ജൂണില്‍ പെയ്യുക എസ്‍യുവി പെരുമഴ, ഇതാ വരാനിരിക്കുന്ന മോഡലുകള്‍

ഈ ജൂണ്‍ മാസത്തില്‍ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ച് കാറുകളുടെ ചില വിവരങ്ങള്‍ ഇതാ

List of upcoming SUV cars to launch in India in June prn

റ്റൊരു ജൂണ്‍ മാസം കൂടി എത്താൻ പോകുകയാണ്. പുതിയ എസ്‌യുവികളുടെ മറ്റൊരു പ്രളയത്തിനാണ് 2023 ജൂണ്‍ മാസം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സെഗ്‌മെന്റിൽ കൂടുതൽ ഓപ്ഷനുകൾ തിരയുന്നവർക്ക് ജൂൺ മറ്റൊരു ആവേശകരമായ മാസമാകുമെന്ന് ഉറപ്പാണ്. കാരണം നാല് പുതിയ എസ്‌യുവികൾ അടുത്ത മാസം ലോഞ്ച് ചെയ്യാൻ തയ്യാറാണ്. മാരുതി സുസുക്കി ജിംനി, ഹോണ്ട എലിവേറ്റ്, ഹ്യുണ്ടായ് എക്‌സ്‌റ്റർ എസ്‌യുവികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മൂന്നു മോഡലുകള്‍ക്കുമുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഒപ്പം ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ജൂണിൽ രണ്ട് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ മുമ്പ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച പുതിയ ഇക്യുഎസ് ഇലക്ട്രിക് എസ്‌യുവി ഉൾപ്പെടാൻ സാധ്യതയുണ്ട്. ജൂണിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ച് കാറുകളുടെ ചില വിവരങ്ങള്‍ ഇതാ

മാരുതി സുസുക്കി ജിംനി
ജൂൺ ആദ്യവാരം ജിംനി ഔദ്യോഗികമായി ലോഞ്ച് ചെയ്യും . മാരുതിയുടെ ആദ്യ മോഡലായ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി, വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ 30,000-ത്തിലധികം ബുക്കിംഗുകൾ നേടിയിട്ടുണ്ട്. അഞ്ച് വാതിലുകളുള്ള ഓഫ്-റോഡ് എസ്‌യുവി മഹീന്ദ്ര ഥാറിനെ ഉള്‍പ്പെടെ നേരിടും. ബ്രെസ , ഗ്രാൻഡ് വിറ്റാര , ഫ്രോങ്ക്സ് എന്നിവയ്ക്ക് ശേഷം കാർ നിർമ്മാതാക്കളിൽ നിന്നുള്ള നാലാമത്തെ പുതിയ തലമുറ കോംപാക്ട് അല്ലെങ്കിൽ മിഡ്-സൈസ് എസ്‌യുവിയാണിത് . ഈ വർഷം ആദ്യം നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ജിംനിയുടെ അരങ്ങേറ്റം. ട്രാൻസ്മിഷൻ ഓപ്ഷനായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഫോർ സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായി ഘടിപ്പിച്ച 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. എഞ്ചിന് പരമാവധി 103 bhp കരുത്തും 134 Nm ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ ഓള്‍ഗ്രിപ്പ് പ്രോ 4X4 സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ജിംനി ഓഫ് റോഡ് വെല്ലുവിളികൾ നേരിടും. 

ഹോണ്ട എലിവേറ്റ്
ജിംനിക്ക് ഒപ്പം ഹോണ്ട എലിവേറ്റ് എന്ന പേരിൽ മറ്റൊരു പുതിയ എസ്‌യുവി കൂടി ഇന്ത്യയ്ക്ക് ലഭിക്കും. ഹ്യുണ്ടായ് ക്രെറ്റ , മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് എന്നിവയുടെ എതിരാളികളായ കോംപാക്റ്റ് എസ്‌യുവി ജൂൺ 6 ന് ഔദ്യോഗികമായി പുറത്തിറക്കും. കാർ നിർമ്മാതാവ് ഇതിനകം തന്നെ എസ്‌യുവിയുടെ ഭാഗിക രൂപം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെറിയ സൺറൂഫ്, റൂഫ് റെയിലുകൾ, ഷാര്‍ക്ക്-ഫിൻ ആന്റിന, ബോഡി കളർ ഒആർവിഎം എന്നിവയുമായാണ് ഹോണ്ട എലിവേറ്റ് എസ്‌യുവി വരുന്നത്. പിൻഭാഗത്ത്, എസ്‌യുവിക്ക് എലവേറ്റ് ബാഡ്‌ജിംഗിനൊപ്പം ടെയിൽലൈറ്റുകളെ ബന്ധിപ്പിക്കുന്ന ഒരു എൽഇഡി സ്ട്രിപ്പ് ലഭിക്കും. പുതിയ തലമുറ ഹോണ്ട സിറ്റിക്ക് കരുത്ത് പകരുന്ന അതേ 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെ എലിവേറ്റ് എസ്‌യുവിക്ക് ലഭിക്കാൻ സാധ്യതയുണ്ട്. എസ്‌യുവിക്ക് ഹൈബ്രിഡ് പവർട്രെയിനുകളും നൽകാം, അതേസമയം ഉയർന്ന വേരിയന്റുകൾക്ക് എഡിഎസ് സവിശേഷതകൾ ലഭിച്ചേക്കാം.

ഹ്യുണ്ടായ് എക്‌സ്‌റ്റർ എസ്‌യുവി
ദക്ഷിണ കൊറിയൻ ജനപ്രിയ വാഹന ബ്രാൻഡായ ഹ്യൂണ്ടായ് ഇന്ത്യ എക്‌സ്‌റ്ററിനൊപ്പം ചെറു എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കും. ജൂണ്‍ മാസം ആദ്യം ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ ലോഞ്ചുമ പ്രതീക്ഷിക്കുന്നു.  11,000 രൂപയ്ക്ക് എക്‌സ്‌റ്റർ എസ്‌യുവിയുടെ ബുക്കിംഗ് ഹ്യൂണ്ടായ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് . എസ്‌യുവി EX, S, SX, SX(O), SX(O) കണക്ട് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ ലഭിക്കും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സ്മാർട്ട് ഓട്ടോ എഎംടിയും തിരഞ്ഞെടുക്കുന്ന 1.2-എൽ കപ്പ പെട്രോൾ എഞ്ചിൻ (ഇ20 ഫ്യുവൽ റെഡി) ഉൾപ്പെടെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളോടെ ഇത് വാഗ്ദാനം ചെയ്യും. ഇതിന് 1.2-ലിറ്റർ ബൈ-ഫ്യുവൽ കപ്പ പെട്രോളും അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ സിഎൻജി ഓപ്ഷനും ലഭിക്കും. ടാറ്റ പഞ്ച് എസ്‌യുവിയെ ഹ്യുണ്ടായ് എക്‌സ്‌റ്റര്‍ നേരിടും. നിലവിൽ അതിന്റെ സെഗ്‌മെന്റിലെ ഏക എസ്‌യുവിയാ പഞ്ച്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ്.

മെഴ്‌സിഡസ് ഇക്യുഎസ് എസ്‌യുവി
അടുത്ത മാസം ഇക്യുഎസ് എസ്‌യുവി അവതരിപ്പിക്കുന്നതോടെ ജർമ്മൻ ഓട്ടോ ഭീമൻ ഇന്ത്യയിൽ ഇവി പോർട്ട്‌ഫോളിയോ വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വിപണിയിൽ ഇലക്ട്രിക് എസ്‌യുവി ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. മെഴ്‌സിഡസ് നേരത്തെ തന്നെ ഇക്യുഎസിന്റെ ഇലക്ട്രിക് സെഡാൻ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. അടുത്ത വർഷം മാർച്ചോടെ ജർമ്മൻ കാർ നിർമ്മാതാവ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പത്തോളം പുതിയ മോഡലുകളുടെ ഭാഗമായിരിക്കും എസ്‌യുവി.

മെഴ്‌സിഡസ് എഎംജി എസ്‌എൽ
ഇക്യുഎസ് എസ്‌യുവി കൂടാതെ, SL 55 റോഡ്‌സ്റ്ററിന്റെ എഎംജി പതിപ്പും ജൂൺ 22-ന് മെഴ്‌സിഡസ് ബെൻസ് അവതരിപ്പിക്കും. 470 hp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.0-ലിറ്റർ-V8-ബിടര്‍ബോ മോട്ടോറാണ് ഏഴാം തലമുറ AMG SL-ന് കരുത്ത് പകരുന്നത്. വെറും 3.9 സെക്കൻഡിൽ പൂജ്യം മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. ഈ കാറിന്‍റെ ഉയർന്ന വേഗത മണിക്കൂറിൽ 315 കിലോമീറ്ററാണ്. 

വരുന്നൂ ഇലക്ട്രിക് ഹൈവേ; വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്‍കരി

Latest Videos
Follow Us:
Download App:
  • android
  • ios