്ട്രിക് ബൈക്ക് ഒരു പ്രീമിയം ഉൽപ്പന്നമായിരിക്കും. മൂന്നു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെയായിരിക്കും ഇതിന്റെ വില
കൂടാതെ, കമ്പനി 2025 ഓടെ ഇലക്ട്രിക് ഫോർ വീലർ സെഗ്‌മെന്റിലേക്ക് കടക്കും. ഒലയുടെ വരാനിരിക്കുന്ന ഇലക്ട്രിക് ഫോർ വീലറിനെതിരെയാണ് സിമ്പിൾ ഇലക്ട്രിക് കാർ സ്ഥാനം പിടിക്കുക. പുതിയ മോട്ടോർ സാങ്കേതികവിദ്യ വികസിപ്പിക്കാനും പവർട്രെയിൻ കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സിമ്പിൾ എനർജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്‍കുമാർ പറഞ്ഞു. ശക്തമായ ഹൈബ്രിഡ് കാർ വിപണിയിലും പഠനം നടത്തുകയാണ് കമ്പനി.
കമ്പനിയുടെ ഏറ്റവും പുതിയ ഓഫറായ സിംപിള്‍ വണ്ണിനെക്കുറിച്ച് പറയുകയാണെങ്കിൽ, സിമ്പിൾ വണ്ണിൽ 5kWh ലിഥിയം-അയൺ ബാറ്ററിയും 8.5kW സ്ഥിരമായ മാഗ്നറ്റ് മോട്ടോറും ഉണ്ട്. ചെയിൻ ഡ്രൈവ് വഴിയാണ് പിൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നത്. വൺ ഇലക്ട്രിക് സ്കൂട്ടർ 212km എന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 2.77 സെക്കൻഡിൽ പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും. പരമാവധി വേഗത 105kmph വാഗ്ദാനം ചെയ്യുന്നു. ഇക്കോ, ഡാഷ്, റൈഡ്, സോണിക് എന്നീ നാല് റൈഡിംഗ് മോഡുകളിലാണ് ഇ-സ്കൂട്ടർ വരുന്നത്.
ഹോം അല്ലെങ്കിൽ പോർട്ടബിൾ ചാർജർ ഉപയോഗിച്ച് അഞ്ച് മണിക്കൂർ 54 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ഈ സ്‍കൂട്ടര്‍ ചാർജ് ചെയ്യാൻ കഴിയുമെന്ന് സിമ്പിൾ എനർജി അവകാശപ്പെടുന്നു. 1.5km/min എന്ന നിരക്കിൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യുന്ന ഫാസ്റ്റ് ചാർജറിനായും ഒരു ഓപ്ഷൻ ഉണ്ട്.