മാരുതിയുടെ ഈ ഇന്ത്യൻ മോഡലുകള്‍ ഓസ്ട്രേലിയയിലേക്കും

പുതിയ ജിംനി എൽഡബ്ല്യുബി വേരിയന്‍റും ഫ്രോങ്ക്സ് ക്രോസ്ഓവറും ഓസ്ട്രേലിയൻ വിപണികളിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  

Maruti Suzuki Jimny And Fronx To Be Exported To Australia prn

2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി അഞ്ച് വാതിലുകളുള്ള ജിംനി, ഫ്രോങ്‌ക്‌സ് ക്രോസ്ഓവർ എന്നിവ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ലാറ്റിന്‍ അമേരിക്കയിലേക്കും ഇന്തോനേഷ്യയിലേക്കും കമ്പനി ഇതിനകം ഗ്രാൻഡ് വിറ്റാര കയറ്റുമതി ചെയ്യുന്നുണ്ട്. ഇപ്പോഴിതാ പുതിയ ജിംനി എൽഡബ്ല്യുബി വേരിയന്‍റും ഫ്രോങ്ക്സ് ക്രോസ്ഓവറും ഓസ്ട്രേലിയൻ വിപണികളിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  പുതിയ മോഡലുകൾ ഇന്ത്യയിൽ നിർമ്മിച്ച് ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യും.

അഞ്ച് വാതിലുകളുള്ള മാരുതി സുസുക്കി ജിംനി ബ്രാൻഡിന്റെ ഗുഡ്ഗാവ് ആസ്ഥാനമായുള്ള പ്ലാന്റിലും ഫ്രോങ്ക്സ് ക്രോസ്ഓവർ ഗുജറാത്തിലെ സുസുക്കിയുടെ പ്രൊഡക്ഷൻ പ്ലാന്റിലുമാണ് നിർമ്മിക്കുക. അഞ്ച് ഡോർ ജിംനിക്ക് 2,590 എംഎം വീൽബേസ് ഉണ്ട്. ഇത് മൂന്ന് ഡോർ മോഡലിനേക്കാൾ 300 എംഎം നീളമുള്ളതാണ്. ക്യാബിനിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കുന്നതിനായി നീളം 300 എംഎം വർദ്ധിപ്പിച്ചു.

103 ബിഎച്ച്‌പിയും 134 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ കെ15ബി പെട്രോൾ എഞ്ചിനാണ് അഞ്ച് ഡോറുകളുള്ള ജിംനിക്ക് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. ഇത് സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ എഡബ്ല്യുഡി സിസ്റ്റവും മാനുവൽ ട്രാൻസ്ഫർ കെയ്സും 2WD-ഹൈ, 4WD-ഹൈ, 4WD-ലോ മോഡുകളുള്ള ലോ-റേഞ്ച് ഗിയർബോക്‌സും നൽകുന്നു. എസ്‌യുവിക്ക് 36 ഡിഗ്രി അപ്രോച്ച് ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും 24 ഡിഗ്രി ബ്രേക്ക് ഓവർ ആംഗിളും ഉണ്ട്. ഫോഴ്‌സ് ഗൂർഖയേക്കാൾ ഗ്രൗണ്ട് ക്ലിയറൻസുണ്ട് വാഹനത്തിന്. 

"ആറ്റിലേക്കച്ചുതാ.." ഇലക്ട്രിക് വണ്ടി വാങ്ങാനോ പ്ലാൻ? ഇതാ നിങ്ങൾ അറിയാത്ത അഞ്ച് 'ഭീകര' പ്രശ്‍നങ്ങൾ!

മാരുതി സുസുക്കി ഫ്രോങ്ക്സ് അടിസ്ഥാനപരമായി ഒരു ക്രോസ്ഓവർ ആണ്. ഇത് നെക്സ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്കിലൂടെ വിൽക്കും. ബലേനോ ഹാച്ച്ബാക്കിന് അടിസ്ഥാനമിടുന്ന സുസുക്കിയുടെ ഹാര്‍ടെക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ ക്രോസ്ഓവർ. ഒരു പുതിയ 1.0L, മൂന്ന് സിലിണ്ടർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ, 1.2L, 4-സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ രണ്ട് മോട്ടോറുകൾക്കും ലഭിക്കും. ടർബോ യൂണിറ്റിന് 100ബിഎച്ച്പിയും 147.6എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും, അതേസമയം ഡ്യുവൽജെറ്റ് എഞ്ചിൻ 90ബിഎച്ച്പിയും 113എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്‍ഷനുകളിൽ  അഞ്ച് സ്പീഡ് മാനുവൽ, ബൂസ്റ്റർജെറ്റ് എൻജിനുള്ള ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ, നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റുള്ള എഎംടി യൂണിറ്റ് എന്നിവ ഉൾപ്പെടും. 

Latest Videos
Follow Us:
Download App:
  • android
  • ios