ടാറ്റാ ടിയാഗോയുമായി കൂട്ടിയിടിച്ചു, തലകുമ്പിട്ട് കേശാദിപാദം തൊഴുത് മാരുതിയുടെ പിക്കപ്പ് ട്രക്ക്!

അപകടത്തില്‍ ടാറ്റ ടിയാഗോയിലെ യാത്രികര്‍ ഒരു പോറലുപോലുമേല്‍ക്കാതെ രക്ഷപ്പെട്ടെന്ന് ഉടമയായ ശിവകുമാര്‍ പറയുന്നു. എന്നാല്‍ മാരുതി പിക്കപ്പിന്‍റെ നില ദയനീയമായിരുന്നു. അപകടത്തില്‍പ്പെട്ട മാരുതി ക്യാരി പിക്കപ്പ് തകിടം മറിഞ്ഞ് കൊടിമരം പോലെ തലകുത്തനെ നിന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Maruti Suzuki Super Carry Pick Truck came to upside down after colliding with Tata Tiago prn

രുക്കുറപ്പുള്ള വാഹന മോഡലുകള്‍ കൊണ്ട് യാത്രികരുടെ സുരക്ഷ ഊട്ടിയുറപ്പിക്കുന്ന ടാറ്റാ മോട്ടോഴ്‍സിന്‍റെ മികവ് അടുത്തകാലത്തായി കൂടുതല്‍ പ്രസിദ്ധി ആര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ളൊരു വാഹനമാണ് ടാറ്റ ടിയാഗോ . എൻട്രി ലെവല്‍ ഹാച്ച്ബാക്കായ ടിയാഗോയുടെ ദൃഢമായ ബിൽഡ് ക്വാളിറ്റിക്കും ഏറെ പേരുകേട്ട സുരക്ഷയ്ക്കും തെളിവാകുന്ന ഒരു അപകടത്തിന്‍റെ കഥയാണ് കർണാടകയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്.

കര്‍ണാടകയിലെ ദാവണഗരെയ്ക്ക് സമീപമായിരുന്നു ഈ അപകടം എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാരുതിയുടെ പിക്ക് അപ്പ് ട്രക്കായ സൂപ്പര്‍ കാരിയുമായി ടാറ്റാ ടിയാഗോ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ടാറ്റ ടിയാഗോയിലെ യാത്രികര്‍ ഒരു പോറലുപോലുമേല്‍ക്കാതെ രക്ഷപ്പെട്ടെന്ന് ഉടമയായ ശിവകുമാര്‍ പറയുന്നു. എന്നാല്‍ മാരുതി പിക്കപ്പിന്‍റെ നില ദയനീയമായിരുന്നു. അപകടത്തില്‍പ്പെട്ട മാരുതി ക്യാരി പിക്കപ്പ് തകിടം മറിഞ്ഞ് കൊടിമരം പോലെ തലകുത്തനെ നിന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ ടിയാഗോ ഉടമ ശിവകുമാര്‍ ആണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 

അപകടത്തിന്റെ ശരിയായ കാരണം ഇതുവരെ വ്യക്തമല്ല. ടിയാഗോ കാര്‍ ഉടമക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മാരുതി സുസുക്കി ക്യാരി പിക്ക് അപ്പ് ട്രക്കില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് മറിഞ്ഞു. അപകടത്തില്‍ ടിയാഗോയുടെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എങ്കിലും യാത്രികര്‍ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇതോടെ ഉടമ തന്റെ കാറിന്റെ നിർമ്മാണത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. അപകടത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി പുറത്തുവന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, ബോഡി ഷെല്ലിന് കാര്യമായ കേടുകള്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് കാറിന്റെ ഉടമയ്ക്ക് വലിയ പരിക്കുകളില്ലാതെ നടക്കാൻ കഴിഞ്ഞത്. പിക്ക് അപ്പ് ട്രക്ക് ഡ്രൈവറും അപകടനില തരണം ചെയ്തതായി പറയപ്പെടുന്നു.

അതേസമയം ടാറ്റ ടിയാഗോ ഉടമകൾ തങ്ങളുടെ ജീവൻ രക്ഷിച്ചതിന് കാറിന്റെ നിർമ്മാണത്തെ പ്രശംസിച്ച സമാന സംഭവങ്ങളിൽ ഒന്ന് മാത്രമാണിത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റ് ചെയ്‍ത ടാറ്റ ടിയാഗോ സുരക്ഷയ്ക്ക് നാല് സ്റ്റാറുകള്‍ സ്വന്തമാക്കിയരുന്നു. കൂടാതെ അതിന്റെ ബോഡി ഘടന സ്ഥിരതയുള്ളതും അധിക ലോഡിംഗിനെ നേരിടാൻ ശേഷിയുള്ളതുമാണെന്നും റേറ്റുചെയ്തു.

നിലവില്‍ ടാറ്റ ടിയാഗോ പെട്രോൾ, പെട്രോൾ-സിഎൻജി, ഇലക്ട്രിക്ക് എന്നിങ്ങനെ ഒന്നിലധികം ഇന്ധന ഓപ്ഷനുകളിൽ ലഭ്യമാണ്.  ടാറ്റ മോട്ടോഴ്‌സിന്റെ എൻട്രി ലെവൽ ഓഫറിംഗിനെ പ്രതിനിധീകരിക്കുന്ന ഈ കാറിന്‍റെ അടിസ്ഥാന ട്രിമ്മിന് 5.6 ലക്ഷം രൂപയാണ് വില. ഇരട്ട എയർബാഗുകളും എബിഎസും സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായി ലഭിക്കുന്നു. ടിയാഗോ പെട്രോൾ, പെട്രോൾ-സിഎൻജി മോഡലുകളിൽ 1.2 ലിറ്റർ-3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഉപയോഗിക്കുന്നു. ഈ എഞ്ചിൻ പെട്രോളിൽ ഓടുമ്പോൾ 84 ബിഎച്ച്പി കരുത്തും 115 എൻഎം ടോര്‍ക്കും സൃഷ്‍ടിക്കുന്നു. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ ഈ എഞ്ചിൻ 72 ബിഎച്ച്പി കരുത്തും 95 എൻഎം ടോര്‍ക്കും സൃഷ്‍ടിക്കുന്നു.  

19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്റി പായ്ക്ക് ഓപ്ഷനുകളിലാണ് ടാറ്റ ടിയാഗോ ഇവി വരുന്നത്. ടാറ്റ ടിയാഗോയുടെ ഇലക്ട്രിക് വേരിയന്റുകളിൽ 72 ബിഎച്ച്പി-114 എൻഎം ഇലക്ട്രിക് മോട്ടോറാണ് ഹാച്ച്ബാക്കിന്റെ മുൻ ചക്രങ്ങൾക്ക് കരുത്ത് പകരുന്നത്. രണ്ട് ബാറ്ററി പായ്ക്കുകൾ ലഭ്യമാണ് - 250 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചുള്ള ചെറിയ ഒന്ന് (19.2 kWh), വലുത് (24 kWh) 315 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച്.  ചെറിയ ബാറ്ററി പായ്ക്ക് 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വലിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നും ടാറ്റാ മോട്ടോഴ്സ് പറയുന്നു. 8.49 ലക്ഷം രൂപ മുതലാണ് ടാറ്റ ടിയാഗോ ഇവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. പെട്രോള്‍, സിഎന്‍ജി വേരിയന്റുകളെ പോലെ ടിയാഗോ ഇവിയിലും ഇരട്ട എയര്‍ബാഗുകളും എബിഎസും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.

ഓടിക്കൊണ്ടിരുന്ന എക്‌സ്‌യുവി 700ന് തീപിടിച്ച സംഭവം, തങ്ങളുടെ തെറ്റല്ലെന്ന് മഹീന്ദ്ര

Latest Videos
Follow Us:
Download App:
  • android
  • ios