Asianet News MalayalamAsianet News Malayalam

മാരുതിയുടെ ഈ ഏഴ് സീറ്റർ കാറിൽ ആദ്യമായി ക്യാഷ് ഡിസ്‌കൗണ്ട്

മാരുതി സുസുക്കി ഇന്ത്യ ഈ മാസം ആദ്യമായി അതിൻ്റെ ഏറ്റവും വിലകൂടിയതും ആഡംബരവുമായ എംപിവി ഇൻവിക്ടോയ്ക്ക് കിഴിവ്നൽകുന്നതായി റിപ്പോർട്ട്. കമ്പനിയുടെ ചില ഡീലർമാർ ഈ മാസം ഈ കാറിന് 30,000 രൂപ വരെ ക്യാഷ് കിഴിവ് നൽകുന്നു

Maruti Suzuki Invicto 7 seater offered with a discount for the first time in history
Author
First Published Sep 23, 2024, 8:42 AM IST | Last Updated Sep 23, 2024, 8:42 AM IST

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യ ഈ മാസം ആദ്യമായി അതിൻ്റെ ഏറ്റവും വിലകൂടിയതും ആഡംബരവുമായ എംപിവി ഇൻവിക്ടോയ്ക്ക് കിഴിവ്നൽകുന്നതായി റിപ്പോർട്ട്. കമ്പനിയുടെ ചില ഡീലർമാർ ഈ മാസം ഈ കാറിന് 30,000 രൂപ വരെ ക്യാഷ് കിഴിവ് നൽകുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ. കൂടാതെ 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി നൽകുന്നുണ്ട്. എന്നാൽ പഴയ എർട്ടിഗ, XL6 അല്ലെങ്കിൽ ടൂർ എം എന്നിവയിൽ മാത്രമേ ഉപഭോക്താക്കൾക്ക് എക്‌സ്‌ചേഞ്ച് ബോണസിൻ്റെ ആനുകൂല്യം ലഭിക്കൂ. ഒക്ടോബർ 12 വരെ അതായത് ദസറ വരെ ഉപഭോക്താക്കൾക്ക് ഈ കിഴിവിൻ്റെ പ്രയോജനം ലഭിക്കും. 25.21 ലക്ഷം മുതൽ 28.92 ലക്ഷം വരെയാണ് ഇതിൻ്റെ എക്‌സ് ഷോറൂം വില.

മാരുതി ഇൻവിക്ടോയ്ക്ക് ഇൻ്റലിജൻ്റ് ഇലക്ട്രിക് ഹൈബ്രിഡ് സിസ്റ്റമുള്ള 2.0 ലിറ്റർ TNGA എഞ്ചിൻ ലഭിക്കും. ഇത് E-CVT ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് 183 എച്ച്പി പവറും 1250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ കാറിന് 9.5 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം, ഒരു ലിറ്റർ പെട്രോളിൽ അതിൻ്റെ മൈലേജ് 23.24 കിലോമീറ്റർ വരെയാണ്. ടൊയോട്ട ഇന്നോവയെപ്പോലെ, 7 സീറ്റർ കോൺഫിഗറേഷനിലും ഇത് വരുന്നു.

ഇതിന് മസ്കുലർ ക്ലാംഷെൽ ബോണറ്റ്, DRL ഉള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ക്രോം ചുറ്റപ്പെട്ട ഷഡ്ഭുജ ഗ്രിൽ, വിശാലമായ എയർ ഡാം, സിൽവർ സ്‌കിഡ് പ്ലേറ്റുകൾ എന്നിവ ലഭിക്കുന്നു. ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ലെതർ അപ്‌ഹോൾസ്റ്ററിയുള്ള പവർഡ് ഓട്ടോമൻ സീറ്റുകൾ, ഇൻ്റഗ്രേറ്റഡ് മൂഡ് ലൈറ്റിംഗോടുകൂടിയ പനോരമിക് സൺറൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവ ക്യാബിനിൻ്റെ സവിശേഷതകളാണ്.

വൺ ടച്ച് പവർ ടെയിൽഗേറ്റ് മാരുതി സുസുക്കി ഇൻവിക്ടോയിൽ ലഭ്യമാകും. അതായത് ഒരൊറ്റ ടച്ച് കൊണ്ട് ടെയിൽഗേറ്റ് തുറക്കും. കമ്പനിയുടെ അടുത്ത തലമുറ സുസുക്കി കണക്റ്റിനൊപ്പം ആറ് എയർബാഗുകളുടെ സുരക്ഷയും ഇതിന് ലഭിക്കും. ഇതിൻ്റെ നീളം 4755 മില്ലീമീറ്ററും വീതി 1850 മില്ലീമീറ്ററും ഉയരം 1795 മില്ലീമീറ്ററുമാണ്. 8-വിധത്തിൽ ക്രമീകരിക്കാവുന്ന പവർ വെൻ്റിലേറ്റഡ് സീറ്റുകൾ ഇതിലുണ്ട്. മുൻവശത്തെ സീറ്റുകൾ, രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ, സൈഡ് ഫോൾഡബിൾ ടേബിൾ, മൂന്നാം നിരയിലേക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി ഒരു ടച്ച് വാക്ക്-ഇൻ സ്ലൈഡ്, മൾട്ടി-സോൺ താപനില ക്രമീകരണങ്ങൾ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ലഭിക്കും.

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക. 

Latest Videos
Follow Us:
Download App:
  • android
  • ios