വരാനിരിക്കുന്ന ചില കിടിലൻ കോംപാക്ട് എസ്‍യുവികൾ
ടാറ്റ നെക്‌സോൺ, മാരുതി ബ്രെസ്സ, കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു എന്നിവയെ വെല്ലുവിളിക്കുന്ന വരാനിരിക്കുന്ന കോംപാക്റ്റ് എസ്‌യുവികളെക്കുറിച്ച് അറിയാം.
സബ്-4 മീറ്റർ എസ്‌യുവി സെഗ്‌മെൻ്റിൽ നിലവിൽ ടാറ്റ നെക്‌സോണും മാരുതി ബ്രെസ്സയുമാണ് ആധിപത്യം പുലർത്തുന്നത്. നെക്‌സോൺ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണെങ്കിലും, ബ്രെസ്സ ഒരു പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ് എന്നിവയും അതത് ബ്രാൻഡുകൾക്കായി നല്ല വിൽപ്പന സംഖ്യകൾ നൽകുന്നു. ടാറ്റ നെക്‌സോൺ, മാരുതി ബ്രെസ്സ, കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു എന്നിവയെ വെല്ലുവിളിക്കുന്ന വരാനിരിക്കുന്ന കോംപാക്റ്റ് എസ്‌യുവികളെക്കുറിച്ച് അറിയാം.
പുതിയ സ്കോഡ കോംപാക്ട് എസ്‌യുവി
സ്കോഡ ഒരു പുതിയ സബ്-4 മീറ്റർ എസ്‌യുവി തയ്യാറാക്കുകയാണ്. അത് 2025 ന്‍റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. സ്ലാവിയ, വിഡബ്ല്യു ടൈഗൺ, വിർട്ടസ് എന്നിവയ്ക്ക് അടിവരയിടുന്ന പരിഷ്‌ക്കരിച്ച എംക്യുബി എഒ ഇൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ചെറു എസ്‌യുവി എത്തുന്നത്. മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സോടുകൂടിയ 1.0 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. സ്ലാവിയ സെഡാനിൽ നിന്നുള്ള നിരവധി ഘടകങ്ങൾ എസ്‌യുവി പങ്കിടും.
നിസാൻ മാഗ്നൈറ്റ് ഫെയിസ്‍ലിഫ്റ്റ്
നിസാൻ പരിഷ്‍കരിച്ച മാഗ്നൈറ്റ് സബ്-4 മീറ്റർ എസ്‌യുവി 2024-ൽ രാജ്യത്ത് അവതരിപ്പിക്കും. പുതിയ മോഡലിന് ഡിസൈൻ മാറ്റങ്ങളും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റവും പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് കൺസോളും ഉള്ള കൂടുതൽ ഫീച്ചർ ലോഡഡ് ക്യാബിനും ലഭിക്കും. 1.0 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ എസ്‌യുവി നിലനിർത്തും.
മഹീന്ദ്ര XUV300 ഫേസ്‌ലിഫ്റ്റ്
സ്വദേശീയ യുവി നിർമ്മാതാക്കളായ മഹീന്ദ്ര, രാജ്യത്ത് തങ്ങളുടെ സബ്-4 മീറ്റർ എസ്‌യുവിയായ XUV300-ന് ഒരു പ്രധാന അപ്‌ഡേറ്റ് നൽകാൻ ഒരുങ്ങുകയാണ്. പുതുക്കിയ മോഡലിന് കാര്യമായ ഡിസൈൻ മാറ്റങ്ങളും സെഗ്‌മെന്‍റിലെ ആദ്യ പനോരമിക് സൺറൂഫ് ഉൾപ്പെടെയുള്ള ഹൈ-എൻഡ് സവിശേഷതകളുള്ള ഒരു പുതിയ ക്യാബിനും ലഭിക്കും. വരാനിരിക്കുന്ന ബിഇ ഇലക്ട്രിക് എസ്‌യുവി ശ്രേണിയിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പുതിയ മോഡൽ പങ്കിടും. ഇതിന് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റും പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും ഉണ്ടാകും. 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ (TGDI) എന്നിങ്ങനെ നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ എസ്‌യുവി നിലനിർത്തും. ഏറ്റവും ശക്തമായ 131 ബിഎച്ച്പി, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഐസിൻ സോഴ്‌സ്ഡ് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം വരും. മറ്റ് ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ ആറ് സ്‍പീഡ് മാനുവലും എഎംടിയും ഉൾപ്പെടും.
പുതിയ ഹോണ്ട കോംപാക്ട് എസ്‌യുവി
പുതിയ എലിവേറ്റിന് അനുകൂലമായ പ്രതികരണം കണ്ട്, ഇന്ത്യൻ വിപണിയിൽ ഒരു പുതിയ കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കാൻ ഹോണ്ട ഒരുങ്ങുകയാണ്. ഇന്തോനേഷ്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ തലമുറ WR-V സബ്-4 മീറ്റർ എസ്‌യുവി ആയിരിക്കും പുതിയ മോഡൽ. ഇത് ഹ്യുണ്ടായ് വെന്യു, മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ തുടങ്ങിയ മോഡലുകളോട് മത്സരിക്കും. ഇൻ്റീരിയർ ലേഔട്ടും സവിശേഷതകളും ഇടത്തരം എസ്‌യുവിയുമായി എസ്‌യുവി പങ്കിടും. പുതിയ കോംപാക്ട് എസ്‌യുവിക്ക് 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ പെട്രോളും ഉൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ നൽകാൻ സാധ്യതയുണ്ട്.
പുതുക്കിയ റെനോ കിഗർ
പുതിയ തലമുറ ക്വിഡ്, കിഗർ, ട്രൈബർ എന്നിവ പുറത്തിറക്കുമെന്ന് റെനോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ റെനോ കിഗർ 2025-26 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് കാര്യമായ ഡിസൈൻ മാറ്റങ്ങളും നിരവധി ഹൈ-എൻഡ് സവിശേഷതകളുള്ള ഒരു പുതിയ ഇൻ്റീരിയറും ലഭിക്കും. വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ എന്നിവയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ് സജ്ജീകരിച്ചാണ് പുതിയ മോഡൽ വരുന്നത്. 1.0L NA പെട്രോളും 1.0L ടർബോ പെട്രോളും ഉൾപ്പെടെ നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളിൽ ഇത് വാഗ്ദാനം ചെയ്യും.