ഇതാ പുതിയ കോംപാക്ട് എസ്‌യുവി പ്ലാനുമായി എംജി വരുന്നു, പുത്തൻ വിവരങ്ങൾ അറിയാം!

ഇപ്പോഴിതാ റീ-ബാഡ്‍ജ് ചെയ്‍ത ബാവോജുൻ യെപ്പ് ഇലക്ട്രിക് സബ് കോംപാക്റ്റ് എസ്‌യുവിയുമായി പുതിയ തന്ത്രം നടപ്പിലാക്കാൻ കമ്പനി തയ്യാറെടുക്കയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

 

 

 

 

MG Planning A New Compact SUV Yep Design Patented here is  what you need to know ppp

അടുത്തിടെയാണ് ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോര്‍ ഇന്ത്യ കോം‌പാക്റ്റ് ടു-ഡോർ പ്രീമിയം ഇലക്ട്രിക് വാഹനമായ കോമറ്റ് ഇവി പുറത്തിറക്കിയത്. ഇത് 2023 ഏപ്രിലിൽ 7.98 ലക്ഷം രൂപ പ്രാരംഭ വിലയിൽ വിൽപ്പനയ്‌ക്കെത്തിച്ചു. ഡെലിവറികൾ മെയ് മൂന്നാം വാരത്തിൽ ആരംഭിച്ചു. എംജി കോമറ്റ് ഇവിയുടെ മൊത്തം 1,184 യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് കൈമാറി. ഇപ്പോഴിതാ റീ-ബാഡ്‍ജ് ചെയ്‍ത ബാവോജുൻ യെപ്പ് ഇലക്ട്രിക് സബ് കോംപാക്റ്റ് എസ്‌യുവിയുമായി പുതിയ തന്ത്രം നടപ്പിലാക്കാൻ കമ്പനി തയ്യാറെടുക്കയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ അടുത്തിടെ ഇന്ത്യയിൽ അതിന്റെ രൂപകൽപ്പനയ്ക്ക് പേറ്റന്റ് നേടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എം‌ജി മോട്ടോർ ഇന്ത്യ ബയോജുൻ യെപ്പിനായുള്ള ലോഞ്ച് പ്ലാനുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇലക്ട്രിക് എസ്‌യുവി 2025-ൽ എത്തിയേക്കുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോം‌പാക്റ്റ് ഇലക്ട്രിക് എസ്‌യുവിയായ ബയോജുൻ യെപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ (ജിഎസ്ഇവി) പ്ലാറ്റ്‌ഫോമിലാണ്. കോമറ്റ് ഇവിയുടെ അടിസ്ഥാനവും ഇതുതന്നെയാണ്. പരമ്പരാഗത എസ്‌യുവികളിൽ നിന്ന് വ്യത്യസ്തമായി, ഇതിന് കൂടുതൽ ബോക്‌സിയും ഉയരവുമുള്ള നിലയുണ്ട്.

മുൻവശത്ത്, യെപ്പിൽ ക്ലോസ്ഡ്-ഓഫ് ഗ്രിൽ, പോർഷെ പോലുള്ള ഗ്രാഫിക്‌സോടുകൂടിയ തനത് രൂപകൽപന ചെയ്ത ഹെഡ്‌ലാമ്പുകൾ, ക്വാഡ് എൽഇഡി ഡിആർഎൽ, കരുത്തുറ്റ കറുത്ത ബമ്പർ എന്നിവ ഉൾപ്പെടുന്നു. 15 ഇഞ്ച് അലോയ് വീലുകൾ, കറുത്ത റൂഫ് റെയിലുകൾ, സൈഡ് സ്റ്റെപ്പുകൾ എന്നിവയുള്ള ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ എസ്‌യുവിയിലുണ്ട്. പിൻഭാഗത്ത് ഓവൽ ആകൃതിയിലുള്ള ടെയിൽലാമ്പുകളും ചെറിയ പിൻ വിൻഡോകളുമുണ്ട്. 3,381 എംഎം നീളവും 1,685 എംഎം വീതിയും 1,721 എംഎം ഉയരവും 2,110 എംഎം വീൽബേസുള്ള ബയോജുൻ യെപ്പിന്.

ഫീച്ചറുകളുടെ കാര്യത്തിൽ, ബാവോജുൻ യെപ്പ് 10.25 ഇഞ്ച് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം (ഒന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഒന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും), ബാറ്ററി ടെമ്പറേച്ചർ മാനേജ്‌മെന്റ് സിസ്റ്റം, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, നാല് USB പോർട്ടുകൾ, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്), കൂടാതെ 360-ഡിഗ്രി ക്യാമറ തുടങ്ങിയവ ലഭിക്കും.

Read more: വിൽപ്പന ചൂടപ്പം പോലെ! രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടൊയോട്ട മോഡലിന് വില കൂട്ടി!

യെപ്പ് ഇലക്ട്രിക് എസ്‌യുവിയിൽ 28.1kWh ലിഥിയം-അയൺ ഫോസ്ഫേറ്റ് ബാറ്ററിയും 68bhp ഇലക്ട്രിക് മോട്ടോറും സജ്ജീകരിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ 303 കിലോമീറ്റർ വരെ (CLTC പ്രകാരം) ഇത് വാഗ്ദാനം ചെയ്യുന്നു. ബാറ്ററി പാക്ക് DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 35 മിനിറ്റിലും (30% മുതൽ 80% വരെ) എസി ചാർജർ 8.5 മണിക്കൂറിലും (20% മുതൽ 80% വരെ) ചാർജ് ചെയ്യാം എന്നാണ് കമ്പനി പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios