ഈ അപകടം ഉച്ചയ്ക്ക്, ജീവൻ നഷ്ടമായത് രണ്ടുപേര്‍ക്ക്; കരുതിയിരിക്കൂ എന്ന് എംവിഡി, 'രാത്രി മത്രമല്ല ഉറക്കം വില്ലൻ'

പത്തനംതിട്ടയിൽ രണ്ടുപേരുടെ മരണത്തിന് കാരണായ അപകടം ചൂണ്ടിക്കാട്ടിയാണ് എംവിഡി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

Two people lost their lives in an accident in the afternoon MVD said that the reason for this accident was not only night

രാത്രി ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ പലതിലു പ്രധാന വില്ലൻ ഉറക്കം തന്നെയാണ്. ഇത്തരം അപകടങ്ങളുടെ ആഘാതവും കനത്തതായിരിക്കുമെന്ന് മുൻകാല അനുഭവങ്ങൾ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ഉറക്കം വന്നാൽ പിന്നെ വണ്ടി നിര്‍ത്തി വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരണമെന്നും, ഉറങ്ങാതെ രാത്രിയും പകലുമായുള്ള യാത്രകൾ ഒഴിവാക്കണമെന്ന്  നിര്‍ദേശങ്ങൾ ഉണ്ടായിട്ടും ഇത്തരം അപകടങ്ങൾ കുറയുന്നില്ല. ഉറക്കം വില്ലനാകുന്നത് രാത്രി മാത്രമല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് എംവിഡി ഒരിക്കൽ കൂടി. പത്തനംതിട്ടയിൽ രണ്ടുപേരുടെ മരണത്തിന് കാരണായ അപകടം ചൂണ്ടിക്കാട്ടിയാണ് എംവിഡി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

കുറിപ്പിങ്ങനെ...

ഇന്ന് ഉച്ചയോടെ പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മാർത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. 

ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല , ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്. എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ  അധ്വാനിച്ചിട്ട് രാത്രിയും രാത്രി മുഴുവൻ ഉറക്കമിളച്ചിട്ട് വീണ്ടും പകലും ഡ്രൈവിംഗ് വീലിന് പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവന് ഭീഷണിയാകുന്ന പ്രവർത്തിയാണ് അതെന്ന്. 

ഡ്രൈവർ നിരന്തരമായ പ്രവർത്തിയും അംഗ ചലനവും തിരക്കേറിയ റോഡിൽ വാഹനം ഓടിക്കുമ്പോൾ ആവശ്യമാണ് എന്നതുകൊണ്ട് തന്നെ ഉറക്കം വരാനുള്ള സാധ്യതം കുറവാണ് എന്നാൽ റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവർത്തിയുടെ ആവശ്യം കുറയുകയും മാത്രമല്ല കൂടെ ഉള്ളവർ ഉറക്കത്തിലേക്ക് പോകുകയും  ചെയ്യുമ്പോൾ ഡ്രൈവറുടെ മനോനിലയെയും അത് ബാധിക്കുന്നു. 

സ്ഥിരമായി ഉറങ്ങുമ്പോൾ കേൾക്കുന്ന പാട്ടുകൾ കേൾക്കുന്നതും കൂടുതൽ ഭക്ഷണം കഴിക്കുന്നതും എല്ലാം ഉറക്കത്തിലേക്ക് നയിച്ചേക്കാം. രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം... അത്തരമൊന്നാണ് ഇന്ന് നടന്നത്. ഉറക്കത്തിൻ്റെ ലക്ഷണം വന്നു കഴിഞ്ഞാൽ, ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ് സുരക്ഷിതം.

രാത്രി യാത്രക്കാരുടെ മുന്‍പില്‍ വച്ച് ബസ് ജീവനക്കാർക്ക് മർദ്ദനം, അക്രമി സംഘം അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios