വമ്പൻ ഇവി പ്ലാനുകളുമായി മാരുതി സുസുക്കി, വരുന്നത് ആറ് കിടിലൻ മോഡലുകൾ

 2030-31 സാമ്പത്തിക വർഷത്തോടെ രാജ്യത്ത് ആറ് ഇലക്ട്രിക് വാഹനങ്ങൾ (ഇവി) അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചു. 

Maruti Suzuki planning to introduce six new EVs prn

രാജ്യത്തെ നിരത്തുകളിലേക്ക് വമ്പൻ ഇലക്ട്രിക്ക് വാഹന പദ്ധതികളുമായി ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി. 2030-31 സാമ്പത്തിക വർഷത്തോടെ രാജ്യത്ത് ആറ് ഇലക്ട്രിക് വാഹനങ്ങൾ (ഇവി) അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചു. നിലവിൽ, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി പെട്രോൾ എഞ്ചിനുകളും സിഎൻജി സാങ്കേതികവിദ്യയും ഉള്ള വാഹനങ്ങൾ മാത്രമാണ് ഓപ്ഷണലായി വാഗ്‍ദാനം ചെയ്യുന്നത്.

ഇന്ത്യൻ ഇലക്‌ട്രിക് കാർ ഫീൽഡ് പൂർണ്ണമായും ടാറ്റ മോട്ടോഴ്‌സാണ് ആധിപത്യം പുലർത്തുന്നത്. എന്നാൽ മാരുതി സുസുക്കി ഈ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിന് മാത്രമല്ല, അതിൽ ശക്തമായ പങ്കാളിത്തം നേടാനും തീരുമാനിച്ചിരിക്കുകയാണ്. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഇവിഎക്സ് കൺസെപ്റ്റ് ഇലക്‌ട്രിക് വാഹനവും പരീക്ഷണ ഓട്ടത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഒപ്പം വാഗൺആർ ഇലക്‌ട്രിക്ക് പതിപ്പും നിരവധി തവണ പരീക്ഷണ ഓട്ടങ്ങളിൽ കണ്ടിട്ടുണ്ട്.

35 കിമി മൈലേജ്, 4.80 ലക്ഷം വില, ഉടയാത്ത സുരക്ഷ;ഇത് ടാക്സി ഡ്രൈവര്‍മാരെ നെഞ്ചോട് ചേര്‍ത്ത മാരുതി മാജിക്ക്!

ഇത്രകാലവും ഇലക്ട്രിക്ക് വാഹനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയും സിഎൻജി മോഡലുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമായിരുന്നു മാരുതി സുസുക്കിയുടേത്. എന്നാൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് മോഡലിനെ കമ്പനി അവഗണിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. രാജ്യത്തെ ആദ്യത്തെ മാരുതി സുസുക്കി ഇവി 2024-25 സാമ്പത്തിക വർഷത്തിൽ ഇറങ്ങും.

2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച eVX കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും മാരുതി സുസുക്കിയിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനം. ഈ ഇലക്ട്രിക് എസ്‌യുവി അടുത്തിടെ പോളണ്ടിലെ തെരുവുകളിൽ പരീക്ഷണം നടത്തിയിരുന്നു. പൂര്‍ണമായും മറച്ചനിലയിലുള്ള വാഹനം ചാർജിംഗ് സ്റ്റേഷനിൽ ചാർജ് ചെയ്യുന്നതിനിടെയാണ് ക്യാമറയില്‍ പതിഞ്ഞത്. 

eVX ഒരു സമർപ്പിത ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ഇലക്ട്രിക് സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിൽ ബാറ്ററി പായ്ക്ക് തറയ്ക്ക് താഴെയായി സ്ഥാപിച്ചിരിക്കുന്നു. ഇത് യാത്രിക്കാർക്ക് ധാരാളം ക്യാബിൻ സ്ഥലം നല്‍കുന്നു. ടെസ്‌ലയുടെ ഇവികൾ, ഹ്യുണ്ടായ് അയോണിക്ക് 5, കിയ ഇവി6 എന്നിവയാണ് ഇലക്ട്രിക് സ്കേറ്റ്‌ബോർഡ് ആർക്കിടെക്ചർ ഉപയോഗിക്കുന്ന മറ്റു ചില ഇലക്ട്രിക്ക് വാഹനങ്ങൾ.

4,300 എംഎം നീളവും 1,800  എംഎം വീതിയും 1,600  എംഎം ഉയരവും eVX കൺസെപ്റ്റിന് ലഭിക്കുന്നു. പ്രൊഡക്ഷൻ പതിപ്പിനും സമാനമായ വലുപ്പം പ്രതീക്ഷിക്കാം. 60 kWh ബാറ്ററി പായ്ക്ക് ഇവിയിൽ സജ്ജീകരിക്കുമെന്ന് മാരുതി സുസുക്കി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ലോഞ്ച് ചെയ്യുമ്പോൾ, ഒറ്റ ചാർജിൽ 550 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകാൻ മാരുതി സുസുക്കി ഇവിഎക്സ് ഇലക്ട്രിക് വാഹനത്തിന് കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വീട്ടുമുറ്റങ്ങളിലേക്ക് മാരുതി ഇന്നോവ ഉരുണ്ടുതുടങ്ങി, ഹൈലൈറ്റുകള്‍ കൊതിപ്പിക്കും മൈലേജും ഞെട്ടിക്കും വിലയും!

Latest Videos
Follow Us:
Download App:
  • android
  • ios