വീട്ടുമുറ്റങ്ങളിലേക്ക് മാരുതി ഇന്നോവ ഉരുണ്ടുതുടങ്ങി, ഹൈലൈറ്റുകള്‍ കൊതിപ്പിക്കും മൈലേജും ഞെട്ടിക്കും വിലയും!
ചെറുകിട, ഹാച്ച്ബാക്ക് മോഡലുകൾക്ക് പേരുകേട്ട കമ്പനിയായ മാരുതി സുസുക്കി ഇതാദ്യമായാണ് പ്രീമിയം എംപിവി രംഗത്തേക്ക് പ്രവേശിക്കുന്നത്. ഗ്രാൻഡ് വിറ്റാര , ജിംനി, ഫ്രോങ്‌ക്‌സ് , ബ്രെസ തുടങ്ങിയ എസ്‌യുവി മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്താണ് മാരുതി ഇൻവിക്ടോ എത്തുന്നത്. എസ്‌യുവി സബ് സെഗ്‌മെന്റുകളിൽ മാരുതി സുസുക്കി വലിയ തോതിൽ മുന്നേറുമ്പോഴും, പ്രീമിയം എംപിവി സെഗ്‌മെന്റിൽ ഇന്നോവ ക്രിസ്റ്റ , ഇന്നോവ ഹൈക്രോസ് മോഡലുകൾ പൂർണ്ണമായും ആധിപത്യം പുലർത്തുന്നതിനാൽ ഇൻവിക്‌റ്റോ മാരുതിയെ സംബന്ധിച്ച് ഒരു ഭാഗ്യപരീക്ഷണമായിരിക്കും.
ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡലായ ഇൻവിക്ടോ എംപിവിയെ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. 24.79 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്‍റെ റീബാഡ്‍ജ് പതിപ്പായ ഇൻവിക്ടോ എംപിവിയെ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. വാഹനത്തിന്‍റെ ഉയർന്ന വേരിയന്റിന് 28.42 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ടൊയോട്ട - സുസുക്കി സംയുക്ത സംരഭത്തിന്‍റെ ഭാഗമായി മാരുതി സുസുക്കിയുടെ ആദ്യത്തെ ടൊയോട്ട മോഡലാണ് ഇൻവിക്ടോ. മൂന്ന് വേരിയന്റുകളിലും നാല് നിറങ്ങളിലും ഒരു ഫുൾ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ പവർട്രെയിൻ സജ്ജീകരണത്തിലുമാണ് ഇൻവിക്ടോ എത്തുന്നത്. ഇപ്പോൾ മാരുതി സുസുക്കിയുടെ ഏറ്റവും ചെലവേറിയ ഓഫര്‍ കൂടിയാണ് ഇൻവിക്‌റ്റോ.
ചെറുകിട, ഹാച്ച്ബാക്ക് മോഡലുകൾക്ക് പേരുകേട്ട കമ്പനിയായ മാരുതി സുസുക്കി ഇതാദ്യമായാണ് പ്രീമിയം എംപിവി രംഗത്തേക്ക് പ്രവേശിക്കുന്നത്. ഗ്രാൻഡ് വിറ്റാര , ജിംനി, ഫ്രോങ്‌ക്‌സ് , ബ്രെസ തുടങ്ങിയ എസ്‌യുവി മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്താണ് മാരുതി ഇൻവിക്ടോ എത്തുന്നത്. എസ്‌യുവി സബ് സെഗ്‌മെന്റുകളിൽ മാരുതി സുസുക്കി വലിയ തോതിൽ മുന്നേറുമ്പോഴും, പ്രീമിയം എംപിവി സെഗ്‌മെന്റിൽ ഇന്നോവ ക്രിസ്റ്റ , ഇന്നോവ ഹൈക്രോസ് മോഡലുകൾ പൂർണ്ണമായും ആധിപത്യം പുലർത്തുന്നതിനാൽ ഇൻവിക്‌റ്റോ മാരുതിയെ സംബന്ധിച്ച് ഒരു ഭാഗ്യപരീക്ഷണമായിരിക്കും.
നേരത്തെ സൂചിപ്പിച്ചതുപോലെ, ഇൻവിക്റ്റോ അടിസ്ഥാനപരമായി ഇന്നോവ ക്രിസ്റ്റയുടെ റീബാഡ്‍ജ് ചെയ്‍ത പതിപ്പാണ്. പക്ഷേ ചില കാര്യമായ ബാഹ്യ ഡിസൈൻ മാറ്റങ്ങളുണ്ട് വാഹനത്തിന്. മുമ്പില്‍ ഇൻവിക്ടോയ്ക്ക് പുതിയ ഗ്രില്ലും ചെറുതായി പരിഷ്‍കരിച്ച ബമ്പര്‍ ലഭിക്കുന്നു. മെഷീൻ-കട്ട് അലോയ് വീലുകൾക്കായി ഒരു പുതിയ രൂപകൽപ്പനയോടെ പ്രൊഫൈൽ നിലനിർത്തിയിട്ടുണ്ട്. അതേസമയം പുതുക്കിയ ബാഡ്‌ജിംഗിനായി പിൻഭാഗം മാറ്റമില്ലാതെ തുടരുന്നു. ഇൻവിക്ടോയ്ക്ക് ഒരു എസ്‌യുവിയുടെ സ്റ്റൈലിംഗ് ഉണ്ടെന്നും എന്നാൽ ഒരു എംപിവിയുടെ പ്രായോഗിക വശങ്ങളോട് കൂടിയാണെന്നും മാരുതി സുസുക്കി പറയുന്നു. 4,755 എംഎം നീളവും 1,850 എംഎം വീതിയും 1,795 എംഎം ഉയരവുമുണ്ട് മാരുതി ഇൻവിക്ടോയ്ക്ക്. മൂന്ന് നിര ഇരിപ്പിടങ്ങളും സഹിതം 239 ലിറ്ററാണ് ബൂട്ട് സ്പേസ്. ഇത് 600 ലിറ്ററിലധികം വർധിപ്പിക്കാം. ഗ്രില്ലിലെ ക്രോസ്‌ബാറുകൾ ഗ്രാൻഡ് വിറ്റാരയുടെ മുഖത്ത് സജ്ജീകരിച്ചതിന് സമാനമായി കാണുന്നു. ഉയർത്തിയ ഫ്രണ്ട് ഹുഡ് ഉണ്ട് ഇൻവിക്ടോയ്ക്ക്. എൽഇഡി ഹെഡ്‌ലൈറ്റും ടെയിൽ ലൈറ്റും അതിന്റെ പ്രീമിയം വിഷ്വൽ അപ്പീലിന് അടിവരയിടാൻ ശ്രമിക്കുന്നു.
അകത്ത്, സെന്റർ കൺസോളിനായി ഷാംപെയ്ൻ ഗോൾഡ് ആക്‌സന്റുകളുള്ള ഒരു കറുത്ത ക്യാബിൻ ലഭിക്കും. സെറ്റ വേരിയന്റിന് ഏഴ് സീറ്റുകള്‍ ഉള്ള കോൺഫിഗറേഷനായി ലഭിക്കും. അതേസമയം ടോപ്പ്-സ്പെക്ക് ആൽഫ പ്ലസ് വേരിയന്റിന് ഏഴ് സീറ്റ് ലേഔട്ട് മാത്രമേ നൽകൂ. ക്യാബിനിൽ ധാരാളം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉണ്ട്, ലംബമായി നീട്ടിയ സെന്റർ കൺസോൾ കൂടാതെ ഏഴ്, എട്ട് സീറ്റുകളുള്ള ലേഔട്ടുകളുമുണ്ട്. ഏഴ് സീറ്റുകളുള്ള ലേഔട്ടിൽ മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കും.
മൂന്ന് നിരകളുള്ള വാഹനമാണ് ഇൻവിക്ടോ. സ്ഥലം മാത്രമല്ല, ഒട്ടനവധി സവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 10.1 ഇഞ്ച് ഡിസ്‌പ്ലേയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർ അഡ്ജസ്റ്റ്‌മെന്റ്, 360-ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകൾ ടോപ്പ്-സ്പെക്ക് ഇൻവിക്ടോയ്ക്ക് ലഭിക്കുന്നു. സുരക്ഷയ്ക്കായി എല്ലാ പതിപ്പുകൾക്കും ആറ് എയർബാഗുകൾ, ടിപിഎംഎസ്, ഇബിഡി ഉള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ പ്രോഗ്രാം, ഇ-ബ്രേക്ക്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകൾ എന്നിവ ലഭിക്കും. ഇൻവിക്ടോയിലെ സുസുക്കി കണക്ട് 50-ല്‍ അധികം റിമോട്ട് ഫംഗ്‌ഷണാലിറ്റികൾ വാഗ്ദാനം ചെയ്യുന്നു. മാരുതി സുസുക്കി മോഡലിലെ ആദ്യ ഇ-കോൾ പ്രവർത്തനവും ഇത് വാഗ്ദാനം ചെയ്യുന്നു.
2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇൻവിക്ടോയുടെ ഹൃദയം. ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് ഇത് വരുന്നത്. മൊത്തം പവർ ഔട്ട്പുട്ട് കണക്ക് 183 bhp ആണ്.എഞ്ചിൻ e-CVT ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. എംപിവിക്ക് 250 എൻഎം ടോർക്ക് ഉണ്ട്. നോർമൽ, സ്‌പോർട്ട്, ഇക്കോ എന്നീ മൂന്ന് ഡ്രൈവ് മോഡുകളിലാണ് ഇൻവിക്ടോ വരുന്നത്. 9.5 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എംപിവിക്ക് കഴിയും. ലിറ്ററിന് 23.24 കിലോമീറ്ററാണ് ഇൻവിക്ടോയ്ക്ക് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഐസിഇ മോട്ടോറിൽ നിന്ന് 172bhp/188Nm ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഫുൾ ഹൈബ്രിഡും 11bhp/206Nm ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് സെറ്റപ്പുമാണ് ഇൻവിക്ടോയ്ക്ക് കരുത്തേകുന്നത്. മുൻ ചക്രങ്ങളെ പവർ ചെയ്യുന്ന eCVT യുമായി സജ്ജീകരിച്ചിരിക്കുന്നു.
വാഗൺആർ തന്നെ ക്യാപ്റ്റൻ, ലക്ഷംലക്ഷം പിന്നാലെ!
മാരുതി ഇൻവിക്ടോയുടെ പ്രധാന എതിരാളി ടൊയോട്ട ഇന്നോവ ഹൈക്രോസ് ആണ്. ഒപ്പം ഹ്യൂണ്ടായ് അൽകാസർ, എംജി ഹെക്ടർ പ്ലസ് എന്നിവയുടെ ടോപ്പ്-സ്പെക്ക് പതിപ്പുകളും ഈ പ്രീമിയം എംപിവിയുടെ എതിരാളികളായിരിക്കും. നെക്‌സ ഡീലർഷിപ്പുകളിൽ മാരുതി സുസുക്കി ഇൻവിക്‌റ്റോയുടെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിനകം 6,200 ബുക്കിംഗുകൾ ലഭിച്ചതായി മാരുതി സുസുക്കി പറയുന്നു. ഇന്നോവ ഹൈക്രോസിനായി ദീർഘനാള്‍ കാത്തിരിക്കുന്നവർക്ക് ഇൻവിക്ടോ വീട്ടുമുറ്റത്തേക്ക് എത്തിക്കുന്നത് പരിഗണിക്കാം.