ദീപാവലി കളറാകും, ഇതാ ആറ് പുതിയ എസ്‌യുവികൾ

ദീപാവലിക്ക് മുമ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ആറ് പുതിയ എസ്‌യുവികളുടെ ഒരു ലിസ്റ്റ് ഇതാ

List of upcoming new SUVs prn

യൂട്ടിലിറ്റി വാഹനങ്ങൾക്ക് വർദ്ധിച്ചുവരുന്ന ഡിമാൻഡ് രാജ്യത്ത് തങ്ങളുടെ മോഡലുകൾ അവതരിപ്പിക്കാൻ വാഹന നിർമ്മാതാക്കളെ പ്രേരിപ്പിച്ചു. പുതിയ എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിയുമായാണ് ഹോണ്ട എസ്‌യുവി സെഗ്‌മെന്‍റിലേക്ക് പ്രവേശിക്കുന്നത്. മാത്രമല്ല, ടാറ്റ മോട്ടോഴ്‌സും അതിന്റെ നിലവിലുള്ള എസ്‌യുവി ശ്രേണിയുടെ നവീകരിച്ച പതിപ്പുകൾ അവതരിപ്പിക്കും. ദീപാവലിക്ക് മുമ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ആറ് പുതിയ എസ്‌യുവികളുടെ ഒരു ലിസ്റ്റ് ഇതാ

ഹോണ്ട എലിവേറ്റ്
ജൂൺ 6 ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പുതിയ ഹോണ്ട എലിവേറ്റ് മിഡ്-സൈസ് എസ്‌യുവി ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചാം തലമുറ സിറ്റി പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ മോഡൽ രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. പ്ലാറ്റ്‌ഫോം മാത്രമല്ല, പുതിയ എലിവേറ്റ് സിറ്റി സെഡാനുമായി പവർട്രെയിൻ ഓപ്ഷനുകൾ പങ്കിടും. 121 bhp കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക്കും ഉൾപ്പെടും. ഹോണ്ടയുടെ e:HEV ഹൈബ്രിഡ് പവർട്രെയിനിനൊപ്പം ഒരു പുതിയ 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ എഞ്ചിനും ഇതിന് ലഭിക്കും.

മാരുതി സുസുക്കി ജിംനി
മാരുതി സുസുക്കി ജിംനി അഞ്ച് ഡോർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ വില ജൂൺ 7-ന് പ്രഖ്യാപിക്കും. പുതിയ മോഡൽ ലാഡർ-ഓൺ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ മാനുവൽ ട്രാൻസ്ഫർ കെയ്‌സും കുറഞ്ഞ ശ്രേണിയും ഉള്ള സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4×4 ലേഔട്ടിലാണ് പുതിയ മോഡൽ വരുന്നത്. മൂന്ന് മോഡുകളുള്ള ഗിയർബോക്സ് - 2WD ഹൈ, 4WD ഹൈ, 4WD ലോ. 104 bhp കരുത്തും 134 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ട്രാൻസ്മിഷൻ ചോയിസുകളിൽ 5-സ്പീഡ് മാനുവലും 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. 3-ഡോർ ജിംനി സിയറയെ അപേക്ഷിച്ച് 300 എംഎം നീളമുള്ള വീൽബേസിൽ ഇത് സഞ്ചരിക്കും. മാനുവൽ പെട്രോൾ വേരിയന്റ് 16.94 കിമി സർട്ടിഫൈഡ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു, അതേസമയം ഓട്ടോമാറ്റിക് പതിപ്പ് 16.39 കിമി നൽകുന്നു.

പുതിയ കിയ സെൽറ്റോസ്
കിയ ഇന്ത്യ 2023 ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റിൽ പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് നമ്മുടെ വിപണിയിൽ അവതരിപ്പിക്കും. പുതുക്കിയ മോഡൽ ഇതിനകം തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്ക് എത്തിയിട്ടുണ്ട്. പുതിയ 1.5 എൽ ടർബോ പെട്രോൾ എഞ്ചിനിനൊപ്പം ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറും ഇതിലുണ്ടാകും. പുതിയ മോഡലിന് പുതിയ ടൈഗർ നോസ് ഗ്രില്ലും ഗ്രില്ലിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ എൽഇഡി ഡിആർഎലുകളും, പുതുക്കിയ ഹെഡ്‌ലാമ്പ് സജ്ജീകരണവും പുതുക്കിയ സെൻട്രൽ എയർ ഇൻടേക്ക് & ഫോഗ് ലാമ്പ് എൻക്ലോസറുകളോടുകൂടിയ പുതിയ ബമ്പറും ഉള്ള പുതുക്കിയ ഫ്രണ്ട് ഫാസിയ ഉണ്ടായിരിക്കും. പിൻഭാഗത്ത് പുതിയ ടെയിൽഗേറ്റും കണക്റ്റുചെയ്‌ത ബാറുള്ള പുതിയ ടെയിൽ ലാമ്പുകളും ഉണ്ടായിരിക്കും. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയ്‌ക്കായി പുതിയ സിംഗിൾ സ്‌ക്രീൻ ലേഔട്ടും പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റും ഇതിലുണ്ടാകും. ഫാക്ടറിയിൽ ഘടിപ്പിച്ച പനോരമിക് സൺറൂഫും എഡിഎസ് ടെക്കും എസ്‌യുവിക്ക് ലഭിക്കും.

പുതിയ ടാറ്റ നെക്‌സോൺ
ടാറ്റ മോട്ടോഴ്‌സ് വലുതായി പരിഷ്‌ക്കരിച്ച നെക്‌സോൺ കോംപാക്റ്റ് എസ്‌യുവി 2023 ഓഗസ്റ്റിൽ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറിയ കര്‍വ്വ് എസ്‍യുവി കൺസെപ്റ്റിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ ഇത് പങ്കിടും. പുതിയ മോഡൽ പുതിയ ഫ്രണ്ട് ആൻഡ് റിയർ പ്രൊഫൈലിൽ വരും. എന്നിരുന്നാലും, അത് നിലവിലുള്ള സിലൗറ്റ് നിലനിർത്തും. പുതിയ ഡാഷ്‌ബോർഡ് ലേഔട്ട്, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഇരട്ട സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയ്‌ക്കൊപ്പം വളരെയധികം പരിഷ്‌ക്കരിച്ച ഇന്റീരിയർ ഇതിലുണ്ടാകും. 125 പിഎസും 225 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പുതിയ 1.2 എൽ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. എസ്‌യുവിക്ക് പുതിയ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭിക്കും.

പുതിയ ടാറ്റ ഹാരിയർ/സഫാരി
ടാറ്റ മോട്ടോഴ്‌സ് അതിന്റെ ജനപ്രിയ എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയ്ക്കും വലിയ നവീകരണം നൽകും. രണ്ട് എസ്‌യുവികളും ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണം നടത്തിയിട്ടുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച ഹാരിയർ ഇവി കൺസെപ്‌റ്റിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പുതിയ മോഡലുകൾ പങ്കിടും. പുതിയ ഡാഷ്‌ബോർഡ് ലേഔട്ട്, വലിയ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഇരട്ട സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പവർഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയ്‌ക്കൊപ്പം ഗണ്യമായി പരിഷ്‌കരിച്ച ഇന്റീരിയർ ഇതിലുണ്ടാകും. പുതിയ മോഡലുകൾക്ക് പനോരമിക് സൺറൂഫും ലഭിക്കും. പുതിയ മോഡലുകൾക്ക് 170 bhp കരുത്തും 280 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കാൻ സാധ്യതയുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ എസ്‌യുവികൾ നിലനിർത്തും.

വാങ്ങാൻ കൂട്ടയിടി, ഈ 'ബാലക'നാണ് സെക്കൻഡ് ഹാൻഡ് ചെറുകാറുകളിലെ ജനപ്രിയ രാജകുമാരൻ!

Latest Videos
Follow Us:
Download App:
  • android
  • ios