മൈലേജ് 27 കിമീ! ഈ മാരുതി ജനപ്രിയനെ ബുക്ക് ചെയ്‍ത് കാത്തിരിക്കുന്നത് കാർ 67,000 പേർ
ഇതുകൂടാതെ, ഏഴ് സീറ്റുള്ള ഈ എംപിവിയുടെ സിഎൻജി വേരിയന്റിന്റെ ഡിമാൻഡും കാത്തിരിപ്പും അതിന്റെ പെട്രോൾ വേരിയന്റിനേക്കാൾ വളരെ കൂടുതലാണെന്നും നിർമ്മാതാവ് പറഞ്ഞു.
ജനപ്രിയ മോഡലായ എർട്ടിഗയുടെ ബുക്കിംഗ് കണക്കുകൾ മാരുതി സുസുക്കി പുറത്തുവിട്ടു. കിയ കാരൻസ്, ടൊയോട്ട റൂമിയോൺ എന്നിവയുമായി മത്സരിക്കുന്ന ഈ എംപിവിക്ക് 2023 ഡിസംബർ വരെ 67,000 യൂണിറ്റുകളുടെ ബുക്കിംഗ് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ, ഏഴ് സീറ്റുള്ള ഈ എംപിവിയുടെ സിഎൻജി വേരിയന്റിന്റെ ഡിമാൻഡും കാത്തിരിപ്പും അതിന്റെ പെട്രോൾ വേരിയന്റിനേക്കാൾ വളരെ കൂടുതലാണെന്നും നിർമ്മാതാവ് പറഞ്ഞു.
നിലവിൽ, മാരുതി സുസുക്കി എർട്ടിഗ LXi, VXi, ZXi, ZXi പ്ലസ് വേരിയന്റുകളിൽ ലഭ്യമാണ്. എക്സ്-ഷോറൂം വില 8.64 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ഉപഭോക്താക്കൾക്ക് ഏഴ് വ്യത്യസ്‍ത ബാഹ്യ നിറങ്ങളിൽ നിന്ന് കാർ തിരഞ്ഞെടുക്കാം. പേൾ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്നിറ്റി ബ്രൗൺ, മെറ്റാലിക് മാഗ്മ ഗ്രേ, പേൾ മെറ്റാലിക് ഓക്‌സ്‌ഫോർഡ് ബ്ലൂ, പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ഹീറോയും, വളർച്ച ഇത്ര ശതമാനം
102 ബിഎച്ച്പി പവറും 137 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നതിന് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടറുമായി ജോടിയാക്കിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി എർട്ടിഗയ്ക്ക് കരുത്തേകുന്നത്. ഇതുകൂടാതെ, 87 ബിഎച്ച്പി പവറും 121 എൻഎം ടോർക്കും സൃഷ്‍ടിക്കുന്ന ഒരു സിഎൻജി വേരിയന്റും ഓഫറിലുണ്ട്. പൂർണമായും മാനുവൽ ഗിയർബോക്സുമായാണ് ഇത് വരുന്നത്.
2023 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവിയായിരുന്നു എര്‍ട്ടിഗ. 2022 മാര്‍ച്ച് 15-നാണ് മാരുതി സുസുക്കി പുതുക്കിയ എര്‍ട്ടിഗ രാജ്യത്ത് അവതരിപ്പിച്ചത്. മാരുതി എര്‍ട്ടിഗയുടെ ടൊയോട്ട റീബാഡ്ജ് പതിപ്പായ റൂമിയോണ്‍ ഓഗസ്റ്റ് അവസാന വാരമാണ് പുറത്തിറങ്ങിയത്. മാരുതി സുസുക്കി എര്‍ട്ടിഗയിലെ അതേ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് റൂമിയോണിന് തുടിപ്പേകുന്നത്. S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന എംപിവിക്ക് നിലവില്‍ 10.29 ലക്ഷം രൂപ മുതല്‍ 13.68 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.