മാരുതി പ്ലാന്‍റില്‍ ജിംനികള്‍ പിറന്നുതുടങ്ങി, ആഹ്ളാദത്തില്‍ വാഹനപ്രേമികള്‍

മാനുവൽ പതിപ്പിന് ഏകദേശം ആറ് മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ട്. ഓട്ടോമാറ്റിക് പതിപ്പിന് ഏകദേശം ഏഴ് മുതല്‍ എട്ട് മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടാകും.

Maruti Suzuki Jimny 5-door production begins prn

രാജ്യത്തെ വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് ഡോർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയായ ജിംനിയുടെ ഉത്പാദനം മാരുതി സുസുക്കി തങ്ങളുടെ ഗുഡ്‍ഗാവ് ആസ്ഥാനമായുള്ള പ്ലാന്റിൽ ആരംഭിച്ചു. മാരുതി സുസുക്കി ജിംനി 2023 ജൂണിൽ നമ്മുടെ വിപണിയിൽ അവതരിപ്പിക്കും. 2023 ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്ത ഈ പുതിയ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിക്ക് ഏകദേശം 25,000 പ്രീ-ഓർഡറുകൾ ലഭിച്ചു. മാനുവൽ പതിപ്പിന് ഏകദേശം ആറ് മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ട്. ഓട്ടോമാറ്റിക് പതിപ്പിന് ഏകദേശം ഏഴ് മുതല്‍ എട്ട് മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടാകും.

പ്രതിവർഷം ഒരുലക്ഷം യൂണിറ്റ് ജിംനി ഉൽപ്പാദിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നു. മൊത്തം ഉല്‍പ്പാദനത്തിന്‍റെ നാലില്‍ ഒന്ന് കയറ്റുമതി വിപണികൾക്കായി നീക്കിവയ്ക്കും. രാജ്യത്ത് പ്രതിമാസം 7000 യൂണിറ്റുകൾ വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ സെറ്റ, ആൽഫ എന്നീ രണ്ട് ട്രിം ലെവലുകളിൽ എസ്‌യുവി വാഗ്ദാനം ചെയ്യും. അഞ്ച് സിംഗിൾ ടോണിലും രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും ഇത് ലഭിക്കും. കൈനറ്റിക് യെല്ലോ + ബ്ലൂഷ് ബ്ലാക്ക് റൂഫ്, സിസിൽ റെഡ് + ബ്ലൂഷ് ബ്ലാക്ക് റൂഫ്, നെക്സ ബ്ലൂ, ബ്ലൂഷ് ബ്ലാക്ക്, സിസ്ലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ, പേൾ ആർട്ടിക് വൈറ്റ് തുടങ്ങിയവയാണ് നിരഭേദങ്ങള്‍. 

മികച്ച ഇന്ധനക്ഷമതയ്ക്കായി 1.5 ലിറ്റർ K15B 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ 103PS പവറും 134Nm ടോർക്കും പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ 5-സ്പീഡ് മാനുവലും 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. കുറഞ്ഞ റേഞ്ച് ഗിയർബോക്‌സുള്ള സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4×4 ഡ്രൈവ്‌ട്രെയിൻ ഇതിന് ലഭിക്കുന്നു. എസ്‌യുവിക്ക് 36 ഡിഗ്രി അപ്രോച്ച് ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും 24 ഡിഗ്രി ബ്രേക്ക് ഓവർ ആംഗിളും ഉണ്ട്. പരുക്കൻ ലാഡർ-ഓൺ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി, എസ്‌യുവിക്ക് 210 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്.

ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ തുടങ്ങിയ സംവിധാനങ്ങളാണ് ഈ എസ്‌യുവിയില്‍ സുരക്ഷ ഒരുക്കാനായി ഉള്ളത്. നെക്സ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്കിലൂടെയാണ് പുതിയ ജിംനി വിൽക്കുന്നത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി ഓൺലൈൻ വഴിയോ അംഗീകൃത നെക്സ ഡീലർഷിപ്പുകള്‍ വഴിയോ 25,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. വാഹനത്തിന് 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios