റോയൽ എൻഫീൽഡ് ഇലക്ട്രിക് ബുള്ളറ്റുകള്‍, പുതിയ വിശദാംശങ്ങൾ പുറത്ത്

വിപണിയിലെത്തുന്നതിന് മുന്നോടിയായി ശക്തമായ റോയൽ എൻഫീൽഡ് ഡിഎൻഎയുള്ള വ്യത്യസ്‍തമായ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുമെന്ന് കമ്പനി സിഇഒ ബി ഗോവിന്ദരാജൻ വെളിപ്പെടുത്തി.

More details about electric bullet plans of Royal Enfield prn

ക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് 2025-ഓടെ ഇലക്ട്രിക് ഇരുചക്രവാഹന രംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. വിപണിയിലെത്തുന്നതിന് മുന്നോടിയായി ശക്തമായ റോയൽ എൻഫീൽഡ് ഡിഎൻഎയുള്ള വ്യത്യസ്‍തമായ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുമെന്ന് കമ്പനി സിഇഒ ബി ഗോവിന്ദരാജൻ വെളിപ്പെടുത്തി.

ഉൽപ്പന്ന തന്ത്രം, ഉൽപ്പന്ന വികസനം, ഉൽപ്പന്ന പരിശോധന, ചെന്നൈയിലെ അതിന്റെ നിർമ്മാണ കേന്ദ്രത്തിന് ചുറ്റും ഒരു വിതരണ ശൃംഖല സൃഷ്ടിക്കൽ എന്നിവയ്ക്കായി കമ്പനി നിക്ഷേപം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2023-2024 സാമ്പത്തിക വർഷത്തിൽ നിലവിലുള്ള ഐസിഇ ശ്രേണിയിൽ നിന്നുള്ള പുതിയ ഉൽപ്പന്ന ലോഞ്ചുകൾ, പുതിയ ഉൽപ്പന്ന വികസനം, ഇവി ഉൽപ്പാദനം എന്നിവയ്ക്കായി 1,000 കോടി രൂപ മൂലധനം നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നു. റോയൽ എൻഫീൽഡ് തങ്ങളുടെ മൂന്നാമത്തെ നിർമ്മാണ പ്ലാന്റ് ചെന്നൈയിലെ ചെയാറിൽ സ്ഥാപിക്കാൻ തയ്യാറാണ്.  അത് കമ്പനിയുടെ ഇവി പ്രൊഡക്ഷൻ ഹബ്ബായി പ്രവർത്തിക്കും. നിലവിൽ, ഇരുചക്രവാഹനത്തിന് വല്ലത്ത് ഒരു ഇവി പ്രൊഡക്ഷൻ പ്ലാന്റുണ്ട്. അത് ഒടുവിൽ ചെയ്യാറിലെ പ്ലാന്‍റുമായി ഏകീകരിക്കും. തുടക്കത്തിൽ, ഇരട്ട-ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിവർഷം ഒരുലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയാണ് ലക്ഷ്യമിടുന്നത്.

പുതിയ റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കുകൾ ഒരു പുതിയ 'എൽ' പ്ലാറ്റ്‌ഫോമിലായിരിക്കും രൂപകൽപ്പന ചെയ്യുക. റോയൽ എൻഫീൽഡും സ്പാനിഷ് ഇവി ഇരുചക്രവാഹന നിർമ്മാതാക്കളായ സ്റ്റാർക്ക് ഫ്യൂച്ചർ എസ്എല്ലും ചേർന്നാണ് മോഡലുകൾ വികസിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്റെ മാതൃ കമ്പനിയായ ഐഷർ മോട്ടോഴ്‌സ് കഴിഞ്ഞ വർഷം സ്റ്റാർക്ക് ഫ്യൂച്ചർ എസ്‌എല്ലിൽ തന്ത്രപരമായ നിക്ഷേപം നടത്തിയിരുന്നു. കരാറിന്റെ ഭാഗമായി, സ്റ്റാർക്ക് ഫ്യൂച്ചർ എസ്എല്ലിൽ ഐഷർ മോട്ടോഴ്‌സിന് 10.35 ശതമാനം ഇക്വിറ്റി ഓഹരിയുണ്ടാകും.

ഇലക്‌ട്രിക് ബൈക്കുകൾ, ടെക്‌നോളജി പങ്കിടൽ, ടെക്‌നിക്കൽ ലൈസൻസിംഗ്, ഐഷർ മോട്ടോഴ്‌സിന്റെ നിർമ്മാണം എന്നിവയിൽ സഹകരിച്ചുള്ള ഗവേഷണ-വികസനത്തിൽ രണ്ട് സ്ഥാപനങ്ങൾക്കും ദീർഘകാല പങ്കാളിത്തമുണ്ട്. വ്യവസായവൽക്കരണ പ്രക്രിയയിൽ റോയൽ എൻഫീൽഡ് സ്റ്റാർക്കിനെ സഹായിക്കും. അതേസമയം സ്‍പാനിഷ് കമ്പനി ഭാരം കുറഞ്ഞ ഘടകങ്ങളിലും നൂതനമായ പരിഹാരങ്ങളിലും വൈദഗ്ദ്ധ്യം നൽകും.

റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കുകൾ മികച്ച പ്രകടനമായിരിക്കും കാഴ്‍ചവയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ. L1A, L1B, L1C എന്നിങ്ങനെ വിഭജിക്കപ്പെടുന്ന ഒന്നിലധികം ബോഡി ശൈലികളെ കമ്പനിയുടെ 'L' പ്ലാറ്റ്‌ഫോം പിന്തുണയ്ക്കുന്നു. ഇവികൾ കൂടാതെ 350 സിസി, 450 സിസി,  650 സിസി സെഗ്‌മെന്റുകളിലുടനീളം പുതിയ മോട്ടോർസൈക്കിളുകളുടെ ഒരു ശ്രേണിയും റോയല്‍ എൻഫീല്‍ഡ് കൊണ്ടുവരും.  

വരുന്നൂ, റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബിയർ 650

Latest Videos
Follow Us:
Download App:
  • android
  • ios