"എന്തോ, മാരുതിയെ ഇഷ്‍ടമാണ് ആളുകൾക്ക്.." അരങ്ങേറ്റ മാസത്തില്‍ തന്നെ ഹിറ്റടിച്ച് പുത്തൻ ഗ്രാൻഡ് വിറ്റാര!

സെപ്റ്റംബർ 26 മുതൽ ആണ് മാരുതി പുത്തൻ ഗ്രാൻഡ് വിറ്റാരയുടെ ഡെലിവറികൾ ആരംഭിച്ചത്. 

Maruti Suzuki Sold 4,800 Grand Vitara In Its Debut Month

തീർച്ചയായും ഈ വർഷത്തെ ഏറ്റവും വലിയ പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടേത്. സെപ്റ്റംബര്‍ ഒടുവിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ആദ്യമാസം തന്നെ വമ്പൻ വില്‍പ്പനയാണ് പുത്തൻ ഗ്രാൻഡ് വിറ്റാര സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ മാസത്തിൽ ഗ്രാൻഡ് വിറ്റാരയുടെ 4,800 യൂണിറ്റുകൾ കമ്പനി ഡെലിവറി ചെയ്‍തു കഴിഞ്ഞു എന്നാണ് കണക്കുകള്‍. സെപ്റ്റംബർ 26 മുതൽ ആണ് മാരുതി പുത്തൻ ഗ്രാൻഡ് വിറ്റാരയുടെ ഡെലിവറികൾ ആരംഭിച്ചത്. 

'ആരാധകരെ ശാന്തരാകുവിന്‍'; ഇതാ കാത്തിരുന്ന പ്രഖ്യാപനം; സസ്പെന്‍സ് പൊളിച്ച് മാരുതി, സ്വപ്ന എസ്‍യുവിയുടെ വില

ഈ എസ്‌യുവി മോഡൽ ലൈനപ്പ് 10 വേരിയന്റുകളിലും ആറ് ട്രിമ്മുകളിലും ആണ് എത്തുന്നത്. ഇവയുടെ എക്സ്ഷോറൂം വില 10.45 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ്.  മൊത്തം ബുക്കിംഗിന്റെ 40 ശതമാനം (അല്ലെങ്കിൽ 24,000 യൂണിറ്റുകൾ) എസ്‌യുവിയുടെ ഹൈബ്രിഡ് വേരിയന്റുകള്‍ക്കാണ് ലഭിക്കുന്നത് എന്ന് മാരുതി സുസുക്കിയിലെ സീനിയർ ഇഡി, മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ശശാങ്ക് ശ്രീവാസ്‍തവ വെളിപ്പെടുത്തിയതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഗ്രാൻഡ് വിറ്റാര എസ്‌യുവിക്കായി കമ്പനിക്ക് ഇതുവരെ 60,000 ബുക്കിംഗുകൾ ലഭിച്ചു.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം 103bhp, 1.5L K15C പെട്രോൾ മൈൽഡ് ഹൈബ്രിഡ് എഞ്ചിനിലാണ് മാരുതി ഗ്രാൻഡ് വിറ്റാര വരുന്നത്. എഡബ്ല്യുഡി സിസ്റ്റം ടോപ്പ്-എൻഡ് മൈൽഡ് ഹൈബ്രിഡ് മാനുവൽ വേരിയന്റിനൊപ്പം മാത്രം വാഗ്ദാനം ചെയ്യുന്നു.

ലക്ഷം ലക്ഷം പിന്നാലെ; ബുക്കിംഗില്‍ സൂപ്പര്‍സ്റ്റാര്‍, കാത്തിരിപ്പ് 20 മാസം വരെ; പുത്തന്‍ സ്പോര്‍പിയോ വൻ ഹിറ്റ്

മൈൽഡ് ഹൈബ്രിഡ് ഗ്രാൻഡ് വിറ്റാര മാനുവൽ പതിപ്പിന് 21.11kmpl ഉം ഓട്ടോമാറ്റിക് വേരിയന്റിന് 20.58kmpl ഉം മാനുവൽ AWD വേരിയന്റിന് 19.38kmpl ഉം ഇന്ധനക്ഷമത നൽകുമെന്ന് അവകാശപ്പെടുന്നു. ടൊയോട്ടയുടെ 92bhp, 1.5L, 3-സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും (79bhp/141Nm) ഓഫറിൽ ലഭ്യമാണ്. ഇതിന്റെ സംയുക്ത പവർ ഔട്ട്പുട്ട് 115 ബിഎച്ച്പിയാണ്. ഇ-സിവിടി ഗിയർബോക്‌സുള്ള ശക്തമായ ഹൈബ്രിഡ് മാരുതി ഗ്രാൻഡ് വിറ്റാര 27.97 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്. 

ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, ലെതറെറ്റ് സ്റ്റിയറിംഗ് വീൽ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പുഡിൽ ലാമ്പുകൾ, നവീകരിച്ച സൗണ്ട് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ടോപ്പ് എൻഡ് വേരിയന്‍റായ ആൽഫ പ്ലസ് ട്രിമ്മിനായി കമ്പനി നീക്കിവച്ചിരിക്കുന്നു. ഗോൾഡ് ആക്‌സന്റുകളോട് കൂടിയ കറുത്ത നിറത്തിലുള്ള ഇന്റീരിയർ, പനോരമിക് സൺറൂഫ്, 7.0 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, 9.0 ഇഞ്ച് സ്‍മാര്‍ട്ട് പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആംബിയന്റ് ഡോർ ലൈറ്റിംഗ്, ഡാഷ്‌ബോർഡ് ആംബിയന്റ് ലൈറ്റിംഗ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജർ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയാണ് ഇതിന്റെ മറ്റ് ചില പ്രധാന സവിശേഷതകൾ.  

ആകെപ്പാടെ കണ്‍ഫ്യൂഷനായല്ലോ! ടാറ്റയുണ്ട്, മാരുതിയുണ്ട്, മഹീന്ദ്രയുണ്ട്, ടൊയോട്ടയുമുണ്ട്; വന്‍ പോര്, വിവരങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios